ഗുരുവായൂര്‍ തൃപ്പുത്തരി നാളെ

August 14th, 2010

ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തൃപ്പുത്തരി യാഘോഷം നാളെ ഉച്ചക്ക് നടക്കും. പുന്നെല്ല് കുത്തി അതിന്റെ അരി കൊണ്ട് നിവേദ്യവും ഇടിച്ചു പിഴിഞ്ഞ പായസവും ഗുരുവായൂരപ്പനു നിവേദിക്കുന്ന തൃപ്പുത്തരി ചടങ്ങിന് ഏറെ പ്രാധാന്യം ഉണ്ട്. പ്രത്യേകം തയ്യാറാക്കിയ ഉപ്പു മാങ്ങയും പച്ചിലകള്‍ കോണ്ടുണ്ടാക്കിയ കറികളും എല്ലാം നിവേദ്യ ത്തിനൊപ്പം ഉണ്ടാകും.

രാവിലെ അരി അളക്കല്‍ മുതല്‍ നിരവധി ചടങ്ങുകള്‍ ഇതിന്റെ ഭാഗമായുണ്ട്. തന്ത്രിയാണ് തൃപ്പുത്തരി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുക. പുത്തരി പായസം ഭക്തര്‍ക്ക് കൌണ്ടറുകള്‍ വഴി വിതരണം ചെയ്യും.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

കായിക വിനോദം ചൂതാട്ടത്തിന് വഴി വെയ്ക്കരുത് – ഐ. എസ്. എം.

August 14th, 2010

കോഴിക്കോട്: കായിക വിനോദം ചൂതാട്ടത്തിന് വഴി മാറുന്നത് അപലപനീയവും കായിക ഇനങ്ങളുടെ താത്പര്യങ്ങള്‍ ഹനിക്കുന്ന തുമാണെന്ന് ഐ. എസ്. എം. സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

ജീവിതത്തിന്റെ ലക്ഷ്യം വിസ്മരിച്ച് കായിക ആസ്വാദനം ദിനചര്യയുടെ ഭാഗമാക്കുന്ന വിധത്തിലുള്ള പുതിയ തലമുറയുടെ സമീപനം ഗുരുതരമായ സാമൂഹിക ഭവിഷ്യത്തുകള്‍ സൃഷ്ടിക്കുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.

ആരോഗ്യം, സമയം, ധനം എന്നിവ രാജ്യത്തിന്റെ വികസനത്തിനും, സാമൂഹിക ക്ഷേമത്തിനും ക്രിയാത്മകമായി ഉപയോഗി ക്കേണ്ടതിനു പകരം ഫുട്ബോള്‍ ഉള്‍പ്പെടെയുള്ള കായിക വിനോദങ്ങള്‍ക്കു വേണ്ടി ധൂര്‍ത്തടിക്കുന്നത് ദൈവീക അധ്യാപനങ്ങളെ നിഷേധിക്കുന്നതിന് തുല്ല്യമാണ്.

കായിക ജ്വരത്തെ നിരുത്സാഹ പ്പെടുത്താന്‍ മത രാഷ്ട്രീയ സാമൂഹിക നേതൃത്വം ക്രിയാത്മകമായ ഇടപ്പെടല്‍ നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. എന്തിന്റെ പേരിലായാലും ചൂതാട്ടത്തെ ഇസ്ലാം ശക്തമായി നിരാകരി ക്കുന്നുണ്ടെന്ന് മുസ്ലിം സമൂഹം തിരിച്ചറിയണം.

കായിക വിനോദങ്ങളുടെ മറവില്‍ കുത്തക കമ്പനികള്‍ തങ്ങളുടെ ഉല്പനങ്ങള്‍ വിറ്റഴിക്കുന്നതിന് ഒരുക്കുന്ന കെണിയില്‍ പെടാതിരിക്കാനും, ഉപഭോഗ സംസ്കാരത്തിന്റെ അടിമത്വ ത്തിലേക്ക് സമൂഹം തെന്നി മാറാതിരിക്കാനും കടുത്ത ജാഗ്രത പാലിക്കണമെന്നും യോഗം ആഹ്വാനം ചെയ്തു.

സമൂഹത്തില്‍ കായിക മത്സരങ്ങള്‍ ജ്വരമായി വളര്‍ത്തുന്ന വിധം പിന്തുണയ്ക്കുന്ന മാധ്യമങ്ങളുടെ സമീപനം മാറണമെന്ന് യോഗം ആവശ്യപ്പെട്ടു.

വിദ്യാര്‍ത്ഥി യുവജന ങ്ങള്‍ക്കിടയില്‍ പക്വതയുളള കായിക സംസ്കാരം വളത്തിയെടുക്കാന്‍ വിദ്യാഭ്യാസ വകുപ്പ് പദ്ധതികള്‍ ആവഷ്കരി ക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

പ്രസിസഡണ്ട് സയ്യിദ് മുഹമ്മദ് ശാക്കിര്‍ അധ്യക്ഷത വഹിച്ചു. ജനല്‍ സെക്രട്ടറി ടി. കെ. അഷ്റഫ്, നബീല്‍ രണ്ടാത്താണി, ശംസുദ്ദീന്‍ പാലത്ത്, അബ്ദുല്‍ ഖാദര്‍ പറവണ്ണ, അബ്ദുറഹ്മാന്‍ അന്‍സാരി, അഡ്വ. ഹബീബു റഹ്മാന്‍, കെ. സജ്ജാദ്, അബ്ദുല്‍ ഹമീദ് എന്നിവര്‍ പ്രസംഗിച്ചു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ശാന്തിഗിരി വെണ്ണക്കല്‍ പര്‍ണ്ണശാല രാഷ്ട്രപതി സമര്‍പ്പിച്ചു

August 13th, 2010

santhigiri-ashram-lotus-epathram

തിരുവനന്തപുരം : രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ പുതുതായി പണിത വെണ്ണക്കല്‍ പര്‍ണ്ണശാലയുടെ സമര്‍പ്പണം നടത്തി. തിരുവനന്തപുരം സന്ദര്‍ശിക്കുന്ന രാഷ്ട്രപതി ഇന്ന് രാവിലെ പത്തരയ്ക്കാണ് ആശ്രമത്തില്‍ എത്തി വിരിഞ്ഞ താമരയുടെ രൂപത്തിലുള്ള ഈ മനോഹര സൌധത്തിന്റെ സമര്‍പ്പണം നടത്തിയത്. കരുണാകര ഗുരുവിന്റെ പര്‍ണ്ണശാല നിന്നിരുന്ന അതേ സ്ഥലത്താണ് വെണ്ണക്കല്ലില്‍ തീര്‍ത്ത ഈ വിസ്മയ മന്ദിരം സ്ഥിതി ചെയ്യുന്നത്. 28 മീറ്ററോളം ഉയരമുള്ള ഈ പര്‍ണ്ണശാലയുടെ നിര്‍മ്മിതിക്ക് 30 കോടി രൂപയിലധികം ചിലവ്‌ വന്നു എന്ന് കണക്കാക്കപ്പെടുന്നു.

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »

കണ്ഠര് രാജീവര് ശബരിമലയില്‍ തന്ത്രിയാകും

July 17th, 2010

വരുന്ന ചിങ്ങം ഒന്നു മുതല്‍ ഒരു വര്‍ഷത്തേക്ക് ശബരിമലയിലെ താന്ത്രിക കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുവാനുള്ള അവകാശം കണ്ഠര് രാജീവര്‍ക്ക്. നിലവിലെ തന്ത്രി കണ്ഠര് മഹേശ്വരര് നിറപുത്തരി ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷം  ഈ മാസം 23-ന് സ്ഥാനം ഒഴിയും.  താഴമണ്‍ മഠത്തിലെ അംഗങ്ങള്‍ തമ്മില്‍ ഉള്ള വ്യവസ്ഥ പ്രകാരം ഓരോ വര്‍ഷവും കണ്ഠര് രാജീവരും കണ്ഠര് മഹേശ്വരരും തന്ത്രി സ്ഥാനം പരസ്പരം മാറി മാറി വഹിക്കും. കണ്ഠരര് കൃഷ്ണര്‍ പരേതനായതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ പുത്രന്‍ കണ്ഠര് രാജീവര് ഈ സ്ഥാനം ഏറ്റെടുത്തത്. ചിങ്ങം ഒന്നിനു പുലര്‍ച്ചെ അഷ്ടദ്രവ്യ മഹാ ഗണപതി ഹോമത്തോടെ ആണ് കണ്ഠര് രാജീവര്‍ അടുത്ത വര്‍ഷത്തെ താന്ത്രിക കര്‍മ്മങ്ങള്‍ക്ക് ആരംഭം കുറിക്കുക.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

25 of 251020232425

« Previous Page « തൃശ്ശൂരില്‍ രണ്ടിടത്ത് ആനയിടഞ്ഞു
Next » വടക്കുംനാഥ ക്ഷേത്രത്തില്‍ ആനയൂട്ട് »



  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine