കോട്ടയം : ഘടക കക്ഷികള്‍ക്ക് ചോറു വിളമ്പി കോണ്‍ഗ്രസ്സ് പട്ടിണി കിടക്കുകയാണെന്ന് കെ. മുരളീധരന്‍ എം. എല്‍. എ. പോകാന്‍ മറ്റൊരിടം ഇല്ലാത്തവരാണെന്നതാണ് യാദാര്‍ഥ്യം, എന്നാല്‍ നേരിയ ഭൂരിപക്ഷം മാത്രം ഉള്ളതു കൊണ്ട് കൂടുതല്‍ ആവശ്യപ്പെടുകയാണ് ചില ഘടകക്ഷികളെന്നും അദ്ദേഹം പറഞ്ഞു. കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന്‍ സംസ്ഥാന സമ്മേളനത്തില്‍ ‘പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍: അനിവാര്യതയും ആശങ്കയും’ എന്ന സിമ്പോസിയം ഉല്‍ഘാടനം ചെയ്തു സംസാരിക്കു മ്പോളാണ് കെ. മുരളീധരന്‍ ഘടക കക്ഷികള്‍ക്കെതിരെ പ്രതികരിച്ചത്.
ചിലര്‍ പുതിയ പാര്‍ട്ടി ഉണ്ടാക്കുവാന്‍ ആലോചിക്കുന്നുണ്ട്. ഇതോടെ പഴയവര്‍ക്കും പുതിയവര്‍ക്കും വിഹിതം നല്‍കേണ്ടിവരും. ഇതിന്റെ നഷ്ടം കോണ്‍ഗ്രസ്സിനാണ്. ഉറപ്പുള്ള സീറ്റുകള്‍ ഘടക കക്ഷികള്‍ക്ക് നല്‍കി സാധ്യത മങ്ങിയ സീറ്റുകളില്‍ മത്സരിച്ചതുകൊണ്ടാണ് കോണ്‍ഗ്രസ്സിന് ഭൂരിപക്ഷം കുറഞ്ഞതെന്നും മുരളീധരന്‍ പറഞ്ഞു.
സിനിമാതാരങ്ങള്‍ വിളക്കു കൊളുത്തുന്നിടത്ത് നോക്കി ചിരിച്ചു നില്‍ക്കാനല്ല ജനങ്ങള്‍ മന്ത്രിമാരെ ജയിപ്പിച്ചു വിടുന്നതെന്നതെന്ന് പറഞ്ഞുകൊണ്ട് മന്ത്രിമാരെയും കെ. മുരളീധരന്‍ വിമര്‍ശിച്ചു. ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും ഭരണ കാര്യങ്ങളില്‍ ശ്രദ്ധിച്ച് മന്ത്രിമാര്‍ തലസ്ഥാനത്തു നില്‍ക്കണമെന്നും ചില മന്ത്രിമാര്‍ക്ക് പാസഞ്ചര്‍ ട്രെയിനിനേക്കാള്‍ വേഗത കുറവാണെന്നും മുഖ്യമന്ത്രിയുടെ പ്രതിച്ഛായ മാത്രമാണ് മന്ത്രി സഭയ്ക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍
മുരലിധ്രന്‍ പറ്ഞ ഒരു കര്യം സരിയാണ് ഇന്നെ രഷ്റ്റിയ കാര്‍ സിനിമ സീരിഎല്‍ നടന്മര്‍ക്കും നടി കല്‍ക്കും പുറ്കെ തന്നെ ! സിനിമ കാര്‍ ഇല്ലേങ്കില്‍ ഒന്നും നടകു ഇല്ല!എന്നാണെ തരക്കാരുട് ധാരണ്‍ !