കൈ വെട്ട് : സഭ ജോസഫിനെ തുണയ്ക്കില്ല

September 16th, 2010

syro-malabar-church-tj-joseph-epathram

കൊച്ചി : വിവാദ ചോദ്യ കടലാസ് തയ്യാറാക്കി ഒരു വിഭാഗം ആളുകളുടെ എതിര്‍പ്പിനു കാരണമായ തൊടുപുഴ ന്യൂമാന്‍ കോളജ്‌ അദ്ധ്യാപകന്‍ പ്രൊഫ. ടി. ജെ. ജോസഫിനെ കേരള സിറോ മലബാര്‍ സഭ പിന്തുണയ്ക്കില്ല എന്ന് വ്യക്തമാക്കി.

തങ്ങള്‍ മത നിരപേക്ഷ നിലപാടില്‍ ഉറച്ചു നില്‍ക്കും. ചോദ്യ കടലാസ് തയ്യാറാക്കിയ അദ്ധ്യാപകന്‍ തന്റെ വ്യക്തിപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് അത്തരമൊരു ചോദ്യം തയ്യാറാക്കിയത്. വിവാദ ചോദ്യം തയ്യാറാക്കിയതിന് അദ്ധ്യാപകനെ തങ്ങള്‍ പിരിച്ചു വിടുകയും ചെയ്തു. സര്‍ക്കാരോ കോടതിയോ ആവശ്യപ്പെട്ടാല്‍ ഈ അദ്ധ്യാപകനെ തിരിച്ചെടുക്കാന്‍ തങ്ങള്‍ തയ്യാറാണ് എന്നും സഭയുടെ വക്താവായ ഫാദര്‍ പോള്‍ തേലക്കാട്ട് അറിയിച്ചു.

തങ്ങള്‍ അദ്ധ്യാപകനെ പിന്തുണച്ചാല്‍ അത് അയാള്‍ ചെയ്ത അപരാധത്തില്‍ തങ്ങള്‍ക്കും പങ്കുള്ളത് പോലെയാവും. ഈ വിഷയത്തില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ല എന്നിരിക്കെ, വേദനാ ജനകമാണെങ്കിലും തങ്ങള്‍ക്ക് വേറെ നിര്‍വാഹമില്ല എന്നും സഭാ വക്താവ്‌ വ്യക്തമാക്കി.

- ജെ.എസ്.

വായിക്കുക: , , , , ,

2 അഭിപ്രായങ്ങള്‍ »

ആനയുടെ പൈതൃക ജീവി പദവി ക്ഷേത്രാചാരങ്ങള്‍ക്ക് ഭീഷണിയാകും – സുന്ദര്‍ മേനോന്‍

September 6th, 2010

sundermenonതൃശ്ശൂര്‍: ആനയെ പൈതൃക ജീവിയാക്കുവാന്‍ ഉള്ള ശ്രമങ്ങള്‍ കേരളത്തിലെ ക്ഷേത്രാചാരങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും ഭീഷണിയാകുമെന്ന് ആനയുടമകളുടെ സംഘടനാ ഭാരവാഹിയും ആനയുടമയുമായ ശ്രീ സുന്ദര്‍ മേനോന്‍ e പത്ര ത്തോട് പറഞ്ഞു. വേണ്ടത്ര ആലോചനയോ അഭിപ്രായ സമന്വയമോ ഇല്ലാതെ ഉള്ള ഈ നടപടി നാട്ടാനകളുടെ ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യും. ആനയുടെ ഉടമസ്ഥാവകാശം എടുത്തുകളയുവാനും ക്ഷേത്രത്തില്‍ നടയിരുത്തുന്നത് നിര്‍ത്തുവാനും ഉള്ള തീരുമാനം ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഉത്സവ എഴുന്നള്ളിപ്പുകള്‍ക്ക് നിയന്ത്രണം വരുന്നതോടെ ഉടമകള്‍ക്ക് വരുമാനം ഇല്ലാതാകും. കൂടാതെ തൃശ്ശൂര്‍ പൂരം, ആറാട്ടുപുഴ പൂരം തുടങ്ങി നിരവധി ചടങ്ങുകളും ആചാരങ്ങളും പാലിച്ചു കൊണ്ട് നടത്തപ്പെടുന്ന ഉത്സവങ്ങള്‍ നിര്‍ത്തി വെയ്ക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങും. കാട്ടാനകളുടെ സംരക്ഷണാര്‍ഥം എടുത്തിട്ടുള്ള പല തീരുമാനങ്ങളും സ്വാഗതാര്‍ഹമാണ്. എന്നാല്‍ കേരളത്തിലെ ആന പരിപാലന രംഗത്തേയും ക്ഷേത്രാചാരങ്ങളെയും പറ്റി വേണ്ടത്ര പരിഗണന നിയമം രൂപീകരിക്കുന്നവര്‍ നല്‍കിയതായി തോന്നുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ചേര്‍ന്ന സ്റ്റേറ്റ് എലിഫെന്റ്സ് ഓണേഴ്സ് ഫെഡറേഷന്‍ സര്‍ക്കാരിന്റെ നിലപാടില്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. തങ്ങള്‍ ആനകളെ സംരക്ഷിക്കുന്നതിനുള്ള നിയമങ്ങള്‍ക്ക് എതിരല്ലെന്നും, എന്നാല്‍ പ്രായോഗിക മല്ലാത്തതും ഉടമകള്‍ക്ക് ബുദ്ധിമുട്ടുണ്ടാ ക്കുന്നതുമായ നിയമങ്ങള്‍ ഗുണത്തേക്കാള്‍ ദോഷകരം ആകും എന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. നിയമത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര വനം പരിസ്ഥിതി മന്ത്രിക്കും, മുഖ്യമന്ത്രിക്കും, എം. പി. മാര്‍ക്കും നിവേദനം നല്‍കുവാന്‍ തീരുമാനമായി. ആനയുടമകള്‍, പാപ്പാന്മാര്‍, പൊതുജനം‍, പൊതു പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തി അടുത്ത ദിവസം വിശാലമായ ഒരു കണ്‍‌വെന്‍ഷന്‍ വിളിക്കുവാന്‍ യോഗം തീരുമാനിച്ചു.

ഉത്സവങ്ങളെ ഇല്ലാതാക്കുവാന്‍ ഉള്ള ശ്രമങ്ങള്‍ക്കെതിരെ കേരളത്തിലെ ചെറുതും വലുതുമായ ക്ഷേത്രക്കമ്മറ്റികള്‍, ഉത്സവക്കമ്മറ്റികള്‍, പൊതുജനം, ക്ഷേത്രവിശ്വാസികള്‍ എന്നിവരെ അണി നിരത്തി ഒക്ടോബര്‍ എട്ടിനുള്ള ഗജദിനം കരിദിനമായി ആചരിക്കുവാനും തീരുമാനിച്ചതായി സുന്ദര്‍ മേനോന്‍ അറിയിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ശ്രീകൃഷ്‌ണ ജയന്തി ആഘോഷിച്ചു

September 1st, 2010

ഗുരുവായൂര്‍: സംസ്ഥാനത്ത് ഉടനീളം ശ്രീകൃഷ്‌ണ ജയന്തി വര്‍ണാഭമായ ആഘോഷങ്ങളോടെ ആഘോഷിച്ചു. ബാല ഗോകുലത്തിന്റേയും വിവിധ ഹിന്ദു സംഘടനകള്‍, ക്ഷേത്രങ്ങള്‍ എന്നിവയുടേയും ആഭിമുഖ്യത്തില്‍ ശോഭ യാത്രകളും സാംസ്കാരിക സമ്മേളനങ്ങളും നടന്നു.

ഗുരുവായൂരില്‍ വന്‍ ഭക്ത ജന ത്തിരക്കായിരുന്നു അമ്പാടി ക്കണ്ണന്റെ പിറന്നാള്‍ ആഘോഷത്തിന്. പ്രത്യേക പൂജകളും പിറന്നാള്‍ സദ്യയും നടന്നു. ആഘോഷങ്ങളുടെ ഭാഗമായി അണിഞ്ഞൊരുങ്ങിയ ഉണ്ണി ക്കണ്ണന്മാരാലും ഗോപികമാരാലും നിറഞ്ഞ ഗുരു പവന പുരി അക്ഷരാര്‍ത്ഥത്തില്‍ മറ്റൊരു അമ്പാടിയായി മാറി. ഉറിയടി മത്സരങ്ങളും വലിയ ശോഭ യാത്രയും നടന്നു. സാംസ്കാരിക സമ്മേളനത്തില്‍ ദേവസ്വം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുത്തു. അമ്പലപ്പുഴ ശ്രീകൃഷന്‍ സ്വാമി ക്ഷേത്രത്തിലും വിപുലമായ ജന്മാഷ്ടമി ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഗുരുവായൂരില്‍ കാഴ്ചക്കുല സമര്‍പ്പിക്കുവാന്‍ വന്‍ തിരക്ക്

August 22nd, 2010

ഗുരുവായൂര്‍ : ഉത്രാട നാളില്‍ ഗുരുവായൂര്‍ കണ്ണനു മുമ്പില്‍ കാഴ്ചക്കുല സമര്‍പ്പിക്കുവാന്‍ വന്‍ ഭക്ത ജന തിരക്ക് അനുഭവപ്പെട്ടു. രാവിലെ മേല്‍ശാന്തി ആദ്യ കാഴ്ചക്കുല കണ്ണനും മുമ്പില്‍ സമര്‍പ്പിച്ചു,  കാത്തു നിന്ന നൂറു കണക്കിനു ഭക്തരും കുലകള്‍ സമര്‍പ്പിച്ചു. ഇത്തവണയും ധാരാളം കാഴ്ചക്കുലകള്‍ ഗുരുവായൂരില്‍ സമര്‍പ്പിക്കപ്പെട്ടു. ഈ കുലകളില്‍ ഒരു ഭാഗം നാളത്തെ പഴ പ്രഥമന്‍ ഉണ്ടാക്കുവാനായി എടുക്കും. കൂടാതെ ആനക്കോട്ടയിലെ ആനകള്‍ക്കും നല്‍കും. ബാക്കി ലേലത്തില്‍ വില്‍ക്കും.

മോഹ വിലയാണ് കാഴ്ചക്കുലയ്ക്ക്. കാഴ്ചക്കുലയ്ക്കായി പ്രത്യേകം വാഴ കൃഷി ചെയ്യുന്നവരുണ്ട്. കന്നു തിരഞ്ഞെടുക്കുന്നതു മുതല്‍ ഇതിനു പ്രത്യേകം പ്രരിചരണങ്ങള്‍ ഉണ്ട്. കൃത്രിമ വളം തീരെ ഇടില്ല. കുല ഇളം മൂപ്പാകുമ്പോള്‍ അതിന്റെ പടലകള്‍ക്ക് ഇടയില്‍ വാഴയില തിരുകി  ഓരോ പഴവും തമ്മിലും പടലയും തമ്മിലും ഒരേ അകലം വരുത്തുന്നു. കൂടാതെ വാഴക്കുലയെ വെയിലില്‍ നിന്നും രക്ഷിക്കുവാനായി വാഴയില കൊണ്ട് പൊതിയും. മൂത്തു പഴുക്കുമ്പോള്‍ നല്ല സ്വര്‍ണ്ണ വര്‍ണ്ണം ആയിരിക്കും കാഴ്കക്കുലയിലെ പഴത്തിന്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഗുരുവായൂര്‍ തൃപ്പുത്തരി നാളെ

August 14th, 2010

ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തൃപ്പുത്തരി യാഘോഷം നാളെ ഉച്ചക്ക് നടക്കും. പുന്നെല്ല് കുത്തി അതിന്റെ അരി കൊണ്ട് നിവേദ്യവും ഇടിച്ചു പിഴിഞ്ഞ പായസവും ഗുരുവായൂരപ്പനു നിവേദിക്കുന്ന തൃപ്പുത്തരി ചടങ്ങിന് ഏറെ പ്രാധാന്യം ഉണ്ട്. പ്രത്യേകം തയ്യാറാക്കിയ ഉപ്പു മാങ്ങയും പച്ചിലകള്‍ കോണ്ടുണ്ടാക്കിയ കറികളും എല്ലാം നിവേദ്യ ത്തിനൊപ്പം ഉണ്ടാകും.

രാവിലെ അരി അളക്കല്‍ മുതല്‍ നിരവധി ചടങ്ങുകള്‍ ഇതിന്റെ ഭാഗമായുണ്ട്. തന്ത്രിയാണ് തൃപ്പുത്തരി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുക. പുത്തരി പായസം ഭക്തര്‍ക്ക് കൌണ്ടറുകള്‍ വഴി വിതരണം ചെയ്യും.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

24 of 251020232425

« Previous Page« Previous « നെഹ്രു ട്രോഫി വള്ളംകളിക്കായി ആലപ്പുഴ ഒരുങ്ങി
Next »Next Page » അത്തം പിറന്നു »



  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine