ദേവലോകം കൊലക്കേസ്: പ്രതി ഇമാം ഹുസൈന്‍ പിടിയില്‍

April 22nd, 2012
crime-epathram
കാസര്‍കോട്: പ്രമാദമായ ദേവലോകം ഇരട്ട കൊലപാതകക്കേസില്‍ പ്രതി ഇമാം ഹുസൈന്‍ 18 വര്‍ഷങ്ങള്‍ക്ക് ശേഷം ക്രൈംബ്രാഞ്ചിന്റെ പിടിയിലായി. കര്‍ണ്ണാടക സാഗര്‍ സ്വദേശിയായ ഇമാം ഹുസൈന്‍ കാസര്‍കോട് ബദിയടുക്ക പെര്‍ള ദേവലോകം  ശ്രീകൃഷ്ണ ഭട്ട്(45) ഭാര്യ ശ്രീമതി ഭട്ട് (35) എന്നിവരെ പതിനെട്ട് വര്‍ഷം മുമ്പ് കൊലപ്പെടുത്തുകയായിരുന്നു. കോഴിക്കോട് ക്രൈംബ്രാഞ്ച് ഡി. വൈ. എസ്.പി കെ. വി സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
1993 ഒക്ടോബര്‍ ഒമ്പതാം തിയതിയാണ് നാടിനെ നെടുക്കിയ കൊലപാതകങ്ങള്‍ നടന്നത്. ശ്രീകൃഷ്ണ ഭട്ടിന്റെ തോട്ടത്തില്‍ നിധി ഒളിഞ്ഞിരിപ്പുണ്ടെന്നും താന്‍ അത് കണ്ടെത്തി എടുത്തു തരാമെന്നും പറഞ്ഞ് അദ്ദേഹത്തെ ഇമാം ഹുസൈന്‍ തെറ്റിദ്ധരിപ്പിച്ചു. തുടര്‍ന്ന് നിധി സ്വായത്തമാക്കുവാന്‍ ഇമാമിന്റെ നേതൃത്വത്തില്‍ പൂജകളും മറ്റും നടത്തി. പൂജയുടെ ഭാഗമായി നിധി കണ്ടെത്തുവാന്‍ എന്ന വ്യാജേന തോട്ടത്തില്‍ വലിയ കുഴി കുഴിച്ചു. ഇതിനിടയില്‍ മണ്‍‌വെട്ടികൊണ്ട് കൃഷ്ണഭട്ടിനെ തലക്കടിച്ചു കൊലപ്പെടുത്തി മൃതദേഹം കുഴിയില്‍ മണ്ണിട്ടു മൂടുകയും ചെയ്തു.  തുടര്‍ന്ന് കൃഷ്ണഭട്ടിന്റെ വീട്ടിലെത്തിയ പ്രതി അദ്ദെഹത്തിന്റെ ഭാര്യ ശ്രീമതിയെ മാനഭംഗപ്പെടുത്തുകയും തുടര്‍ന്ന് അവരെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി സ്വര്‍ണ്ണാഭരണങ്ങള്‍ കൈക്കലാക്കുകയായിരുന്നു. തുടര്‍ന്ന് പ്രതി കേരളം വിടുകയായിരുന്നു. കൊലപാതകങ്ങള്‍ നടക്കുമ്പോള്‍ ഭട്ടിന്റെ മക്കള്‍ വീട്ടില്‍ ഉണ്ടായിരുന്നെങ്കിലും പൂജയുടെ പേരു പറഞ്ഞ് അവരെ പ്രത്യേകം മുറിയില്‍ ഉറക്കിക്കെടുത്തിയിരിക്കുകയായിരുന്നു.
ബദിയടുക്ക ലോക്കല്‍ പോലീസാണ് ആദ്യം കേസ് അന്വേഷണം നടത്തിയത്. പ്രതിയെ കുറിച്ച് സൂചന ലഭിച്ചെങ്കിലും പിടികൂടുവാന്‍ വൈകുന്നതിനെ തുടര്‍ന്ന്  ശക്തമായ ജനകീയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരുവാന്‍ തുടങ്ങി. അതോടെ കേസന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. കര്‍ണ്ണാടകയിലെത്തിയ പോലീസ് പ്രതിയെ നിരീക്ഷിച്ചു വരികയായിരുന്നു. നാടകീയമായാണ് പ്രതിയുടെ അറസ്റ്റ് ഉണ്ടായത്.
പൂജയ്ക്കായി കൊണ്ടുവന്ന കോഴി പിന്നീട് കേസിലെ ദൃക്‌‌സാക്ഷി പട്ടികയില്‍ ഇടം പിടിച്ചിരുന്നു എന്ന അപൂര്‍വ്വമായ സംഭവവും ദേവലോകം കേസുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ കോഴിയെ ബദിയടുക്ക പോലീസ് സ്റ്റേഷനില്‍ സംരക്ഷിക്കുവാന്‍ ഏല്പിക്കുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മലിനജലം നിറച്ച ടാങ്കറുകള്‍ പിടിച്ചെടുത്തു

April 19th, 2012

drinking-water-epathram

കൊച്ചി: നഗരത്തില്‍ കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കര്‍ ലോറികള്‍ വ്യാപകമായി മലിന ജലം നിറച്ച് വിതരണം ചെയ്യുന്നു എന്ന കണ്ടെത്തലിനെ തുടര്‍ന്ന് ആറ് ടാങ്കര്‍ ലോറികള്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ പൊലീസ് സഹായത്തോടെ പിടിച്ചെടുത്തു. കാക്കനാട് വാഴക്കാല പള്ളിക്ക് സമീപത്ത് നടത്തിയ പരിശോധനയിലാണ് വെള്ളം നിറച്ച ഉറവിടം സംബന്ധിച്ച രേഖകള്‍ ഒന്നുമില്ലാത്ത ലോറികള്‍ കസ്റ്റഡിയില്‍ എടുത്തത്. മഞ്ഞപ്പിത്തം ഉള്‍പ്പെടെ വിവിധ പകര്‍ച്ച വ്യാധികള്‍ ജില്ലയില്‍ വ്യാപകമായ സാഹചര്യത്തില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ നിലവാരം ഉറപ്പു വരുത്താന്‍ കഴിഞ്ഞ ദിവസം കലക്ടര്‍ വിളിച്ചു ചേര്‍ത്ത അടിയന്തര യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. പെരിയാറില്‍ നിന്നും മറ്റ് പൊതുജലാശയങ്ങളില്‍ നിന്നും കുടിവെള്ളം ശേഖരിക്കുന്നത് ജില്ലാ ഭരണകൂടം നിരോധിച്ചു. രാത്രി 10ന് ശേഷമുള്ള കുടിവെള്ളം വിതരണവും നിരോധിച്ചിട്ടുണ്ട്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

തൃശ്ശൂര്‍ സ്വര്‍ണ്ണക്കവര്‍ച്ച: മുഖ്യപ്രതി ഖാജാ ഹുസൈന്‍ അറസ്റ്റില്‍

April 4th, 2012
crime-epathram
തൃശ്ശൂര്‍: തൃശ്ശൂര്‍ മിഷന്‍ ക്വേര്‍ട്ടേഴ്സിനു സമീപം വച്ച് സ്വര്‍ണ്ണ നിര്‍മ്മാണ കേന്ദ്രത്തില്‍ നിന്നും കൊണ്ടു പോകുകയായിരുന്ന സ്വര്‍ണ്ണം കൊള്ളയടിച്ച സംഭവത്തില്‍ പ്രധാന പ്രതി പാലക്കാട് കല്ലേപ്പുള്ളി  ഖാജാ ഹുസൈനെ പോലീസ് പിടികൂടി. ഷൊര്‍ണ്ണൂരില്‍ വച്ചാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ഇയാളില്‍ നിന്നും ഒരു കിലോ സ്വര്‍ണ്ണവും കണ്ടെടുത്തു. മൊത്തം നാലു കിലോയോളം സ്വര്‍ണ്ണമാണ് ഖാജാ ഹുസൈനും സംഘവും കൊള്ളയടിച്ചതായി കരുതുന്നത്.
ഇയാളുടെ അറസ്റ്റോടെ മൊത്തം 16 പേര്‍ ഈ കേസുമായി ബന്ധപ്പെട്ട് പിടിയിലായി. കഴിഞ്ഞ ഫെബ്രുവരി 14-ആം തിയതി അര്‍ദ്ധരാത്രിയില്‍ ആയിരുന്നു സ്വര്‍ണ്ണവുമായി പോകുകയായിരുന്ന കാറിനു അള്ളുവച്ച് ടയര്‍ പഞ്ചറാക്കിയ ശേഷം അതിലുണ്ടയിരുന്നവരെ ആക്രമിച്ചാണ് പ്രതികള്‍ കൊള്ള നടത്തിയത്.
നിരവധി മോഷണ കേസുകളില്‍ മുമ്പും പ്രതിയായിട്ടുള്ള ഖാജാ ഹുസൈന്‍ പലതവണ ജയില്‍ വാസവും അനുഭവിച്ചിട്ടുണ്ട്. മോഷണക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടയില്‍ ഒരിക്കല്‍ ജയില്‍ ചാടി രക്ഷപ്പെട്ടിരുന്നു. കേസിലെ പ്രതികളില്‍ ഒരാളായ ഷെബീറലിയെ പോലീസ് പിടികൂടിയതോടെ ആണ് കൂടുതല്‍ വിവരങ്ങള്‍  അറിവായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മറ്റുള്ള പ്രതികളും അറസ്റ്റിലായി.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെടിയുണ്ടകള്‍ പിടികൂടി

March 13th, 2012
karipur-epathram
കരിപ്പൂര്‍: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുവൈറ്റില്‍ നിന്നും വന്ന യാത്രക്കാരനില്‍ നിന്നും 12 വെടിയുണ്ടകള്‍ എയര്‍ കസ്റ്റംസ് വിഭാഗം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് താനൂര്‍ സ്വദേശി ഫൈസല്‍ തങ്ങളെ കസ്റ്റഡിയില്‍ എടുത്തു. കുവൈറ്റില്‍ നിന്ന് തിങ്കളാഴ്ച എത്തിയ ഇയാളുടെ ഹാന്റ് ബാഗേജില്‍ ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു വെടിയുണ്ടകള്‍. എക്സ്‌റേ പരിശോധനയ്ക്കിടെയാണ് ഇവ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെട്ടത്. വിദഗ്ദ പരിശോധനയ്ക്ക് ശേഷമേ വെടിയുണ്ടകളെ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ അറിയൂ.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഫ്ലാറ്റ് തട്ടിപ്പ്: ഗിരീഷ് കുമാറിനെതിരെ കൂടുതല്‍ പരാതികള്‍

February 26th, 2012
കൊച്ചി: ഫ്ലാറ്റുകളും മറ്റും നിര്‍മ്മിച്ചു നല്‍കാമെന്ന് വാഗ്ദാനം നല്‍കി സാമ്പത്തിക തട്ടിപ്പു നടത്തിയതിന്റെ പേരില്‍ അറസ്റ്റിലായ പാര്‍ഥസാരഥി റിയല്‍ എസ്റ്റേറ്റ് ആന്റ് പ്രോപര്‍ട്ടീസ് ഉടമ ഗിരീഷ് കുമാറിനെതിരെ പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്തെത്തി. ഇരുനൂറ്റമ്പതോളം നിക്ഷേപകര്‍ വഞ്ചിക്കപ്പെട്ടതായാണ് സൂചന.  ഫ്ലാറ്റ് തട്ടിപ്പു നടത്തി കോടികളുമായി മുങ്ങുകയും പിന്നീട് പോലീസ് പിടിയിലാകുകയും ചെയ്ത ആപ്പിള്‍ പ്രോപ്പര്‍ട്ടീസിലെ ജീവനക്കാരനായിരുന്നു ഗിരീഷ് കുമാര്‍. ആപ്പിള്‍ പ്രോപ്പര്‍ട്ടീസ് ഉടമകളുമായി അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നായിരുന്നു ഗിരീഷ് കുമാര്‍ പാര്‍ഥസാരഥി പ്രോപ്പര്‍ട്ടീസ് ആരംഭിച്ചത്. ഏഴു പദ്ധതികള്‍ ഇയാള്‍ അനൌണ്‍സ് ചെയ്യുകയും നിക്ഷേപകരില്‍ നിന്നും കോടികള്‍ പിരിച്ചെടുക്കുകയും ചെയ്തു. എന്നാല്‍ ഒന്നൊഴികെ മറ്റു പദ്ധതികളൊന്നും പൂര്‍ത്തിയാക്കിയില്ല. പൂര്‍ത്തിയായ പദ്ധതിയുടെ റജിസ്ട്രേഷന്‍ നടപടികള്‍ തടസ്സപ്പെടുകയും ചെയ്തു.

വിദേശമലയാളികളാണ് ഇയാളുടെ തട്ടിപ്പിനിരയായവരില്‍ അധികവും. വേണ്ടത്ര ആലോചിക്കാതെയും വിശദമായ പഠനങ്ങള്‍ക്ക് മിനക്കെടാതെയും നിക്ഷേപത്തിനൊരുങ്ങുന്ന വിദേശ മലയാളികളെ കബളിപ്പിക്കുവാന്‍ എളുപ്പമാണെന്നാണ് ഇത്തരം തട്ടിപ്പിനിറങ്ങുന്നവര്‍ക്ക് സൌകര്യമാകുന്നത്. ഇരുപത്തഞ്ചോ മുപ്പതോ ലക്ഷം രൂപയുടെ വില്ലയും ഫ്ലാറ്റും വന്‍ പരസ്യങ്ങളുടെ പിന്‍ബലത്തില്‍ അമ്പതും അറുപതും ലക്ഷത്തിനു അനായാസം വില്‍ക്കുവാന്‍ ഇത്തരം തട്ടിപ്പുകാക്ക് നിഷ്പ്രയാസം സാധിക്കും.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

10 of 1991011»|

« Previous Page« Previous « ലാലൂര്‍ മാലിന്യ പ്രശ്നം; കെ. വേണു നിരാഹാര സമരം അവസാനിപ്പിച്ചു
Next »Next Page » വന്ധ്യതാ ചികിത്സയ്ക്കിടെ മരിച്ച യുവതിയുടെ ബന്ധുക്കള്‍ക്ക്‌ നഷ്ടപരിഹാരം »



  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും
  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine