കൊച്ചി: രണ്ടാം മാറാട് കലാപ കേസിലെ പ്രതി നിസാമുദീന്‍ ഖത്തറില്‍ നിന്നും വരുന്ന വഴി ഇന്നു രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ച് അറസ്റ്റിലായി. എമിഗ്രേഷന്‍ ഉദ്യോഗസ്ഥരാണ് ഇയാളെ തിരിച്ചറിഞ്ഞതും അറസ്റ്റ് ചെയ്തതും. മാറാട് കൂട്ടക്കൊലയ്ക്കു ശേഷം ഒളിവിലായിരുന്നു നിസാമുദീന്‍. തുടര്‍ന്ന് ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. മാറാട് കലാപം കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. കലാപത്തെ തുടര്‍ന്ന് ഒരു വിഭാഗം ആളുകള്‍ ആക്രമണ ത്തിനിരയായ വിഭാഗത്തിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് മാറാടു നിന്നും പലായനം ചെയ്യുകയുണ്ടായി. മാസങ്ങള്‍ക്ക് ശേഷമാണ് ഇവര്‍ മടങ്ങി വന്നത്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കോടതി, ക്രമസമാധാനം, തീവ്രവാദം, പോലീസ്, മതം