നാദാപുരം: പാറക്കടവ് ദാറുല്‍ ഹുദ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ നാലര വയസ്സുകാരിയായ എല്‍.കെ.ജി വിദ്യാര്‍ഥിനിയെ അതേ സ്കൂളിലെ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ പീഡിപ്പിച്ചതായി പരാതി.സംഭവം പ്രതിഷേധിച്ചും കുറ്റക്കാരായ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടും രക്ഷിതാക്കളും നാട്ടുകാരും കഴിഞ്ഞ ദിവസം സ്കൂള്‍ ഉപരോധിച്ചു. പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ കസ്റ്റഡിയില്‍ എടുത്തു. ഇതിനിടയില്‍ സംഭവം ഒത്തു തീര്‍ക്കുവാനുള്ള ശ്രമങ്ങള്‍ നടന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ഒക്ടോബര്‍ 30 നാണ് സംഭവം നടന്നതായി പറയുന്നത്. സ്കൂളിലെ ടോയ്‌ലറ്റിനോട് ചേര്‍ന്നുള്ള ഹോസ്റ്റല്‍ മുറിയിലേക്ക് മുതിര്‍ന്ന വിദ്യാര്‍ഥികള്‍ കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. പ്രതികളെ കണ്ടാല്‍ തിരിച്ചറിയുമെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നു. സംഭവത്തെ തുടര്‍ന്ന് വീട്ടില്‍ എത്തിയ കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനാല്‍ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ പീഡനം നടന്നതായി അറിഞ്ഞതിനെ തുടര്‍ന്ന് സ്കൂള്‍ അധികൃതരെ വിവരം അറിയിച്ചു. എന്നാല്‍ നടപടിയൊന്നും ഉണ്ടായില്ലെന്ന് രക്ഷിതാക്കള്‍ പരാതിപ്പെട്ടു. ഇവര്‍ പിന്നീട് വളയം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.പീഡനത്തിനിരയായ കുട്ടി ഇപ്പോളും ചികിത്സയിലാണ്.