തിരുവനന്തപുരം: 24000 ത്തോളം സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍ അനധികൃതമായി ബി. പി. എല്‍. കാര്‍ഡുകള്‍ കരസ്‌ഥമാക്കിയ സാഹചര്യത്തില്‍ അനധികൃതമായി ബി. പി. എല്‍. പട്ടികയില്‍ നുഴഞ്ഞു കയറിയ 16,000 സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരുടെ റേഷന്‍ കാര്‍ഡുകള്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചു. കൂടാതെ സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍ മറ്റുള്ളവരുടെ പേരില്‍ ബി. പി. എല്‍. കാര്‍ഡുകള്‍ കരസ്‌ഥമാക്കി യിട്ടുള്ളതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ളവരുടെ കാര്‍ഡുകളും റദ്ദാക്കാന്‍ നടപടി ആരംഭിച്ചു. ഒപ്പം ഇനിയും ബി. പി. എല്‍. കാര്‍ഡുകള്‍ കൈവശം വയ്‌ക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍ക്ക് എതിരെ വകുപ്പു തല നടപടി സ്വീകരിക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. സമൂഹത്തിന്റെ ഉന്നത സ്‌ഥാനത്തിരിക്കുന്നവരും, സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ളവരും ബി. പി. എല്‍. പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഈ അപാകത പരിഹരിക്കാന്‍ ശക്‌തമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണെന്നും മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു.