തൃശ്ശൂര്‍ സ്വര്‍ണ്ണക്കവര്‍ച്ച: മുഖ്യപ്രതി ഖാജാ ഹുസൈന്‍ അറസ്റ്റില്‍

April 4th, 2012
crime-epathram
തൃശ്ശൂര്‍: തൃശ്ശൂര്‍ മിഷന്‍ ക്വേര്‍ട്ടേഴ്സിനു സമീപം വച്ച് സ്വര്‍ണ്ണ നിര്‍മ്മാണ കേന്ദ്രത്തില്‍ നിന്നും കൊണ്ടു പോകുകയായിരുന്ന സ്വര്‍ണ്ണം കൊള്ളയടിച്ച സംഭവത്തില്‍ പ്രധാന പ്രതി പാലക്കാട് കല്ലേപ്പുള്ളി  ഖാജാ ഹുസൈനെ പോലീസ് പിടികൂടി. ഷൊര്‍ണ്ണൂരില്‍ വച്ചാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ഇയാളില്‍ നിന്നും ഒരു കിലോ സ്വര്‍ണ്ണവും കണ്ടെടുത്തു. മൊത്തം നാലു കിലോയോളം സ്വര്‍ണ്ണമാണ് ഖാജാ ഹുസൈനും സംഘവും കൊള്ളയടിച്ചതായി കരുതുന്നത്.
ഇയാളുടെ അറസ്റ്റോടെ മൊത്തം 16 പേര്‍ ഈ കേസുമായി ബന്ധപ്പെട്ട് പിടിയിലായി. കഴിഞ്ഞ ഫെബ്രുവരി 14-ആം തിയതി അര്‍ദ്ധരാത്രിയില്‍ ആയിരുന്നു സ്വര്‍ണ്ണവുമായി പോകുകയായിരുന്ന കാറിനു അള്ളുവച്ച് ടയര്‍ പഞ്ചറാക്കിയ ശേഷം അതിലുണ്ടയിരുന്നവരെ ആക്രമിച്ചാണ് പ്രതികള്‍ കൊള്ള നടത്തിയത്.
നിരവധി മോഷണ കേസുകളില്‍ മുമ്പും പ്രതിയായിട്ടുള്ള ഖാജാ ഹുസൈന്‍ പലതവണ ജയില്‍ വാസവും അനുഭവിച്ചിട്ടുണ്ട്. മോഷണക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടയില്‍ ഒരിക്കല്‍ ജയില്‍ ചാടി രക്ഷപ്പെട്ടിരുന്നു. കേസിലെ പ്രതികളില്‍ ഒരാളായ ഷെബീറലിയെ പോലീസ് പിടികൂടിയതോടെ ആണ് കൂടുതല്‍ വിവരങ്ങള്‍  അറിവായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മറ്റുള്ള പ്രതികളും അറസ്റ്റിലായി.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെടിയുണ്ടകള്‍ പിടികൂടി

March 13th, 2012
karipur-epathram
കരിപ്പൂര്‍: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുവൈറ്റില്‍ നിന്നും വന്ന യാത്രക്കാരനില്‍ നിന്നും 12 വെടിയുണ്ടകള്‍ എയര്‍ കസ്റ്റംസ് വിഭാഗം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് താനൂര്‍ സ്വദേശി ഫൈസല്‍ തങ്ങളെ കസ്റ്റഡിയില്‍ എടുത്തു. കുവൈറ്റില്‍ നിന്ന് തിങ്കളാഴ്ച എത്തിയ ഇയാളുടെ ഹാന്റ് ബാഗേജില്‍ ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു വെടിയുണ്ടകള്‍. എക്സ്‌റേ പരിശോധനയ്ക്കിടെയാണ് ഇവ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെട്ടത്. വിദഗ്ദ പരിശോധനയ്ക്ക് ശേഷമേ വെടിയുണ്ടകളെ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ അറിയൂ.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഫ്ലാറ്റ് തട്ടിപ്പ്: ഗിരീഷ് കുമാറിനെതിരെ കൂടുതല്‍ പരാതികള്‍

February 26th, 2012
കൊച്ചി: ഫ്ലാറ്റുകളും മറ്റും നിര്‍മ്മിച്ചു നല്‍കാമെന്ന് വാഗ്ദാനം നല്‍കി സാമ്പത്തിക തട്ടിപ്പു നടത്തിയതിന്റെ പേരില്‍ അറസ്റ്റിലായ പാര്‍ഥസാരഥി റിയല്‍ എസ്റ്റേറ്റ് ആന്റ് പ്രോപര്‍ട്ടീസ് ഉടമ ഗിരീഷ് കുമാറിനെതിരെ പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്തെത്തി. ഇരുനൂറ്റമ്പതോളം നിക്ഷേപകര്‍ വഞ്ചിക്കപ്പെട്ടതായാണ് സൂചന.  ഫ്ലാറ്റ് തട്ടിപ്പു നടത്തി കോടികളുമായി മുങ്ങുകയും പിന്നീട് പോലീസ് പിടിയിലാകുകയും ചെയ്ത ആപ്പിള്‍ പ്രോപ്പര്‍ട്ടീസിലെ ജീവനക്കാരനായിരുന്നു ഗിരീഷ് കുമാര്‍. ആപ്പിള്‍ പ്രോപ്പര്‍ട്ടീസ് ഉടമകളുമായി അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നായിരുന്നു ഗിരീഷ് കുമാര്‍ പാര്‍ഥസാരഥി പ്രോപ്പര്‍ട്ടീസ് ആരംഭിച്ചത്. ഏഴു പദ്ധതികള്‍ ഇയാള്‍ അനൌണ്‍സ് ചെയ്യുകയും നിക്ഷേപകരില്‍ നിന്നും കോടികള്‍ പിരിച്ചെടുക്കുകയും ചെയ്തു. എന്നാല്‍ ഒന്നൊഴികെ മറ്റു പദ്ധതികളൊന്നും പൂര്‍ത്തിയാക്കിയില്ല. പൂര്‍ത്തിയായ പദ്ധതിയുടെ റജിസ്ട്രേഷന്‍ നടപടികള്‍ തടസ്സപ്പെടുകയും ചെയ്തു.

വിദേശമലയാളികളാണ് ഇയാളുടെ തട്ടിപ്പിനിരയായവരില്‍ അധികവും. വേണ്ടത്ര ആലോചിക്കാതെയും വിശദമായ പഠനങ്ങള്‍ക്ക് മിനക്കെടാതെയും നിക്ഷേപത്തിനൊരുങ്ങുന്ന വിദേശ മലയാളികളെ കബളിപ്പിക്കുവാന്‍ എളുപ്പമാണെന്നാണ് ഇത്തരം തട്ടിപ്പിനിറങ്ങുന്നവര്‍ക്ക് സൌകര്യമാകുന്നത്. ഇരുപത്തഞ്ചോ മുപ്പതോ ലക്ഷം രൂപയുടെ വില്ലയും ഫ്ലാറ്റും വന്‍ പരസ്യങ്ങളുടെ പിന്‍ബലത്തില്‍ അമ്പതും അറുപതും ലക്ഷത്തിനു അനായാസം വില്‍ക്കുവാന്‍ ഇത്തരം തട്ടിപ്പുകാക്ക് നിഷ്പ്രയാസം സാധിക്കും.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വി. എസിന് പൂര്‍ണ പിന്തുണ ; കള്ളക്കേസിനെതിരെ ജനം പ്രതികരിക്കും -കാരാട്ട്

January 21st, 2012

prakash-karat-epathram
കൊല്‍ക്കത്ത : വി. എസ് സത്യസന്ധനാണ് . അഴിമതി മുഖമുദ്രയായ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വി. എസിനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണ്.  പ്രതിപക്ഷ നേതാവെന്ന നിലയില്‍ വി. എസിനെതിരായ കേസുമായി സര്‍ക്കാര്‍ മുന്നോട്ടു പോയാല്‍ കേരളത്തിലെ ജനം പ്രതികരിക്കുമെന്നും സി. പി. എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് മുന്നറിയിപ്പ് നല്‍കി. നാലു ദിവസം നീണ്ട പാര്‍ട്ടി കേന്ദ്ര കമ്മിറ്റി യോഗ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാറാണ് അദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്. അന്വേഷണം മുന്നോട്ടു പോകുന്ന ഘട്ടത്തില്‍  വി. എസിന്‍െറ ഭൂമിദാന കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്തുവെന്ന് കാരാട്ട് വെളിപ്പെടുത്തി. വ്യാഴാഴ്ച പോളിറ്റ് ബ്യൂറോ ഈ വിഷയം വിശദമായി ചര്‍ച്ച ചെയ്തിരുന്നു. വെള്ളിയാഴ്ച കേന്ദ്ര കമ്മിറ്റി മുമ്പാകെ കാരാട്ട് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. വി. എസ് തെറ്റുകാരനല്ലെന്ന പി. ബി നിലപാടിനെ കേന്ദ്ര കമ്മിറ്റിയും ശരിവെച്ചു. രാഷ്ട്രീയമായും നിയമപരമായും കേസിനെ നേരിടാനുള്ള തീരുമാനത്തിന് കേന്ദ്ര കമ്മിറ്റി പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചാല്‍ രാജിവെക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് എല്ലാ രേഖകളും സഹിതം നേരത്തെ വി.എ സ് കേന്ദ്ര നേതൃത്വത്തിന് കത്ത് കൈമാറിയിരുന്നു. ഇക്കാര്യത്തില്‍ അനുകൂല തീരുമാനമാണ് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തില്‍ നിന്ന് ഉണ്ടായിരിക്കുന്നത്.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പാസ്പോര്‍ട്ട് തിരിച്ചു നല്‍കിയതിന് പൊലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശം

January 20th, 2012

kerala-police-epathram

കൊച്ചി: കൊഫെപോസ നിയമ പ്രകാരം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച പ്രതിയും, അഞ്ഞൂറു കോടിയിലധികം രൂപയുടെ കാര്‍ കള്ളക്കടത്ത് കേസിലെ പ്രതിയുമായ  അലക്സ് സി. ജോസഫിന്‍െറ വ്യാജ പാസ്പോര്‍ട്ട് പ്രതിക്കു തന്നെ തിരിച്ചു കൊടുത്ത പൊലീസ് നടപടിയെ  കോടതി രൂക്ഷമായി  വിമര്‍ശിച്ചു. കസ്റ്റഡിയിലെടുത്ത തൊണ്ടി മുതല്‍ പ്രതിക്ക് തിരിച്ച് നല്‍കിയ നടപടി അവിശ്വസനീയമാണ്. പത്തനംതിട്ടയിലെ പൊലീസിന് എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകുന്നില്ലെന്നും, ഇക്കാര്യത്തില്‍ ഗൗരവമായ അന്വേഷണം നടത്തേണ്ടത് അനിവാര്യമാണെന്നും കോടതിയില്‍ മജിസ്ട്രേറ്റ് വ്യക്തമാക്കി. അലക്സിന്‍െറ ജാമ്യാപേക്ഷ  പരിഗണിക്കവെയാണ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് എ. ഇജാസ് പത്തനംതിട്ട പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

10 of 1991011»|

« Previous Page« Previous « സമരക്കാരെ പോലിസ്‌ മര്‍ദിച്ചു മാറ്റി മാലിന്യം നിക്ഷേപിച്ചു
Next »Next Page » ഇ-മെയില്‍ ചോര്‍ത്തല്‍ വാര്‍ത്ത ‘മാധ്യമ’ത്തിനെതിരെ കേസെടുക്കും: ആര്യാടന്‍ »



  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
  • മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു
  • റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും
  • രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം
  • വ്യാജ പരാതിയിൽ അന്വേഷണം വേണം – കേസിലെ ​ഗൂഢാലോചന പുറത്തു കൊണ്ടു വരണം: നടൻ നിവിന്‍ പോളി
  • കാലാവധി കഴിഞ്ഞ വെളിച്ചെണ്ണ വിതരണം ചെയ്ത സ്ഥാപനത്തിന് പിഴ
  • വീണ്ടും മഴ ശക്തമാവും
  • നടപ്പാതകളിൽ ഇരു ചക്ര വാഹനം ഓടിക്കരുത് : മുന്നറിയിപ്പുമായി പോലീസ്
  • ഇടതു മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ. പി. ജയരാജന്‍ പുറത്ത്‌
  • കൊറിയർ വന്നിട്ടുണ്ട് : പുതിയ തട്ടിപ്പിനെ കുറിച്ച് പോലീസ് മുന്നറിയിപ്പ്
  • ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്തിറക്കി
  • വീണ്ടും നിപ്പാ മരണം : ജാഗ്രതാ നിർദ്ദേശം
  • കാല വര്‍ഷം ശക്തമായി – കർക്കിടകം പെയ്തു തീരും
  • തദ്ദേശ ഉപ തെരഞ്ഞെടുപ്പ് : മഷി പുരട്ടുക വോട്ടറുടെ ഇടതു നടു വിരലില്‍
  • മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബി. ആര്‍. പി. ഭാസ്‌കര്‍ അന്തരിച്ചു
  • ശക്തമായ മഴ : പകർച്ച വ്യാധികൾക്ക് സാദ്ധ്യത എന്ന് ആരോഗ്യ വകുപ്പ്
  • എയര്‍ ഇന്ത്യ എക്സ് പ്രസ്സ് ജീവനക്കാരുടെ സമരം : യാത്രക്കാർ ദുരിതത്തിൽ
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം : 99.69 % വിജയം
  • പി. എച്ച്. അബ്ദുള്ള മാസ്റ്റർ അന്തരിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine