കൊച്ചി: ജീവപര്യന്തം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷ്മണ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളികൊണ്ട് നക്‌സല്‍ വര്‍ഗീസ് വധക്കേസില്‍ മുന്‍ ഐ ജി ലക്ഷ്‌മണയുടെ ജീവപര്യന്തം ഹൈക്കോടതി ശരിവച്ചു. ജീവപര്യന്തം ശിക്ഷ വിധിച്ച സി ബി ഐ കോടതിയുടെ വിധിയില്‍ അപാകതയില്ലെന്നും ഹൈക്കോടതി വ്യക്‌തമാക്കി. കേസിലെ മൂന്നാം പ്രതി ഡി ജി പി പി വിജയനെ വെറുതെവിട്ട നടപടിയും കോടതി ശരിവച്ചു. ജസ്റ്റിസുമാരായ തോട്ടത്തില്‍ രാധാകൃഷ്ണന്‍, എസ് സതീഷ് ചന്ദ്ര എന്നിവര്‍ ഉള്‍പ്പെട്ടെ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഈ ഉത്തരവ്. 1970 ഫെബ്രുവരി 18-ന് തിരുനെല്ലി കാട്ടില്‍ വെച്ചാണ് നക്‌സല്‍ വര്‍ഗീസിനെ മേലുദ്യോഗസ്ഥരുടെ നിര്‍ബന്ധപ്രകാരം കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ വെടിവെച്ച് കൊന്നത്. കേസിലെ ഒന്നാം പ്രതിയായ രാമചന്ദ്രന്‍ നായരുടെ വെളിപ്പെടുത്തലുകളിലൂടെയാണ് സംഭവങ്ങള്‍ പുറംലോകം അറിഞ്ഞത്. 40 വര്‍ഷത്തിന് ശേഷമാണ് കോടതിവിധി വന്നത്. എന്നാല്‍ ലക്ഷ്മണയുടെ ജീവപര്യന്തം വധശിക്ഷയാക്കണമെന്ന ഹര്‍ജി കോടതി തള്ളി. വര്‍ഗീസിന്റെ സഹോദരന്‍ തോമസ് ആണ് ഈ ആവശ്യം ഉന്നയിച്ച് ഹര്‍ജി സമര്‍പ്പിച്ചത്.
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, കേരള ഹൈക്കോടതി, പോലീസ്, പോലീസ് അതിക്രമം