മൂന്നാം മുറ അനുവദിക്കില്ല : വി. എസ്.

September 5th, 2010

custodial-torture-epathram

തിരുവനന്തപുരം : സംസ്ഥാനത്ത് കസ്റ്റഡി മര്‍ദ്ദനവും മൂന്നാം മുറയും അനുവദിക്കില്ല എന്ന് മുഖ്യ മന്ത്രി വി. എസ്. അച്യുതാനന്ദന്‍ വ്യക്തമാക്കി. ഇത്തരം മുറകള്‍ സ്വീകരിക്കുന്ന പോലീസ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ കടുത്ത നടപടി നേരിടേണ്ടി വരും എന്ന് അദ്ദേഹം മുന്നറിയിപ്പ്‌ നല്‍കി. പേരൂര്‍ക്കടയില്‍ പുതിയ ബാച്ച് പോലീസ്‌ കോണ്‍സ്റ്റബിള്‍ മാരുടെ പാസിംഗ് ഔട്ട് പരേഡ്‌ അഭിസംബോധന ചെയ്തു സംസാരിക്കു കയായിരുന്നു മുഖ്യമന്ത്രി.

ജീവിതത്തിന്റെ നാനാ തുറകളില്‍ നിന്നും അഴിമതി തുടച്ചു നീക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമാണ്. “അഴിമതി രഹിത പോലീസ്‌ – ജന സൌഹൃദ പോലീസ്‌” എന്ന ലക്‌ഷ്യം നടപ്പിലാക്കാന്‍ എല്ലാവരും സഹകരിക്കണം. ജനത്തെ ഭീഷണിപ്പെടുത്താനും അടിച്ചമര്‍ത്താനും ഉള്ള ഒരു ഉപകരണമായിട്ടാണ് പോലീസിനെ പലരും കാണുന്നത്. ഈ അവസ്ഥ മാറ്റി പോലീസിനെ ഒരു സംരക്ഷകന്റെ വേഷം അണിയിക്കണം. ക്രമ സമാധാനം പാലിക്കപ്പെടുകയും കുറ്റവാളികളെ പിടികൂടുകയും ചെയ്ത് സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ അഴിമതി ഇല്ലാതാവേണ്ടത്‌ അത്യാവശ്യമാണ് എന്നും വി. എസ്. ചൂണ്ടിക്കാട്ടി.

സഹായം ആവശ്യപ്പെട്ടു ഏതു നേരത്തും ഭയരഹിതരായി പോലീസ്‌ സ്റ്റേഷനില്‍ കയറി വരാന്‍ പൊതു ജനത്തിന് കഴിയണം. പൌരന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ പോലീസ്‌ ബാദ്ധ്യസ്ഥരാണ്.

രാജ്യത്തെ ഏറ്റവും മികച്ച പോലീസ്‌ സേനയാണ് കേരളാ പോലീസ്‌. എന്നിട്ടും കേരളാ പോലീസിനു പലപ്പോഴും പഴി കേള്‍ക്കേണ്ടി വരുന്നത് സേനയിലെ ഒരു ന്യൂനപക്ഷം സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ മൂലമാണ്.

പുതിയതായി നടപ്പിലാക്കിയ ജന മൈത്രി പോലീസ്‌ സംവിധാനം ഏറെ ഫലപ്രദമാണ് എന്ന് കണ്ടിട്ടുണ്ട്. കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുവാനും ജനത്തെ സഹായിക്കുവാനും ഈ പദ്ധതിക്ക് കഴിഞ്ഞു. ആദ്യ ഘട്ടത്തില്‍ 20 പോലീസ്‌ സ്റ്റേഷനുകളില്‍ നടപ്പിലാക്കിയ ജന മൈത്രി പദ്ധതി 23 സ്റ്റേഷനുകളിലേക്ക് കൂടി വ്യാപിപ്പിച്ചു. താമസിയാതെ 100 പോലീസ്‌ സ്റ്റേഷനുകളില്‍ ഈ പദ്ധതി നടപ്പിലാക്കും എന്നും അദ്ദേഹം അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വി.എസ്. കിനാലൂര്‍ സമര നേതാക്കളുമായി ചര്‍ച്ച നടത്തി

May 18th, 2010

കിനാലൂര്‍ സമര സമിതി നേതാക്കള്‍ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദനുമായി കൂടിക്കാഴ്ച നടത്തി. വിവിധ ആവശ്യങ്ങള്‍ ഉള്‍പ്പെട്ട നിവേദനം ഇവര്‍ മുഖ്യമന്ത്രിക്ക് നല്‍കി. ഇവരുടെ ആവശ്യം പരിഗണിക്കും എന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി നേതാക്കള്‍ മാധ്യമങ്ങളെ അറിയിച്ചു. ഈ മാസം 29ന് ആയിരിക്കും സര്‍വ്വകക്ഷി യോഗം ചേരുക എന്ന് മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു.

കിനാലൂരില്‍ നാലു വരി പ്പാതയുടെ സര്‍വ്വേയുമായി ബന്ധപ്പെട്ട് നടന്ന പോലീസ് ലാത്തി ചാര്‍ജ്‌ വിവിധ കോണുകളില്‍ നിന്നും ശക്തമായ പ്രതിഷേധം വിളിച്ചു വരുത്തിയിരുന്നു. മുഖ്യമന്ത്രി ഇടപെട്ടാണ് അന്ന് പോലീസ് നടപടികള്‍ നിര്‍ത്തി വെച്ചത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കസ്റ്റഡി മരണം – 12 പോലീസുകാര്‍ പ്രതികള്‍

May 14th, 2010

kerala-police-torture-epathramപാലക്കാട്‌ : പുത്തൂര്‍ ഷീല വധ കേസില്‍ പോലീസ്‌ പിടിയിലായ സമ്പത്ത്‌ പോലീസ്‌ കസ്റ്റഡിയില്‍ വെച്ച് കൊല്ലപ്പെട്ട കേസില്‍ 12 പോലീസുകാരെ പ്രതികളാക്കി ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. രണ്ട് സബ് ഇന്‍സ്പെക്റ്റര്‍മാരും, ഒരു അസിസ്റ്റന്റ് സബ് ഇന്‍സ്പെക്റ്ററും ഇതില്‍ ഉള്‍പ്പെടുന്നു.

നോര്‍ത്ത് പോലീസ് സ്‌റ്റേഷനിലെ എസ്. ഐ. രമേഷ്, സൗത്ത് സ്റ്റേഷനിലെ എസ്. ഐ. ഉണ്ണിക്കൃഷ്ണന്‍ എന്നിവരാണ് പ്രതികളായ എസ്. ഐ. മാര്‍. എ. എസ്. ഐ. രാമചന്ദ്രന്‍, ക്രൈം ഡിറ്റാച്ച്‌മെന്റിലെ ജോണ്‍ റോബോ, ശ്യാമ പ്രസാദ്, ഷില്ലന്‍, റഷീദ്, പ്രജിത്ത്, മാധവന്‍, കോണ്‍സ്റ്റബിള്‍മാരായ പ്രദീപ്, ബിജു, വിജയന്‍ എന്നിവരാണ് മറ്റ് പ്രതികള്‍.

മാര്‍ച്ച് 23നാണ് കേസിന് ആസ്പദമായ കൊലപാതകം നടന്നത്. മാര്‍ച്ച് 28ന് പോലീസ്‌ സമ്പത്തിനെയും വേറെ രണ്ടു പേരെയും കോയമ്പത്തൂരില്‍ വെച്ച് അറസ്റ്റ്‌ ചെയ്തു. എന്നാല്‍ ഇവരെ കോടതിയില്‍ ഹാജരാക്കാതെ ഒരു രഹസ്യ സങ്കേതത്തില്‍ വെച്ച് ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിനായി മൂന്നാം മുറ ഉപയോഗിക്കുകയും കൊടിയ പീഡനത്തെ തുടര്‍ന്ന് പ്രതി കൊല്ലപ്പെടുകയും ആയിരുന്നു.

പ്രതി മര്‍ദ്ദനം മൂലമാണ് മരിച്ചത് എന്ന സമ്പത്തിന്റെ ബന്ധിക്കളുടെ ആരോപണം ശരി വെയ്ക്കുന്നതായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

രാഷ്ട്രീയ വൃത്തങ്ങളില്‍ ഏറെ ഒച്ചപ്പാടുണ്ടാക്കിയ സംഭവത്തെ ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തെ ഏല്‍പ്പിച്ചു. പ്രതി പട്ടിക സമര്‍പ്പിച്ചുവെങ്കിലും സംഭവവുമായി ബന്ധപ്പെട്ടു ആരെയും അറസ്റ്റ്‌ ചെയ്തിട്ടില്ല.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

കിനാലൂര്‍ ഭീതിയുടെ നിഴലില്‍

May 11th, 2010

നാലു വരി പാതയുടെ സര്‍വ്വേ നടപടികള്‍ ക്കെതിരെ പ്രതിഷേധ സമരത്തിനു പോയവരില്‍ പലരും അപ്രതീക്ഷിതമായി ഉണ്ടായ ആക്രമണത്തിന്റെ ഭീതിയില്‍ നിന്നും മുക്തരായിട്ടില്ല. സമാധാന പരമായി ആരംഭിച്ച സമരം പെട്ടെന്നാണ് സംഘര്‍ഷ ഭരിതമായത്. തുടര്‍ന്ന്   സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ യുള്ളവരെ  പോലീസ്  ക്രൂരമായി തല്ലിച്ചതച്ചു. വീടുകളില്‍ അഭയം തേടിയ പലരേയും പിന്തുടര്‍ന്ന് മര്‍ദ്ദിച്ചു. നിരവധി ആളൂകള്‍ക്ക് പരിക്കേറ്റു. നിരവധി വാഹനങ്ങള്‍ തകര്‍ക്കപ്പെട്ടു.

സംഭവം കഴിഞ്ഞു ദിവസങ്ങള്‍ ആയെങ്കിലും കിനാലൂരിലെ ജനങ്ങള്‍ ഇപ്പോഴും കടുത്ത ഭീതിയിലാണ്.  നിരവധി പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.  ഇവരെ തിരഞ്ഞ് ഇടയ്ക്കിടെ കടന്നു പോകുന്ന പോലീസ് വാഹനങ്ങളുടെ ശബ്ദം പോലും അവിടത്തുകാരുടെ മനസ്സില്‍ ഞെട്ടല്‍ ഉണര്‍ത്തുന്നു. പോലീസിനെ ഭയന്ന് പലരും ഒളിവിലാണ്. ആണുങ്ങള്‍ ഒളിവില്‍ പോയതിനാല്‍ പല വീടുകളിലും അടുപ്പില്‍ തീ പുകയാതായിട്ടുണ്ട്. പരിക്കേറ്റ സ്ത്രീകള്‍ ഭയം മൂലം വീടുകളില്‍ തന്നെ കഴിയുകയാണ്.

ഭീകരമായ ലാത്തി ച്ചാര്‍ജ്ജിനു ഇരയായര്‍ ആവശ്യമില്ലാത്ത കാര്യത്തിനു പോയി അടി വാങ്ങി എന്നാണ് ഭരണ പക്ഷത്തിന്റെ വാദം. പോലീസ് നടത്തിയ നര നായാട്ടിന്റെ ദൃശ്യങ്ങള്‍ വിവിധ ചാനലുകള്‍ പുറത്തു വിടുമ്പോളും മന്ത്രിയടക്കം ഉള്ളവര്‍ സമരക്കാരാണ് അക്രമം നടത്തിയതെന്നും മാധ്യമങ്ങള്‍ വാര്‍ത്ത വളച്ചൊടി ച്ചതാണെന്നും പറഞ്ഞ് തടിയൂരുവാന്‍ ശ്രമിക്കുന്നു. ജനകീയ പ്രതിഷേധങ്ങളെ അടിച്ചൊതു ക്കുവാനുള്ള ശ്രമങ്ങ ള്‍ക്കെതിരെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. കിനാലൂര്‍ സംഭവം പ്രദേശത്തെ ജനങ്ങളില്‍ സര്‍ക്കാരി നെതിരായ വികാരം ശക്തമാക്കിയിട്ടുണ്ട്.

- സ്വന്തം ലേഖകന്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കിനാലൂരില്‍ ലാത്തിച്ചാര്‍ജ്ജ്

May 8th, 2010

കെ. എസ്. ഐ. ഡി. സി. പാര്‍ക്കിനു വേണ്ടി റോഡ് വികസന സര്‍വ്വേ നടത്തുവാന്‍ എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. സ്ത്രീകളും കുട്ടികളും അടക്കം ഉള്ള പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു നീക്കുവാന്‍ ശ്രമിച്ചതോടെ സംഘര്‍ഷം ഉടലെടുത്തു.  തുടര്‍ന്ന് ഇവരെ പിരിച്ചു വിടുവാന്‍ പോലീസ് ലാത്തി ച്ചാര്‍ജ്ജ് നടത്തുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു.  പ്രതിഷേധ ക്കാര്‍ പോലീസ് വാഹനങ്ങള്‍ തകര്‍ക്കുകയും പോലീസുകാര്‍ക്ക് നേരെ കല്ലെറിയുകയും ഉണ്ടായി. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ അമ്പതോളം പേര്‍ക്ക് പരിക്കു പറ്റി. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പോലീസ് ലാത്തി ച്ചാര്‍ജ്ജില്‍ നിന്നും രക്ഷപ്പെ ടുവാനായി അടുത്തുള്ള വീടുകളില്‍ അഭയം പ്രാപിച്ച സ്ത്രീകള്‍ അടക്കം ഉള്ളവരെ പോലീസ്  പിന്തുടര്‍ന്ന് മര്‍ദ്ദിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസിനെ സംഭവ സ്ഥലത്തു നിന്നും പിന്‍‌വലിക്കുവാനും സര്‍വ്വേ നടപടികള്‍ നിര്‍ത്തി വെക്കുവാനും മുഖ്യമന്ത്രി ഉത്തരവിട്ടു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

14 of 1410121314

« Previous Page « സംസ്ഥാന കാര്‍ട്ടൂണ്‍ പുരസ്കാരം – ടി.കെ. സുജിത്തിനു ഹാട്രിക്ക്
Next » പി.സി. തോമസ് വിഭാഗം എല്‍. ഡി. എഫില്‍ »



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine