ഒല്ലൂര്‍ പള്ളിക്കെതിരെ കേസുകൊടുത്താല്‍ വിശ്വാസികള്‍ വിവാഹം മുടക്കും?

December 14th, 2015

തൃശ്ശൂര്‍: വികാരിയച്ചനെതിരെ കേസ് നല്‍കിയതിനു ആ കുടുബത്തിലെ വിവാഹം മുടക്കണമെന്ന് ആവശ്യപ്പെട്ട് ഇടകാംഗങ്ങളുടെ പ്രചാരണം. തൃശ്ശൂര്‍ ഒല്ലൂരിലാണ് ഇടവകയിലെ വിശ്വാസി സൂമൂഹം ജാഥയും ഫ്ലക്സും വച്ച് വിവാഹം മുടക്കുവാന്‍ പരസ്യ പ്രചാരണം നടത്തുന്നത്. സഹജീവികളോട് കരുണയും ശത്രുക്കളോട് ക്ഷമിക്കണമെന്നും പഠിപ്പിച്ച കൃസ്തുവിന്റെ പാത പിന്തുടരുന്നു എന്ന് അവകാശപ്പെടുന്നവരാണ് അങ്ങേയറ്റം മനുഷ്യാവകാശ നിഷേധമായ ഈ പ്രചാരണത്തിനു ചുക്കാന്‍ പിടിക്കുന്നത്. ഒല്ലൂര്‍ സെന്റ് ആന്റണീസ് പള്ളിയ്ക്കും വികാരിയച്ചനും എതിരെ കേസ് കൊടുത്ത മങ്കിടിയാന്‍ (തെക്കിനിയത്ത്) റാഫേലിന്റെ കുടുബത്തെയാണ് ഇടവക സമൂഹത്തിന്റെ പേരില്‍ ഭ്രഷ്ട് കല്പിച്ച് മാനസികമായും അല്ലാതെയും പീഡിപ്പിക്കുന്നത്. സഭാവിശ്വാസികളായ നൂറുകണക്കിനു ആളുകള്‍ ഫ്ലക്സ് ബോര്‍ഡും പ്ലക്കാര്‍ഡുകളും പിടിച്ച് കല്യാണം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഞായറാഴ്ച ഒല്ലൂരില്‍ ജാഥ നടത്തി. റാഫേലിനെതിരെ വ്യാപകമായ ഒപ്പുശേഖരണവും നടന്നിരുന്നു.

ഒല്ലൂര്‍ പള്ളി തിരുനാളിനോടനുബന്ധിച്ച് നടക്കുന്ന വെടിക്കെട്ടിനെതിരെ പള്ളിയോട് ചേര്‍ന്ന് വീട് വച്ച് താമസിക്കുന്ന റാഫേല്‍ കോടതിയെ സമീപിച്ചത്. കോടതി ഇദ്ദേഹത്തിന്റെ പരാതി സ്വീകരിച്ച് വെടിക്കെട്ട് സ്റ്റേ ചെയ്തു. കാര്യങ്ങള്‍ പരിശോധിച്ച് അന്തിമ തീരുമാനം ഏറ്റെടുക്കുവാന്‍ ജില്ലാ ഭരണകൂടത്തിനു നിര്‍ദേശം നല്‍കി. പഴയകാല ആചാരങ്ങളുടെ ഭാഗമായി നടത്താനുള്ള കാര്യങ്ങള്‍ വ്യവസ്ഥ ചെയ്യുന്ന 2007ല്‍ വന്ന ഒരു സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മുന്‍‌കാലങ്ങളിലേതു പോലെ വെടിക്കെട്ട് നടത്തുവാന്‍ എ.ഡി.എം അനുവാദവും നല്‍കി. തുടര്‍ന്ന് വെടിക്കെട്ടും നടന്നു. ഇതിനെതുടര്‍ന്നാണ് വീടിനു നാശനഷ്ടമുണ്ടായി എന്ന് കാണിച്ച് കരിമരുന്ന് പ്രയോഗത്തില്‍ തന്റെ വീടിനു നാശനഷ്ടമുണ്ടായി എന്ന് കാണിച്ച് റാഫേല്‍ ജില്ലാ കോടതിയില്‍ പള്ളിക്കെതിരെയും ഫാ.നോബി അമ്പൂക്കനും ട്രസ്റ്റിമാര്‍ക്കെതിരെയും പരാതി നല്‍കിയത്.

ഇതേതുടര്‍ന്ന് ഇടവകാംഗങ്ങളും പള്ളിയും റാഫേലിനെതിരായി. തര്‍ക്കം മുറുകിയിരിക്കുമ്പോളാണ് റാഫേലിന്റെ മകന്റെ വിവാഹം വരുന്നത്. ഇതിന്റെ
ആവശ്യങ്ങള്‍ക്കായി പള്ളിയുമായി ബന്ധപ്പെട്ടപ്പോള്‍ കേസിന്റെ കാര്യത്തില്‍ ഒരു തീരുമാനം ആക്കണമെന്ന് ആവശ്യം ഉയര്‍ന്നു. എന്നാല്‍ റാഫേല്‍ ഇതിനു
വഹ്ശങ്ങിയില്ല. തുടര്‍ന്ന് ഇദ്ദേഹത്തെ ബിഷപ് ഹൌസില്‍ വിളിച്ച് ചര്‍ച്ചക്ക് ശ്രമിച്ചെങ്കിലും അതിനും വഴങ്ങാതെ വന്നതോടെയാണ് വിശ്വാസികളെ അണി നിരത്തി റാഫേലിനെതിരെ പരസ്യമായ പ്രകടനം നടത്തിയത്. വിവാഹം പള്ളിയില്‍ വച്ച് നടത്തണമെന്നും താന്‍ വിശ്വാസങ്ങള്‍ക്ക് എതിരല്ലെന്നുമാണ് റാഫേലിന്റെ നിലപാട്.

സഭയ്ക്കെതിരെയും വികാരിക്കെതിരെയും പരാതി നല്‍കുന്നവര്‍ക്ക് ഇതായിരിക്കും ഗതിയെന്നാണ് ഇത്തരം ജാഥകളും പ്ലക്കാര്‍ഡുകളും വഴി ഭീഷണിയുടെ സ്വരത്തില്‍ നല്‍കുന്നത്. സംഭവത്തെ കുറിച്ച് പ്രമുഖ മാധ്യമങ്ങളും രാഷ്ടീയ പ്രസ്ഥാനങ്ങളും നിശ്ശബ്ദത പാലിച്ചെങ്കിലും സോഷ്യല്‍ മീഡിയ ഈ വിഷയത്തെ ഏറ്റെടുത്തു. ശക്തമായ വിമര്‍ശനമാണ് ഈ സംഭവത്തിനെതിരെ ഉയര്‍ന്നിരിക്കുന്നത്. അങ്ങേയറ്റം ലജ്ജാകരും പ്രതിഷേധാര്‍ഹവുയ പ്രതിഷേധാര്‍ഹവുമാണ് സംഭവമെന്ന് പലരും അഭിപ്രായപ്പെട്ടു. കൌമാരക്കാരായ കുട്ടികളെ കൂടെ ഈ ജാഥയില്‍ ഉള്‍പ്പെടുത്തിയതിലും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അനുവാദം ഇല്ലാതെ തന്റെ ഫോട്ടോ ഡി.വൈ.എഫ്.ഐ ഉപയോഗിച്ചത് തെമ്മാടിത്തരം: ദീപ നിശാന്ത്

December 5th, 2015

തൃശ്ശൂര്‍:ഡി.വൈ.എഫ്.ഐ സമ്മേളന പോസ്റ്ററില്‍ തന്റെ ഫോട്ടോ അനുവാദം ഇല്ലാതെ ചേര്‍ത്തതിനെതിരെ എഴുത്തുകാരിയും ശ്രീകേരളവര്‍മ്മ കോളേജ് അധ്യാപികയുമായ ശ്രീമതി ദീപ നിശാന്ത്. ഡി.വൈ.എഫ്.ഐ പൊന്നാനി ബ്ലോക്ക് സമ്മേളനത്തിന്റെ പോസ്റ്ററിലാണ് ദീപയുടെ ചിത്രം അച്ചടിച്ചിരിക്കുന്നത്. കേരള വര്‍മ്മ കോളേജില്‍ എസ്.എഫ്.ഐ നടത്തിയ ബീഫ് ഫെസ്റ്റിവെലുമായി ബന്ധപ്പെട്ട് ദീപ ടീച്ചര്‍ നടത്തിയ അനുകൂല പരാമര്‍ശങ്ങള്‍ ഏറെ വിവാ‍ദമായിരുന്നു. എ.ബി.വി.പി, യുവമോര്‍ച്ച ഉള്‍പ്പെടെ സംഘപരിവാര്‍ അനുകൂല സംഘടനകള്‍ അന്ന് ദീപടീച്ചര്‍ക്കെതിരെ കടുത്ത എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു.സി.പി.എം പോളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയന്‍, ഡോ.തോമസ് ഐസക് തുടങ്ങി ഇടതു പക്ഷത്തെ പ്രമുഖര്‍ അന്ന് ദീപയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

ഡി.വൈ.എഫ്.ഐക്കാര്‍ നടത്തിയത് തെമ്മാടിത്തരമാണെന്ന് ദീപടീച്ചര്‍ ഫേസ്ബുക്കില്‍ കുറിച്ചതോടെ വീണ്ടും വിവാദങ്ങള്‍ക്ക് തുടക്കമിട്ടു. ടീച്ചറുടെ കടുത്ത പരാമര്‍ശം ബീഫ് ഫെസ്റ്റിവെല്‍ വിഷയത്തില്‍ അവരെ അനുകൂലിച്ച ഇടതുപക്ഷത്തിനെ പ്രതിരോധത്തിലാക്കി. ബീഫ് ഫെസ്റ്റുമായി ബന്ധപ്പെട്ട് ദീപടീച്ചറുടെ പോസ്റ്റിന്റെ മറവില്‍ ഉയര്‍ന്ന വിവാദം മറയാക്കി ഇടതു പക്ഷവും ഒപ്പം തീവ്ര മുസ്ലിം മത മൌലികവാദികളും സംഘപരിവാര്‍ ഉള്‍പ്പെടെ ഹിന്ദു സംഘടനകളെ വലിയതോതില്‍ ആക്രമിച്ചിരുന്നു. അവസരം കാ‍ത്തിരുന്ന സംഘപരിവാര്‍ അനുകൂലികള്‍ ഇതോടെ ഇടതു പക്ഷത്തിനെതിരെ കമന്റുകളും പോസ്റ്ററുകളുമായി തിരിച്ചടിക്കുവാന്‍ തുടങ്ങിയിട്ടുണ്ട്. ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റിനു കീഴെയും കൂടാതെ സാമൂഹ്യമാധ്യമങ്ങളിലെ വിവിധ ഗ്രൂപ്പുകളിലും ചൂടേറിയ വാദപ്രദിവാദങ്ങളാണ് നടക്കുന്നത്.

താനറിയതെ ഒരു പരിപാടിക്ക് എന്റെ ഫോട്ടോ സഹിതം പ്രചാരണം നടത്തുന്നത് ശുദ്ധ തെമ്മാടിത്തരമാണ്. അതാരു ചെയ്താലും ശരി തെറ്റു തന്നെയാണ്. ദീപ നിശാന്ത് അതിനു മാത്രം സാംസ്കാരിക പ്രവര്‍ത്തനമൊന്നും നടത്തിയിട്ടില്ല.സാമൂഹ്യ സാംസ്കാരിക രംഗത്ത് നിലവില്‍ ഇടപെടുന്നുണ്ടോ ഭാവിയില്‍ ഇടപെടണോ വേണ്ടയോ എന്നതൊക്കെ എന്റെ വ്യക്തിപരമായ സ്വാതന്ത്യ്രമാണ്. അതിലൊരാളും കൈകടത്തേണ്ടതില്ല.നിലവില്‍ അധ്യാപിക എന്ന ജോലിയില്‍ പൂര്‍ണ്ണസംതൃപ്തയാണ്. പ്രവര്‍ത്തനമേഖല വിപുലമാക്കുമ്പോശ് ഞാന്‍ തന്നെ അറിയിച്ചോളാം.

ഒരു വ്യക്തിയുടെ സ്വകാര്യതയെ അല്‍പ്പമെങ്കിലും മാനിക്കുക. എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും… പിന്നെ ഇതിന്റെ അനുബന്ധ പോസ്റ്റുകള്‍ ധാരാളം കണ്ടു. ആശയത്തെ ആശയം കൊണ്ട് നേരിടാന്‍ ശ്രമിക്കണമെന്ന് എതിര്‍ക്കുന്നവരോട് പറയുന്നില്ല. പറഞ്ഞിട്ടും പ്രയോജനമില്ലെന്ന് എനിക്കേറെക്കുറെ ബോധ്യപ്പെട്ടിട്ടുണ്ട്. അതു കൊണ്ട് വ്യക്തിഹത്യ നടത്തിക്കൊണ്ടേയിരിക്കുക. ആശംസകള്‍! എന്നെല്ലാമാണ് ടീച്ചര്‍ തന്റെ ഫേസ് ബുക്കില്‍ കുറിച്ചത്.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

പാനായിക്കുളം സിമി ക്യാമ്പ്: കുറ്റക്കാരെ എന്‍. ഐ. എ. കോടതി ശിക്ഷിച്ചു

November 30th, 2015

lady-of-justice-epathram

കൊച്ചി: പാനായിക്കുളത്ത് 2006-ലെ സ്വാതന്ത്യ ദിനത്തില്‍ നിരോധിത സംഘടനയായ സ്റ്റുഡന്‍സ് ഇസ്ലാമിക് മൂവ്‌മെന്റ് (സിമി)ന്റെ രഹസ്യ യോഗം നടത്തിയ കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രതികള്‍ക്ക് എന്‍. ഐ. എ. കോടതി ശിക്ഷ വിധിച്ചു. ഒന്നാം പ്രതി ഈരാറ്റു പേട്ട നടയ്ക്കല്‍ പീടിയേല്‍ വീട്ടില്‍ പി. എ. ഷാദുലി, രണ്ടാം പ്രതി നടയ്ക്കല്‍ പേരകത്തുശ്ശേരി വീട്ടില്‍ അബ്ദുള്‍ റാസിഖ് എന്നിവര്‍ക്ക് പതിനാലു വര്‍ഷം തടവും 60000 രൂപ പിഴയും വിധിച്ചു.

മൂന്ന് മുതല്‍ അഞ്ചു വരെ പ്രതികളായ ആലുവ കുഞ്ഞുണ്ണിക്കര പെരുന്തലേലില്‍ വീട്ടില്‍ അന്‍‌സാര്‍ നദ്വി, പാനായിക്കുളം ജാസ്മിന്‍ മന്‍സിലില്‍ നിസാമുദ്ദീന്‍, ഈരാറ്റുപേട്ട അമ്പഴത്തിങ്കല്‍ വീട്ടില്‍ ഷമ്മി എന്നിവര്‍ക്ക് പന്ത്രണ്ടു വര്‍ഷവുമാണ് ശിക്ഷ. പ്രതികള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം അടക്കം ഉള്ള കുറ്റങ്ങള്‍ കണ്ടെത്തിയിരുന്നു. കേസില്‍ പ്രതികളായിരുന്ന പതിനൊന്നു പേരെ വെറുതെ വിട്ടു. പതിമൂന്നാം പ്രതിക്ക് സംഭവ സമയത്ത് പ്രായപൂര്‍ത്തി ആകാത്തതിനാല്‍ ഇയാളുടെ വിചാരണ ജുവനില്‍ കോടതിയിലേക്ക് മാറ്റുകയായിരുന്നു.

രഹസ്യ വിവരത്തെ തുടര്‍ന്ന് ബിനാനിപുരം എസ്. ഐ. രാജേഷിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ യോഗ സ്ഥലത്തു നിന്നും ദേശ വിരുദ്ധ ലഘു ലേഖകളും പുസ്തകങ്ങളും കണ്ടെടുത്തിരുന്നു. കേസിലെ ഒന്നും നാലും അഞ്ചും പ്രതികള്‍ക്കെതിരെ യു. എ. പി. എ., ഗൂഢാലോചന കുറ്റങ്ങളും ചുമത്തിയിരുന്നു. ഒറ്റപ്പാലം സ്വദേശി റഷീധ് മൌലവിയെ മാപ്പു സാക്ഷിയാക്കിയതിന്റെ പേരില്‍ ശിക്ഷയില്‍ നിന്നും ഒഴിവാക്കി. ഒന്നാം പ്രതി പി. എ. ഷാദുലില്യും അബ്ദുള്‍ റാസിഖും 2008-ലെ അഹമ്മദാബാദ് സ്ഫോടനപരമ്പര കേസിലും വാഗമണ്‍ സിമി ക്യാമ്പ് കേസിലും പ്രതികളാണ്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കാന്തപുരത്തിന്റെ പ്രസ്താവന മാതൃത്വത്തെ പോലും അപമാനിക്കുന്നത്: വി. എസ്. അച്യുതാനന്ദന്‍

November 30th, 2015

violence-against-women-epathram

തിരുവനന്തപുരം: കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാര്‍ നടത്തിയ സ്ത്രീ വിരുദ്ധ പ്രസ്താവന മാതൃത്വത്തെ പോലും അപമാനിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍. ജനാധിപത്യ വിരുദ്ധമാണ് പ്രസ്താവനയെന്നും അത് പിന്‍‌വലിച്ച് കാന്തപുരം സ്ത്രീകളോട് മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കാന്തപുരത്തിന്റെ പ്രസ്താവനയ്ക്കെതിരെ വ്യാപകമാ‍യ പ്രതിഷേധം ഉയര്‍ന്നിരുന്നു.

സ്ത്രീകള്‍ പ്രസവിക്കുവാന്‍ ഉള്ളവരാണെന്നും, ലിംഗ സമത്വം പ്രകൃതി വിരുദ്ധവും ഇസ്ലാമിക വിരുദ്ധവും ബുദ്ധിക്ക് നിരക്കാത്തതും മനുഷ്യത്വ വിരുദ്ധവുമാണെന്നും കാന്തപുരം നടത്തിയ പ്രസ്താവനയാണ് വിവാദമായത്. ക്ലാസുകളില്‍ ഒരേ ബഞ്ചില്‍ ഇരുന്ന് പഠിക്കണമെന്ന് പറയുന്നത് ഇസ്ലാമിനെതിരെ ഉള്ള ഒളിയമ്പാണെന്നും സ്തീകള്‍ക്ക് മനശക്തി കുറവാണെന്നും കാന്തപുരം പറഞ്ഞിരുന്നു. സ്ത്രീകള്‍ അധികാര കേന്ദ്രങ്ങളില്‍ എത്തുന്നതിനോടും തനിക്കുള്ള വിയോജിപ്പ് അദ്ദേഹം പ്രകടിപ്പിച്ചിരുന്നു.

കാന്തപുരം വേണ്ടാത്ത പ്രസ്താവനകള്‍ നടത്തി സമുദായത്തെ താറടിച്ചു കാണിക്കരുതെന്ന് എം. ഇ. എസ്. പ്രസിഡണ്ട് ഡോ. ഫസല്‍ ഗഫൂര്‍ പറഞ്ഞു. സംഘ പരിവാറിന്റെ കയ്യില്‍ ആയുധം കൊടുക്കുന്നതിനു തുല്യമാണ് കാന്തപുരത്തിന്റെ പ്രസ്താവനയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

രശ്മി ആര്‍ നായരുടെ നൂഡ് ഫോട്ടോസ് വൈറലാകുന്നു വിമര്‍ശകര്‍ക്ക് രശ്മിയുടെ മറുപടി

September 3rd, 2015

കൊച്ചി:ബിക്കിനി മോഡല്‍ രശ്മി ആര്‍ നായരുടെ നൂഡ് ഫോട്ടോസ് ഓണ്‍ലൈനില്‍ വൈറലാകുന്നു. കഴിഞ്ഞ ദിവസം അവര്‍ തന്റെ ഫേസ്ബുക്കില്‍ ഇട്ട അര്‍ദ്ധനഗ്നമായ ഫോട്ടോസ് ആണ് വൈറലായിരിക്കുന്നത്. പുതിയ ഫോട്ടോകള്‍ വന്നതോടെ രശ്മിയുടെ ഫേസ്ബുക്ക് പേജില്‍ സന്ദര്‍ശകരും കൂടിയിട്ടുണ്ട്. രശ്മിയെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം ആളുകള്‍ ഓണ്‍ലൈനില്‍ കമന്റിട്ടിട്ടുണ്ട്. ചുമ്പനസമരത്തെ ബന്ധപ്പെടുത്തിയും പലരും ഇവരുടെ പുതിയ ഫോട്ടോകള്‍ക്ക് കമന്റിട്ടിട്ടുണ്ട്.

ഇപ്പോള്‍ വിവാദമായതില്‍ ഒരു ചിത്രം മൂന്ന് വര്‍ഷം മുമ്പ് എടുത്തതാണെന്നും മറ്റൊരെണ്ണം താന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ഡിവൈന്‍ ടെമ്പ്‌റ്റേഷന്‍ എന്ന മാഗസിന്റെ അടുത്ത ലക്കത്തിനു വേണ്ടി ചെയ്ത ഫോട്ടോഷൂട്ടില്‍ എടുത്തതുമാണെന്ന് രശ്മി പറയുന്നു. ഗ്ലാമര്‍ മോഡലിംഗ് ചെയ്യുന്ന ഏതൊരാള്‍ക്കും ശാരീരിക സൌന്ദര്യം പ്രധാനമാണെന്നും പ്രൊഫഷന്റെ ഭാഗമായി താന്‍ ബിക്കിനിയിലും അര്‍ധനഗ്നയായും ക്യാമറക്ക് മുമ്പില്‍ എത്താറുണ്ട്. ഞാന്‍ ഇഷ്ടപ്പെടുന്ന ജോലി ചെയ്യുന്നു എന്നതുകൊണ്ട് അത് ആസ്വദിക്കുന്നതയും അവര്‍ വ്യക്തമാക്കി.

മലയാളിക്ക് കപട സദാചാര ബോധവും ഒളിഞ്ഞു നോട്ട മനോഭാവവും മറ്റേതൊരു സമൂഹത്തേക്കാള്‍ കൂടുതലാണെന്നാണ് താന്‍ മനസ്സിലാക്കിയത് പുരുഷന്‍ എന്നത് വെറും ഒരു അസ്ലീല പദം ആയി മാറരുതെന്ന് ആഗ്രഹിക്കുന്നു.സോഷ്യല്‍ മീഡിയയില്‍ വരുന്ന കമന്റുകള്‍ ചിലത് ചിരിപ്പിക്കാറുണ്ടെന്നും ചില കമന്റുകള്‍ എഴുതിയവരുടെ നിലവാരം ഓര്‍ത്ത് സഹതാപം തോന്നാറുണ്ടെന്നും രശ്മി പറയുന്നു.

സാംസ്കാരിക ഫാസിസം അരങ്ങുവാഴുമ്പോള്‍ തൊഴിലിനേക്കാള്‍ ഉപരിയായി മോഡലിംഗും ഒരു രാഷ്ടീയപ്രവര്‍ത്തനമാണ് അതുകൊണ്ട് താന്‍ ഇപ്പോല്‍ തുടരുന്നത് തുടരുക തന്നെ ചെയ്യും എന്നാണ് രശ്മി പറയുന്നത്. വളരെ ബോള്‍ഡായുള്ള രശ്മിയുടെ നിലപാട് ഓണ്‍ലൈനിലെ സദാചാര ഗുണ്ടകളെ പ്രകോപിപ്പിച്ചിട്ടുണ്ട്. അസഭ്യം നിറഞ്ഞ അഭിപ്രായവും അവര്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

9 of 26891020»|

« Previous Page« Previous « ഗുരുവായൂര്‍ അമ്പലത്തിന് ബോംബ് ഭീഷണി : സുരക്ഷ ശക്തമാക്കി
Next »Next Page » ഗായിക രാധിക തിലക് അന്തരിച്ചു »



  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine