വെള്ളാപ്പള്ളി വീണ്ടും ജനറല്‍ സെക്രട്ടറി

April 30th, 2011

vellappally-natesan-epathram

കൊല്ലം: എസ്. എന്‍. ട്രസ്റ്റ് ഭരണ സമിതി യിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി നടേശന്‍ നേതൃത്വം നല്‍കിയ പാനല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. വെള്ളാപ്പള്ളി നടേശന്‍ ജനറല്‍ സെക്രട്ടറിയായും, എം. എന്‍. സോമന്‍ ചെയര്‍മാനായും, ട്രഷററായി ഡോ. ജയദേവനും തിരഞ്ഞെടുക്കപ്പെട്ടു. ആറാം തവണയാണ് വെള്ളാപ്പള്ളി നടേശന്‍ ജനറല്‍ സെക്രട്ടറിയാകുന്നത്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

എന്‍ഡോസള്‍ഫാന്‍ അടിയന്തിരമായി നിരോധിക്കണം : കാന്തപുരം

April 25th, 2011

kanthapuram-endosulfan-epathram

കാസര്‍കോട്‌: കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ എന്‍ഡോസള്‍ഫാന്‍ നിരോധിക്കുകയുള്ളുവെന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്‌താവന പ്രധാന മന്ത്രിയെന്ന നിലയില്‍ ന്യായമാണെങ്കിലും ആ പഠനം ജനങ്ങളെല്ലാം എന്‍ഡോസള്‍ഫാന്‍ ബാധിച്ച്‌ മരിച്ചു തീരും വരെ നീട്ടിക്കൊണ്ട്‌ പോകരുതെന്നും കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ എന്‍ഡോസള്‍ഫാന്‍ അടിയന്തിരമായി നിരോധിക്കാന്‍ നടപടി സ്വീകരിക്കണമെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ. പി. അബൂബക്കര്‍ മുസ്‌ലിയാര്‍ ആവശ്യപ്പെട്ടു.

കാസര്‍കോട്‌ പുതിയ ബസ്‌ സ്റ്റാന്‍ഡ് പരിസരത്ത്‌ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ കൂട്ടായ്‌മയായ എന്‍വിസാജ് ഒരുക്കിയ ഒപ്പ്‌ മരച്ചോട്ടില്‍ ഒപ്പ്‌ ചാര്‍ത്തി സംസാരിക്കു കയായിരുന്നു കാന്തപുരം. എന്‍ഡോസള്‍ഫാന്‍ പോലുള്ള മാരക കീടനാശിനികള്‍ മനുഷ്യരിലും പ്രകൃതിയിലും ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നതായ നിരവധി പഠന റിപ്പോര്‍ട്ടുകള്‍ പുറത്ത്‌ വന്നിട്ടും കൃഷി വകുപ്പ്‌ സാങ്കേതികതയില്‍ പിടിച്ചു തൂങ്ങുന്നത്‌ ശരിയല്ല.

25ന്‌ ജനീവയില്‍ നടക്കുന്ന സ്റ്റോക്ക്‌ഹോം കണ്‍വെന്‍ഷനില്‍ എന്‍ഡോസള്‍ഫാന്‍ നിരോധനത്തിന്‌ അനുകൂലമായ നിലപാട്‌ സ്വീകരിക്കണം. മനുഷ്യനെയും പ്രകൃതിയേയും കൊന്നു കൊണ്ടുള്ള വികസനമല്ല നമുക്ക്‌ വേണ്ടത്‌. മാരകമായ കീടനാശിനികള്‍ക്കനുകൂലമായി ചില കോണുകളില്‍ നിന്നുയരുന്ന ശബ്‌ദം മനുഷ്യത്വ രഹിതമാണ്‌. അനാവശ്യ വിവാദങ്ങള്‍ മാറ്റി വെച്ച്‌ ദുരിത ബാധിതരുടെ കണ്ണീരൊപ്പാന്‍ നടപടി സ്വീകരിക്കണം. മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക്‌ നഷ്‌ട പരിഹാരം നല്‍കണമെന്നും ചികിത്സാ പുനരധിവാസ പാക്കേജുകള്‍ ത്വരിതപ്പെടു ത്തണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.

എസ്‌. വൈ. എസ്‌. സംസ്ഥാന സെക്രട്ടറിയേറ്റ്‌ അംഗം ബി. എസ്‌. അബദുല്ലക്കുഞ്ഞി ഫൈസി, ജില്ലാ പ്രസിഡന്റ്‌ പള്ളങ്കോട്‌ അബദുല്‍ ഖാദിര്‍ മദനി, ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, ബശീര്‍ പുളിക്കൂര്‍, മൂസ സഖാഫി കളത്തൂര്‍, ബി. കെ. അബ്‌ദുല്ല ഹാജി, മുനീര്‍ ബാഖവി തുരുത്തി, ഹാജി അമീറലി ചൂരി അബ്‌ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബ്‌ദുല്‍ അസീസ്‌ സൈനി, ഇല്യാസ്‌ കൊറ്റുമ്പ, പി. ഇ. താജുദ്ദീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സമര സമിതി നേതാവ്‌ പ്രഫ. എം. എ. റഹ്മാന്‍ കാന്തപുരത്തെ സ്വീകരിച്ചു.

(അയച്ചു തന്നത് : ഷാഫി)

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ കാലം ചെയ്തു

April 1st, 2011

cardinal-varkey-vithayathil-epathram

കൊച്ചി : സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ്‌ കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ കാലം ചെയ്തു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് ഉച്ചയ്ക്ക് ഉച്ചയ്ക്ക് 2 മണിയോടെ യായിരുന്നു അന്ത്യം. 84 വയസായിരുന്നു.

സംസ്ക്കാരം ഒരാഴ്ച കഴിഞ്ഞ് കൊച്ചി സെന്റ്‌ മേരീസ്‌ ബസിലിക്കയില്‍ നടക്കും ഇത് സംബന്ധിച്ച തീരുമാനം വത്തിക്കാന്‍ പിന്നീട് അറിയിക്കും.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മകരജ്യോതി മനുഷ്യ സൃഷ്ടി ആണോ എന്ന് വ്യക്തമാക്കണം : ഹൈക്കോടതി

January 20th, 2011

makara-jyoti-epathram

എറണാകുളം : മകര ജ്യോതി മനുഷ്യ സൃഷ്ടിയാണോ എന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി ബഞ്ച് ആവശ്യപ്പെട്ടു. നൂറിലധികം പേരുടെ മരണത്തിന് ഇടയാക്കിയ പുല്ലുമേട് ദുരന്തത്തിന്റെ കേസില്‍ വാദം കേള്‍ക്കുന്നതിന് ഇടയിലാണ് ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ഉള്ള ഹൈക്കോടതി ബഞ്ച് ദേവസ്വം ബോര്‍ഡിനോട് ഇതു സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ വ്യക്തമാക്കുവാന്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ അത് വിശ്വാസത്തിന്റെ പ്രശ്നമാണെന്ന് ബോര്‍ഡിന്റെ ഭാഗത്തു നിന്നും മറുപടി പറഞ്ഞപ്പോള്‍ ചില സമയങ്ങളില്‍ വിശ്വാസത്തിന്റെ കാര്യത്തിലും ഇടപെടേണ്ടി വരുമെന്ന് കോടതി വ്യക്തമാക്കി. പൊന്നമ്പല മേട്ടില്‍ ആര്‍ക്കും പ്രവേശനം ഇല്ലെങ്കില്‍ അവിടെ എങ്ങിനെ മനുഷ്യര്‍ എത്തുന്നു എന്നും കോടതി ചോദിച്ചു. വേണ്ടത്ര സുരക്ഷാ സന്നാഹങ്ങളും അടിസ്ഥാന സൌകര്യങ്ങളും ഒരുക്കാന്‍ ആകില്ലെങ്കില്‍ തീര്‍ഥാടകരെ പുല്ലുമേട്ടിലേക്ക് കടത്തി വിടാതിരുന്നു കൂടെ എന്നും കോടതി ചോദിച്ചു.

മാനദണ്ഡങ്ങള്‍ പാലിക്കാതെ പുല്ലുമേട്ടിലേക്ക് തീര്‍ഥാടകരേയും വാഹനങ്ങളേയും കടത്തി വിട്ടതും, കടകള്‍ക്ക് അനുമതി നല്‍കിയതും എങ്ങിനെയെന്നും കോടതി ചോദിച്ചു. പുല്ലുമേട് ദുരന്തം സംബന്ധിച്ച് പോലീസും, വനം വകുപ്പും, ദേവസ്വം ബോര്‍ഡും റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ടുകളില്‍ പൊരുത്തക്കേടുള്ളതായും സൂചനയുണ്ട്.

– എസ്. കുമാര്‍

makara-jyoti-fire-lighting-epathram

തീ കൊളുത്തുന്ന സിമന്റ് തറ

മകര വിളക്കിന് തീ കത്തിക്കുന്നത് മുകളില്‍ കാണുന്ന സിമന്റ് തറയിലാണ് എന്ന് സംഭവ സ്ഥലം സന്ദര്‍ശിച്ചിട്ടുള്ള സിനോഷ്‌ പുഷ്പരാജന്‍ തന്റെ ബ്ലോഗില്‍ വിവരിക്കുന്നത് ഇവിടെ ക്ലിക്ക്‌ ചെയ്തു വായിക്കാം.

കൈരളി ടി. വി. ക്യാമറാ സംഘത്തോടൊപ്പം 2000ല്‍ പൊന്നമ്പലമേട് സന്ദര്‍ശിച്ച മനോജ്‌ കെ. പുതിയവിളയുടെ വീഡിയോ റിപ്പോര്‍ട്ട് താഴെ കാണാം:

ശബരിമലയിലെ മകരവിലക്ക് മനുഷ്യന്‍ തെളിയിക്കുന്നത് ആണെന്നും ഇതില്‍ അത്ഭുതകരമായി ഒന്നുമില്ല എന്നും ഇടതു പക്ഷ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ശബരി മലയില്‍ മകര വിളക്ക് സമയത്ത് സന്നിഹിതനായിരുന്ന താന്‍ ഇത് നേരിട്ട് കണ്ടു ബോദ്ധ്യപ്പെട്ടതാണ് എന്ന് ദേവസ്വം മന്ത്രി ജി സുധാകരന്‍ പറഞ്ഞിട്ടുമുണ്ട്. എന്നാല്‍ മകര വിളക്ക് തെളിയുന്നത് തങ്ങളുടെ നിയന്ത്രണത്തില്‍ അല്ലാത്ത വനത്തിലാണ് എന്നും അതിനാല്‍ ഇതില്‍ തങ്ങള്‍ക്ക് പങ്കില്ല എന്നുമാണ് ഇതേ പറ്റി ദേവസ്വം ബോര്‍ഡിന്റെ നിലപാട്‌.

മകരവിളക്ക്‌ അവിടെ തീ ഇട്ട് തെളിയിക്കുന്നതാണ് എന്ന് ശബരി മല തന്ത്രിയുടെ ചെറുമകന്‍ രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കുന്നത് താഴെ ഉള്ള വീഡിയോയില്‍ കാണാം:

പ്രമുഖ മാദ്ധ്യമ പ്രവര്‍ത്തകന്‍ ടി. എന്‍. ഗോപകുമാര്‍ കേരളകൌമുദിയില്‍ വ്യാജാഗ്നി എന്ന പേരില്‍ എഴുതിയ പ്രസിദ്ധമായ ലേഖനം ഇവിടെ ക്ലിക്ക്‌ ചെയ്തു വായിക്കാം.

- സ്വ.ലേ.

വായിക്കുക: , , , ,

3 അഭിപ്രായങ്ങള്‍ »

രണ്ടാം മാറാട് കലാപക്കേസിലെ പ്രതി അറസ്റ്റില്‍

October 16th, 2010

കൊച്ചി: രണ്ടാം മാറാട് കലാപ കേസിലെ പ്രതി നിസാമുദീന്‍  ഖത്തറില്‍ നിന്നും വരുന്ന വഴി ഇന്നു രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ച് അറസ്റ്റിലായി. എമിഗ്രേഷന്‍ ഉദ്യോഗസ്ഥരാണ് ഇയാളെ തിരിച്ചറിഞ്ഞതും അറസ്റ്റ്‌ ചെയ്തതും. മാറാട് കൂട്ടക്കൊലയ്ക്കു ശേഷം ഒളിവിലായിരുന്നു നിസാമുദീന്‍. തുടര്‍ന്ന് ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. മാറാട് കലാപം കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. കലാപത്തെ തുടര്‍ന്ന് ഒരു വിഭാഗം ആളുകള്‍ ആക്രമണ ത്തിനിരയായ വിഭാഗത്തിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് മാറാടു നിന്നും പലായനം ചെയ്യുകയുണ്ടായി. മാസങ്ങള്‍ക്ക് ശേഷമാണ് ഇവര്‍ മടങ്ങി വന്നത്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

23 of 251020222324»|

« Previous Page« Previous « ധന മന്ത്രിയെ പുറത്താക്കണം: ഉമ്മന്‍ ചാണ്ടി
Next »Next Page » സ്ഥാനാര്‍ത്ഥിയുടെ വീടിനു നേരെ കാട്ടാനയുടെ ആക്രമണം »



  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine