വിവാഹ രജിസ്​ട്രേഷന്‍ വീഡിയോ കോണ്‍ ഫറന്‍സിംഗ് വഴി ചെയ്യാം : ഹൈക്കോടതി

January 23rd, 2018

wedding_hands-epathram
കൊച്ചി : വിദേശത്തുള്ള ദമ്പതിമാരുടെ വിവാഹ രജിസ്‌ട്രേ ഷന്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പൂര്‍ത്തി യാക്കാം എന്ന് ഹൈക്കോടതി. അപേക്ഷകര്‍ രജിസ്ട്രാർക്ക് മുന്നില്‍ നേരിട്ട് ഹാജരാവണം എന്നുള്ള നിബന്ധന ഇല്ലാ എന്ന നിരീക്ഷണ ത്തോടെ യാണ് കോടതി ഉത്തരവ്.

വിവാഹ രജിസ്‌ട്രേഷനുള്ള അപേക്ഷ സമർപ്പിച്ചത് ദമ്പതി മാരുടെ അറിവോടെ യാണെന്ന് വീഡിയോ കോണ്‍ ഫറന്‍ സിംഗി ലൂടെ ഉറപ്പാക്കി രജി സ്‌ട്രേഷന്‍ നടത്തി ക്കൊടു ക്കു വാനാണ് കോടതിയുടെ നിര്‍ദ്ദേശം. വിവാഹ രജിസ്റ്ററില്‍ ഹര്‍ജി ക്കാര്‍ക്കു വേണ്ടി അവരു ടെ മുക്ത്യാര്‍ക്ക് ഒപ്പിടാം എന്നും കോടതി വ്യക്ത മാക്കി. പ്രാദേശിക രജിസ്ട്രാര്‍ക്ക് വീഡിയോ കോണ്‍ ഫറന്‍സിന് സൗകര്യമില്ല എങ്കില്‍ അതിനുള്ള സൗകര്യം ഒരുക്കി നടപടി ക്രമങ്ങൾ പൂർത്തിയാക്കി സർട്ടിഫിക്കറ്റ് അനു വദിക്കണം.

നാട്ടില്‍ വെച്ച് മതാചാര പ്രകാരം വിവാഹിതരായി അമേരിക്ക യില്‍ എത്തി വിസ മാറ്റ ത്തിന് ശ്രമിക്കു മ്പോള്‍ ഇന്ത്യ യിൽ നിന്നുള്ള വിവാഹ സര്‍ട്ടി ഫിക്കറ്റ് ആവശ്യ മായി വന്ന പ്രദീപ് – ബെറിൽ ദമ്പതികൾ നൽകിയ ഹരജി യിലാണ് ഉത്തരവ്.

2000 ജനുവരി 23 ന് കൊല്ലം ജില്ല യിലെ കടവൂരിലെ പള്ളി യില്‍ വെച്ചാണ് ഇവര്‍ വിവാഹിതരായത്. പിന്നീട് ജോലി ക്കായി അമേരിക്ക യില്‍ എത്തിയ പ്രദീപിനു കുടുംബ വിസ ക്കായി ശ്രമി ച്ച പ്പോഴാണ് ഭാര്യ – ഭര്‍തൃ ബന്ധം തെളിയിക്കു വാന്‍ മാതൃ രാജ്യത്തെ അധി കൃതരുടെ വിവാഹ സര്‍ട്ടിഫിക്കറ്റ് ആവശ്യ മായി വന്നത്.

പ്രദീപിന്റെ ഭാര്യ യുടെ പിതാവിന് നല്‍കിയ മുക്ത്യാര്‍ പ്രകാരം സര്‍ട്ടി ഫിക്കറ്റിന് അപേക്ഷ നല്‍കി. എന്നാല്‍ ദമ്പതി കള്‍ നേരിട്ട് ഹാജരാവാതെ സര്‍ട്ടിഫിക്കറ്റ് നല്‍കുക യില്ലാ എന്ന് രജിസ്ട്രാർ നിബ്ബന്ധം പിടിച്ചു. ഇതിനെതിരെ യാണ് ദമ്പതികള്‍ കോടതിയെ സമീപിച്ചത്.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

ബാർ കോഴക്കേസ് അവസാനിപ്പിക്കുന്നു

January 17th, 2018

km-mani-epathram

കൊച്ചി : ബാർ കോഴക്കേസിൽ 45 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി. ബാർ കോഴക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻ മന്ത്രി കെ. എം മാണി നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിർദ്ദേശം.

ബാർ കോഴക്കേസിൽ ഇതുവരെയുള്ള അന്വേഷണ പുരോഗതി വിജിലൻസ് ഡയറക്ടർ ലോക്നാഥ് ബെഹ്റ കോടതിയെ അറിയിച്ചു. ഇത് പരിശോധിച്ച ശേഷമാണ് 45 ദിവസം കൂടി അന്വേഷണ കാലാവധി നീട്ടി നൽകാൻ കോടതി തീരുമാനിച്ചത്. ഈ അന്വേഷണത്തിൽ തന്നെ കെ.എം മാണി കുറ്റക്കാരനാണോ അല്ലയോ എന്ന കാര്യം വ്യക്തമാക്കുന്ന തരത്തിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കോടതി വിജിലൻസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

- അവ്നി

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മുഖ്യമന്ത്രിയെ നീക്കണം : ക്വോ വാറന്റോ ഹര്‍ജി ഹൈക്കോടതി യില്‍

November 21st, 2017

pinarayi-vijayan-epathram
കൊച്ചി : മന്ത്രിസഭ യുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടു എന്നുള്ള കോടതി പരാമര്‍ശം ചൂണ്ടി ക്കാണിച്ചു കൊണ്ട് മുഖ്യ മന്ത്രി യെ സ്ഥാനത്തു നിന്നും നീക്കണം എന്ന് ആവ ശ്യപ്പെട്ട് ‘ക്വോ വാറന്റോ’ ഹര്‍ജി ഫയല്‍ ചെയ്തു.

ഗതാഗത മന്ത്രി യായി രുന്ന തോമസ് ചാണ്ടി യുടെ ഹര്‍ജി യും മന്ത്രി സഭാ യോഗ ത്തില്‍ നിന്നുള്ള സി. പി. ഐ. മന്ത്രി മാരുടെ  ബഹിഷ്‌കരണവും ചൂണ്ടി ക്കാ ണിച്ചു കൊണ്ട് കേരളാ യൂണി വേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മുന്‍ അംഗം കെ. എസ്. ശശി കുമാറാണ് ഹൈക്കോട തിയില്‍ ക്വോ വാറന്റോ ഹര്‍ജി നല്‍കി യിരി ക്കുന്നത്.

കോടതി പരാമർശ ത്തിന്റെ പശ്ചാത്തല ത്തില്‍ സംസ്ഥാന സര്‍ക്കാറിനു തുടരു വാനുള്ള അവകാശം നഷ്ട പ്പെട്ടു എന്നും മുഖ്യ മന്ത്രിയെ തല്‍ സ്ഥാനത്തു നിന്നും നീക്കണം എന്നുമാണ് ഹർജി യിൽ ആവശ്യ പ്പെടു ന്നത്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

നിർബന്ധിത മത പരിവർത്തന കേന്ദ്രങ്ങൾ അടച്ചുപൂട്ടണം

October 19th, 2017

Kerala_High_Court-epathram

കൊച്ചി : നിർബന്ധിത മത പരിവർത്തന കേന്ദ്രങ്ങൾ അടച്ചു പൂട്ടണമെന്ന് ഹൈക്കോടതി. കണ്ണൂർ സ്വദേശി ശ്രുതിയുടെ വിവാഹവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേ ബലപ്രയോഗത്തിലൂടെ മതം മാറ്റുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. ശ്രുതിയുടെ വിവാഹം പ്രണയ വിവാഹമാണെന്നും ഇതിന് ലൗ ജിഹാദുമായി യാതൊരു ബന്ധവുമില്ലെന്നും കോടതി പറഞ്ഞു.

സ്വന്തം ഇഷ്ടപ്രകാരം നടത്തിയ വിവാഹം ഇരുവർക്കും പ്രായപൂർത്തിയായതിനാൽ നിയമപരമായി നിലനിൽക്കുന്നതാണെന്നും മിശ്ര വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കലാലയ ങ്ങളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം പാടില്ല : ഹൈക്കോടതി

October 16th, 2017

high-court-of-kerala-ePathram-
കൊച്ചി : കലാലയ ങ്ങളിൽ രാഷട്രീയം വേണ്ട എന്ന ഇടക്കാല ഉത്തരവ് ആവർത്തിച്ച് ഹൈക്കോടതി. പൊന്നാനി എം. ഇ. എസ്. കോളേജിലെ സമരവു മായി ബന്ധപ്പെട്ട പോലീസ് റിപ്പോര്‍ട്ട് പരിഗണിക്കേ യാണ് കോടതി നിലപാട് ആവർത്തിച്ചത്.

വിദ്യാഭ്യാസം പകർന്നു നൽകു വാനാണ് കലാലയ ങ്ങള്‍ നില കൊള്ളു ന്നത്. അല്ലാതെ രാഷ്ട്രീയ പ്രവർത്തന ത്തിനു വേണ്ടി യല്ല. സമര ങ്ങള്‍ക്കും പ്രതി ഷേധ ങ്ങള്‍ ക്കും പൊതു സ്ഥലം കണ്ടെത്തണം. ഒരുകാരണ വശാലും ക്യാമ്പസ്സി ന്നകത്ത് സമരം അനുവദി കുവാന്‍ ആവില്ല എന്നും ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് നിരീക്ഷിച്ചു.

വിദ്യാർത്ഥി സമരങ്ങൾക്കെതിരെ പൊലീസ് സംരക്ഷണം ഹൈക്കോ ടതി അനുവദിച്ചു എങ്കിലും ഉത്തരവ് പാലി ക്കുന്നില്ല എന്നു കാണിച്ച് പൊന്നാനി എം. ഇ. എസ്. കോളജ് സമര്‍പ്പിച്ച കോടതി അലക്ഷ്യ ഹരജി യില്‍ ആയിരുന്നു ഉത്തരവ്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

10 of 239101120»|

« Previous Page« Previous « വേങ്ങരയിൽ ഇടതുമുന്നണി നല്ല പ്രകടനം കാഴ്ചവെച്ചു: പിണറായി വിജയൻ
Next »Next Page » നടിയെ ആക്രമിച്ച കേസ് : ദിലീപ് ഒന്നാം പ്രതി ആയേക്കും »



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine