ഭാഷാ അവബോധ പരി പാടി തൃശൂരില്‍

January 14th, 2019

aa- malayalam-compulsory-in-kerala-schools-ePathram
തൃശൂര്‍ : ഭരണ ഭാഷാ മാറ്റം ത്വരിത പ്പെടു ത്തുന്ന തി ന്റെ ഭാഗ മായി ജില്ലാ തല ഓഫീസര്‍ മാര്‍ക്കു വേണ്ടി ഭാഷാ അവബോധ പരിപാടി സംഘടി പ്പിക്കുന്നു.

ജനുവരി 14 തിങ്കളാഴ്ച കളക്‌ടറേറ്റ്‌ കോണ്‍ ഫറന്‍സ്‌ ഹാളില്‍ നടക്കുന്ന പരിപാടി യില്‍ തുറ മുഖ വകുപ്പ്‌ മന്ത്രി രാമചന്ദ്രന്‍ കടന്ന പ്പളളി, അനില്‍ അക്കര എം. എല്‍. എ., ജില്ലാ കളക്‌ടര്‍ ടി. വി. അനുപമ, ഉദ്യോ ഗസ്ഥ ഭരണ പരിഷ്‌ക്കാര വകുപ്പ്‌ ഡെപ്യൂട്ടി സെക്രട്ടറി ആര്‍. എസ്‌. റാണി, ഡോ. കാവു മ്പായി ബാല കൃഷ്‌ണന്‍ എന്നിവര്‍ സംബ ന്ധിക്കും.

ഭാഷാ വിദഗ്‌ധന്‍ ആര്‍. ശിവ കുമാര്‍ വിഷയ അവത രണം നടത്തും. ‘കേരള ത്തിലെ ഭരണ ഭാഷ‘ എന്ന വിഷയ ത്തില്‍ എ. അജിത്‌ പ്രസാദ്‌ മാര്‍ഗ്ഗ രേഖ കള്‍ നല്‍കും.

- കറസ്പോണ്ടന്റ്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

റേഷന്‍ കാര്‍ഡ് അപേക്ഷകള്‍ ഓണ്‍ ലൈനില്‍ മാത്രം

November 20th, 2018

kerala-civil-supplies-ration-card-ePathram
പത്തനം തിട്ട : റേഷന്‍ കാര്‍ഡ് സംബന്ധമായ എല്ലാ അപേക്ഷ കളും ഇനി മുതല്‍ ഓണ്‍ ലൈന്‍ ആയി അക്ഷയ കേന്ദ്ര ങ്ങള്‍ വഴിയും സിറ്റിസണ്‍ ലോഗിന്‍ വഴിയും മാത്രമേ സ്വീകരിക്കുകയുള്ളൂ.

അപേക്ഷ സമര്‍പ്പി ക്കുന്നവര്‍ മൊബൈല്‍ മെസ്സേജ് ലഭി ക്കുന്നത് അനു സരിച്ച് ബന്ധപ്പെട്ട റേഷന്‍ കാര്‍ഡു മായി താലൂക്ക് സപ്ലൈ ഓഫീ സില്‍ എത്തി പണം അടച്ച് പുതിയ റേഷന്‍ കാര്‍ഡും സര്‍ട്ടി ഫിക്കറ്റു കളും കരസ്ഥ മാക്കണം

അടിയന്തിര സ്വഭാവമുള്ള അപേക്ഷ കള്‍ ഓണ്‍ ലൈനാ യി രജിസ്റ്റര്‍ ചെയ്ത ശേഷം അതിന്റെ പ്രിന്റ് ഔട്ടും അടിയന്തിര ആവശ്യം വ്യക്ത മാക്കുന്ന രേഖ കളും സഹിതം ആഫീസില്‍ നേരിട്ട് ഹാജരാക്കി യാന്‍ മുന്‍ ഗണന ലഭിക്കും. അല്ലാതെയുള്ള അപേക്ഷകള്‍ നേരിട്ട് ഓഫീസില്‍ സ്വീകരിക്കില്ല.
(പി. എന്‍. പി. 3753/18)

- കറസ്പോണ്ടന്റ്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഔഷധ വ്യാപാരി കള്‍ സെപ്റ്റംബര്‍ 28 ന് പണി മുടക്കുന്നു

September 25th, 2018

medicine-medical-shop-ePathram
കോഴിക്കോട് : രാജ്യത്തെ മെഡിക്കൽ ഷോപ്പു കൾ അടച്ചിട്ടു കൊണ്ട് സെപ്റ്റംബര്‍ 28 ന് ഔഷധ വ്യാപാരി കളുടെ പണി മുടക്ക്.

ഓണ്‍ ലൈന്‍ ഔഷധ വ്യാപാര ത്തിന് അനു മതി നല്‍ കുന്ന കരട് വിജ്ഞാപനം കേന്ദ്ര സര്‍ ക്കാര്‍ പിന്‍ വലി ക്കണം എന്ന് ആവ ശ്യപ്പെട്ടു കൊണ്ടാണ് ആള്‍ ഇന്ത്യാ ഓര്‍ഗ നൈസേഷന്‍ ഓഫ് കെമിസ്റ്റ് & ഡ്രഗ്ഗിസ്റ്റ്  (എ. ഐ. ഒ. സി. ഡി) സെപ്റ്റംബര്‍ 28 ന് രാജ്യ വ്യാപക മായി പണി മുടക്കിന്ന് ആഹ്വാനം ചെയ്തി രിക്കു ന്നത്.

വാള്‍ മാര്‍ട്ടും ഫ്‌ളിപ് കാര്‍ട്ടും അടക്കമുള്ള ആഗോള കുത്തക കമ്പനി കള്‍ ഓണ്‍ ലൈനി ലൂടെ മരുന്നു കച്ചവടം ചെയ്യു മ്പോള്‍ 8.5 ലക്ഷ ത്തോളം വരുന്ന വ്യാപാരി കളേ യും അവരുടെ കുടുംബ ങ്ങ ളേയും നേരിട്ടു ബാധി ക്കും.

മാത്രമല്ല മരുന്നി ന്റെ പാര്‍ശ്വ ഫല ങ്ങളെ കുറിച്ചും മരുന്നു കൾ കഴിക്കേണ്ടതായ രീതി യെ കുറിച്ചും രോഗി യെ ധരിപ്പി ക്കുന്ന ഫാര്‍മ സിസ്റ്റി ന്റെ സേവനം തന്നെ ഇല്ലാതാകും എന്നും പണി മുടക്കിന്ന് ആഹ്വാനം ചെയ്ത എ. ഐ. ഒ. സി. ഡി. ഭാര വാഹികള്‍ ചൂണ്ടി ക്കാണി ക്കുന്നു.

ഓണ്‍ ലൈന്‍ ഔഷധ വ്യാപാരം വഴി ഗുണ നില വാരം ഇല്ലാത്ത വ്യാജ മരുന്നു കള്‍ ഇറങ്ങു വാന്‍ ഇടയാക്കും. കൂടാതെ ലഹരി ഗുളിക കളും ചെറുപ്പ ക്കാരുടെ കൈ കളില്‍ എളുപ്പം എത്തി ച്ചേരും എന്നും ഭാര വാഹി കൾ ഓർമ്മ പ്പെടുത്തി.

- കറസ്പോണ്ടന്റ്

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. യുടെ ധന സഹായം : അവ്യക്തതയില്ല എന്ന് മുഖ്യ മന്ത്രി

August 24th, 2018

pinarayi-vijayan-epathram
തിരുവനന്തപുരം : യു. എ. ഇ. യുടെ ധന സഹായ വു മായി ബന്ധപ്പെട്ട് അവ്യക്തതയില്ല എന്ന് മുഖ്യ മന്ത്രി പിണറായി വിജയന്‍. തിരു വനന്ത പുരത്ത് വാര്‍ത്താ സമ്മേ ളന ത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ദുരിതാശ്വാസ സഹായ ത്തെ ക്കുറിച്ച് പ്രധാന മന്ത്രി യും യു. എ. ഇ. ഭരണാധി കാരി യു മാണ് സംസാ രിച്ചത്. ഇക്കാര്യം ലോകത്തെ അറി യിച്ചതും ഇരുവരും ചേർന്നാണ്. ഈ സഹായം കേന്ദ്രം സ്വീക രിക്കും എന്ന് തന്നെ യാണ് ഇപ്പോഴും തന്റെ പ്രതീക്ഷ എന്നും മുഖ്യ മന്ത്രി പറഞ്ഞു.

ദുരിതാശ്വാസ ക്യാമ്പു കളില്‍ ഉള്ളവര്‍ വീടു കളിലേക്കു തിരിച്ചു പോകു മ്പോൾ ഒരു കുടുംബ ത്തിന് അക്കൗ ണ്ടിൽ 10,000 രൂപ നൽകും. ഇതി നായി അക്കൗണ്ട് വിവര ങ്ങൾ ക്യാമ്പു കളിലെ റവന്യു അധി കൃതരെ അറിയി ക്കണം എന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രളയ ക്കെടുതിയിൽ എല്ലാം നഷ്ടപ്പെട്ട വർ ഓൺ ലൈനായി അപേക്ഷ നൽകണം. ദുരന്തം നേരിട്ട വർ അക്ഷയ കേന്ദ്ര ങ്ങൾ വഴി വഴി റജി സ്റ്റർ ചെയ്യണം. നേരിട്ടും റജിസ്റ്റർ ചെയ്യാം.  സേവനം സൗജന്യം ആയി രിക്കും. മഴ ക്കെടുതി നാശം വിതച്ച എല്ലാ യിട ത്തും ഇതു ബാധക മായി രിക്കും.

- കറസ്പോണ്ടന്റ്

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ഉദയ കുമാർ ഉരുട്ടി ക്കൊല : രണ്ട് പൊലീസു കാർക്ക് വധ ശിക്ഷ

July 25th, 2018

capital-punishment-hanging-death-penalty-ePathram
തിരുവനന്തപുരം : ഉദയ കുമാര്‍ ഉരുട്ടി ക്കൊല ക്കേ സി ല്‍ ഒന്നും രണ്ടും പ്രതി കളായ ജിത കുമാര്‍, ശ്രീകുമാര്‍ എന്നീ പോലീസു കാര്‍ക്ക് വധ ശിക്ഷ.

തിരു വനന്ത പുരം പ്രത്യേക സി. ബി. ഐ. കോടതി യാണ് വധ ശിക്ഷ വിധിച്ചത്. ഇതു കൂടാതെ ഇരു വര്‍ ക്കും രണ്ട് ലക്ഷം രൂപ വീതം പിഴയും വിധി ച്ചിട്ടുണ്ട്.

ഈ നാലു ലക്ഷം രൂപ, കൊല്ലപ്പെട്ട ഉദയ കുമാറിന്റെ അമ്മ പ്രഭാ വതിയമ്മക്കു നല്‍കണം എന്നും കോടതി വിധിച്ചു. കേസിലെ മറ്റു പ്രതി കളായ മൂന്നു പൊലീസു കാര്‍ക്ക് മൂന്നു വര്‍ഷം വീതം തടവും വിധിച്ചു.

മോഷണ ക്കുറ്റം ആരോപിച്ചു പിടി കൂടിയ ഉദയ കുമാ റിനെ ലോക്കപ്പില്‍ ഇട്ടു ക്രൂര മായി മര്‍ദ്ദിച്ചു കൊന്നു എന്നാണു സി. ബി. ഐ. യുടെ കണ്ടെത്തല്‍. ലോക്കല്‍ പൊലീസും പിന്നീടു ക്രൈം ബ്രാഞ്ചും അന്വേ ഷിച്ച കേസ് അട്ടി മറി ക്കുവാന്‍ പൊലീസ് ശ്രമി ക്കുന്നു എന്ന പരാതി യു മായി പ്രഭാ വതിയമ്മ ഹൈക്കോടതി യെ സമീപി ക്കുകയും തുടര്‍ന്ന് 2008 ആഗസ്റ്റില്‍ സി. ബി. ഐ. കേസ് ഏറ്റെ ടുക്കുക യുമാണ് ഉണ്ടായത്.

നഗരത്തിലെ ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍ നിന്നു മോഷണ ക്കേസ് പ്രതി യോടൊപ്പം കസ്റ്റഡിയിൽ എടുത്ത കിള്ളി പ്പാലം കീഴാറന്നൂര്‍ കുന്നും പുറം വീട്ടില്‍ ഉദയ കുമാര്‍ തുട യിലെ രക്ത ധമനി കള്‍ പൊട്ടി 2005 സെപ്റ്റംബര്‍ 27 നു രാത്രി പത്തരയോടെയാണു മരിച്ചത്. ഉദയ കുമാറി ന്റെ അമ്മ യുടെ നീണ്ട നിയമ പോരാട്ടങ്ങള്‍ക്ക് ഒടു വില്‍ 13 വര്‍ഷ ത്തിനു ശേഷമാണു വിധി.

- കറസ്പോണ്ടന്റ്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

1 of 7123»|

« Previous « കെ. എസ്. ആർ. ടി. സി. ഇനി മൂന്നു മേഖലകള്‍
Next Page » പി. എസ്. ശ്രീധരന്‍ പിള്ള ബി. ജെ.പി. പ്രസിഡണ്ട് »



  • അമ്മക്കും കുഞ്ഞിനും സുഖ യാത്ര : ‘മാ​തൃ​ യാ​നം’ നടപ്പിലാക്കുന്നു
  • ഹർത്താൽ ആഹ്വാനം : യൂത്ത് കോണ്‍ ഗ്രസ്സ് പ്രസിഡണ്ടിന് എതിരെ കോടതിയലക്ഷ്യ ഹരജി
  • യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ വെട്ടി ക്കൊന്നു – സംസ്ഥാനത്ത് ഹര്‍ത്താല്‍
  • പെൺ കുട്ടിയെ പീഡിപ്പിച്ച പള്ളി ഇമാമിന് എതിരെ പോക്സോ കേസ്
  • അക്രമ രാഷ്ട്രീയം ഉപേക്ഷിച്ചാല്‍ സഹ കരി ക്കുവാന്‍ തയ്യാര്‍ : മുല്ലപ്പള്ളി രാമ ചന്ദ്രന്‍
  • നോര്‍ക്ക വഴി യു. എ. ഇ. യില്‍ ജോലിക്ക് അപേക്ഷിക്കാം
  • പ്ലാസ്റ്റിക് നിരോധന ഉത്തരവു മായി കളക്ടര്‍ കെ. വാസുകി.
  • പ്രളയാനന്തര പുനരധി വാസം പുരോ ഗമി ക്കുന്നു
  • വാക്ക്‌ ഇന്‍ – ഇന്റര്‍വ്യൂ തിങ്കളാഴ്ച
  • മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ : ഇന്റർവ്യൂ അഞ്ചിന്
  • വനിതകൾക്കും യുവാക്കൾക്കും അര്‍ഹ മായ പ്രാതിനിധ്യം ഉണ്ടാകണം : രാഹുൽ ഗാന്ധി
  • വിവാഹ പൂര്‍വ്വ കൗണ്‍സിലിംഗ്
  • ഇരിങ്ങാലക്കുട യില്‍ ഭിന്ന ശേഷി വിഭാഗം മെഡിക്കല്‍ ക്യാമ്പ്‌ 2 ന്‌
  • ഭക്ഷണ – പ്രസാദ വിതരണ ത്തിന്‌ ലൈസന്‍സും രജിസ്‌ട്രേഷനും നിര്‍ബ്ബന്ധം : ജില്ലാ കളക്‌ടര്‍
  • കെ. എസ്. ആര്‍. ടി. സി. യുടെ സി. എം. ഡി. സ്ഥാനത്തു നിന്നും തച്ചങ്കരിയെ മാറ്റി
  • ചാവക്കാട് പ്രസ്സ് ഫോറം : പുതിയ ഭാര വാഹി കളെ തെരഞ്ഞെടുത്തു
  • അടിസ്​ഥാന സൗകര്യ വികസനം : ​പ്രവാസി​ നിക്ഷേപം സ്വീകരിക്കും
  • വേണു നാഗവള്ളി ഷോർട്ട് ഫിലിം ഫെസ്റ്റ് ശനിയാഴ്ച
  • ആരോഗ്യ മേഖല യുടെ നേട്ടം : ആയുര്‍ വ്വേദ ത്തിനു മുഖ്യ പങ്ക്‌ എന്ന് മുഖ്യ മന്ത്രി
  • സിവിൽ സർവ്വീസ് സൗജന്യ അഭിമുഖ പരീക്ഷാ പരിശീലനം



  • സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...
    വി.എസ്. അച്യുതാനന്ദന്‍ കാ...
    അയ്യപ്പന്‍ എന്ന കവി...
    കാക്കനാടന്‍ അന്തരിച്ചു...
    ലോക്കപ്പ് മര്‍ദ്ദനം : തച്...
    ഗ്രോ വാസു പോലീസ്‌ കസ്റ്റഡ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine