

- എസ്. കുമാര്‍
വായിക്കുക: ഉത്സവം, എതിര്‍പ്പുകള്‍, മതം, വിവാദം
കോലഞ്ചേരി: പിറവം ഉപതെരെഞ്ഞെടുപ്പില്‍ യാക്കോബായ സഭ പരസ്യമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കില്ലെന്ന് ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് ബാവ പറഞ്ഞു. ടി. എം. ജേക്കബിന്‍റെ മകന്‍ അനൂപ് ജേക്കബിനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കണം എന്ന് സഭ നിര്‍ബന്ധിച്ചിട്ടില്ല. തെരഞ്ഞെടുപ്പും സഭാ തര്‍ക്കവും കൂട്ടിക്കുഴക്കുന്നതില്‍ ഒട്ടും താല്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ എല്‍. ഡി. എഫ് സര്‍ക്കാര്‍ സഭയ്ക്ക് ഒട്ടേറെ നന്മകള്‍ ചെയ്തിട്ടുണ്ട്, അതുപോലെ യു. ഡി. എഫ് സര്‍ക്കാര്‍ നന്മകള്‍ ചെയ്യുന്നത് കാത്തിരിക്കുകയാണ്, കോലഞ്ചേരി പള്ളിത്തര്‍ക്കത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് ഏറെ പരിമിതികള്‍ ഉണ്ടെന്നും അദ്ദേഹം ചൂണ്ടികാട്ടി.
-
വായിക്കുക: കേരള രാഷ്ട്രീയം, തിരഞ്ഞെടുപ്പ്, മതം

കൊച്ചി: വിഗ്രഹ മോഷണം നടത്തിയ സ്വാമി രാഘവേന്ദ്ര തീര്‍ഥ ആന്ധ്രയിലെ കഡപ്പയില്‍ വെച്ച് അറസ്റ്റുചെയ്തു. ഗൌഡ സാരസ്വത ബ്രാഹ്മണരുടെ ആത്മീയാചാര്യന്‍ സുധീന്ദ്ര തീര്‍ഥ സ്വാമികളുടെ പിന്‍ഗാമിയായി നിശ്ചയിക്കുകയും പിന്നീട് ഒഴിവാക്കുകയും ചെയ്തയാളാണ് സ്വാമി രാഘവേന്ദ്ര തീര്‍ഥ . സ്വാമിയുടെ കൈവശമുണ്ടായിരുന്ന വിഗ്രഹങ്ങളും പൂജാസാമഗ്രികളും പിടിച്ചെടുത്തിട്ടുണ്ട്. വിഗ്രഹങ്ങളുമായി സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കഡപ്പ പോലീസ് കസ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് താന്‍ രാഘവേന്ദ്ര സ്വാമിയാണെന്നും മറ്റും ഇദ്ദേഹം വ്യക്തമാക്കിയത്. തുടര്‍ന്ന് കഡപ്പ പോലീസ് കൊച്ചി സെന്‍ട്രല്‍ സ്റ്റേഷനിലേക്ക് വിവരം അറിയിക്കുകയായിരുന്നു.വിഗ്രഹങ്ങളും പൂജാസാമഗ്രികളും കാശിമഠത്തിന് തിരിച്ചുകൊടുക്കണമെന്ന സുപ്രീം കോടതി ഉത്തരവ് പാലിക്കാതെ കഴിഞ്ഞ രണ്ട് മാസമായി ഒളിവില്‍ക്കഴിയുകയായിരുന്നു ഇദ്ദേഹം. ഈ വിഗ്രഹങ്ങളും പൂജാസാമഗ്രികളും തിരിച്ചുനല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. കൊച്ചിയില്‍ നിന്ന് പോലീസ് വൈകിട്ടോടെ കഡപ്പയിലേക്ക് തിരിക്കും. കോടികള്‍ വിലമതിക്കുന്ന വ്യാസ, രഘുപതി വിഗ്രഹങ്ങളുമായിട്ടാണ് സ്വാമി ഒളിവില്‍ കഴിഞ്ഞിരുന്നത്
-
വായിക്കുക: കോടതി, തട്ടിപ്പ്, മതം
കോഴിക്കോട്: വ്യാഴാഴ്ച ദുല്‍ഹജ്ജ് ഒന്നാം തീയതിയും നവംബര്‍ നാലിന് വെള്ളിയാഴ്ച അറഫാദിനവും അഞ്ചിന് ശനിയാഴ്ച ബലിപെരുന്നാളും ആയിരിക്കുമെന്ന് ഹിജ്റ കമ്മിറ്റി ഓഫ് ഇന്ത്യ ചീഫ് അഡൈ്വസര്‍ എം. അലി മണിക്ഫാന്‍ അറിയിച്ചു.
-

അരൂര്‍: അരൂര്‍ സെന്റ് അഗസ്റ്റിന്‍ പള്ളിക്ക് സമീപമുള്ള ഔവര്‍ ലേഡി കോണ്‍വെന്റില്‍ കന്യാസ്ത്രീയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബാംഗ്ലൂര്‍ സ്വദേശിനിയായ സിസ്റ്റര്‍ സിസിലി എന്ന റോസ്‌ലി (18) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.അരൂര്‍ സെന്റ് ആന്റണീസ് സ്റ്റഡി സെന്ററിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് സിസ്റ്റര്‍ സിസിലി. കോണ്‍വെന്റിലെ മുകള്‍ നിലയില്‍ കയറില്‍ തൂങ്ങിയ നിലയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ മൃതദേഹം കണ്ടെത്തി യതായാണ് കോണ്‍വെന്റ് അധികൃതര്‍ പറയുന്നത്. എന്നാല്‍ പോലീസ് എത്തുന്നതിനു മുമ്പെ മൃതദേഹം അഴിച്ച് താഴെ കിടത്തിയിരുന്നതില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. വിവരം അറിഞ്ഞെത്തിയ നാട്ടുകാരെ അകത്തേക്ക് കടത്തി വിട്ടില്ല. തുടര്‍ന്ന് നാട്ടുകാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ജന പ്രതിനിധികളെ മാത്രം അകത്തേക്ക് കടത്തി വിട്ടു.
- എസ്. കുമാര്‍