ചാറ്റിങ് പ്രണയം: കന്യാസ്ത്രി വിവാഹിതയായി

July 28th, 2011

വാടാനപ്പള്ളി: നിരവധിവര്‍ഷം ആതുരസേവനം നടത്തിയിരുന്ന കന്യാസ്ത്രീ ഹിന്ദുയുവാവിനെ വിവാഹംചെയ്തു. കംപ്യൂട്ടര്‍ ചാറ്റിങ്ങിലൂടെയുള്ള പരിചയമാണ് പ്രണയവിവാഹത്തില്‍ കലാശിച്ചത്. തളിക്കുളം നമ്പിക്കടവില്‍ പുളിക്കല്‍ സുബ്രഹ്മണ്യന്റെ മകന്‍ സനോജാണ് അങ്കമാലി കാലടി സെന്റ് ജോസഫ് ആന്റ് സെന്റ് മാര്‍ക്ക്സ് കോണ്‍വെന്റില്‍ കന്യാസ്ത്രീയായിരുന്ന ഡോ. റൈബി വര്‍ഗീസിനെ വിവാഹം ചെയ്തത്. ജൂലൈ 20നായിരുന്നു വിവാഹം. മസ്കത്ത് ഗള്‍ഫാര്‍ കമ്പനിയില്‍ അക്കൗണ്ടന്റായിരുന്ന സനോജ് ചാറ്റിങ്ങിലൂടെയാണ് ഡോക്ടര്‍ റൈബിയെ പരിചയപ്പെട്ടത്. കാര്‍ഡിയോളജിയില്‍ എംഡിയെടുത്ത് ഉക്രൈനില്‍ ജോലിചെയ്യുകയായിരുന്നു റൈബി. 19ന് ഇരുവരും നാട്ടിലെത്തി. കോഴിക്കോട് ആര്യസമാജം മന്ദിരത്തില്‍ മതംമാറിയശേഷം വിവാഹിതരായി. തുടര്‍ന്നാണ് വീട്ടുകാരെ വിവരം അറിയിച്ചത്. തുടര്‍ന്ന് റൈബിയുടെ സഹോദരന്‍ തോമസ് ഭീഷണിപ്പെടുത്തിയതായി ആരോപിച്ച് സനോജ് വാടാനപ്പള്ളി സ്റ്റേഷനില്‍ പരാതി നല്‍കി. എസ്ഐ വി ഐ സഗീറും സംഘവും ഇരുകൂട്ടരേയും വിളിച്ചുവരുത്തി പ്രശ്നങ്ങള്‍ രമ്യമാക്കി. പൊലീസിനും നാട്ടുകാര്‍ക്കും ലഡുനല്‍കിയാണ് ദമ്പതിമാര്‍ മടങ്ങിയത്.

- ലിജി അരുണ്‍

വായിക്കുക: ,

1 അഭിപ്രായം »

ക്ഷേത്രത്തിലെ നിധിവിവരം അറിയാന്‍ ഇനി അഡ്വ.സുന്ദരരാജന്‍ ഇല്ല

July 18th, 2011

തിരുവനന്തപുരം: ശ്രാപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറകള്‍ക്കുള്ളിലെ നിധിയെ കുറിച്ച് ലോകമറിയുവാന്‍ ഇടവരുത്തിയ അഡ്വ. സുന്ദര രാജന്‍(70) അന്തരിച്ചു. പനി ബാധിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചയോടെ ആയിരുന്നു അന്ത്യം. അവിവാഹിതനായിരുന്നു. സംസ്കാരം പുത്തന്‍ കോട്ടെ ശ്മശാനത്തില്‍ നടത്തി. മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കൂടിയായ സുന്ദരരാജന്‍ ഇന്റലിജന്‍സ് ബ്യൂറോയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് ഐ.പി.എസ് ജോലി ഉപേക്ഷിച്ച് തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കി, അഭിഭാഷക വൃത്തിയിലേക്ക് തിരിഞ്ഞു. ഇടയ്ക്ക് ലോ കോളേജില്‍ വിസിറ്റിംഗ് പ്രൊഫസറായും ജോലി ചെയ്തിട്ടുണ്ട്. പ്രായാധിക്യത്തെ തുടര്‍ന്ന് ക്ഷേത്രപരിസരത്ത് ഭജനയും പ്രാര്‍ഥനയുമായി കഴിഞ്ഞു കൂടുകയായിരുന്നു.

സുന്ദരരാജന്‍ നടത്തിയ ദീര്‍ഘമായ നിയമപോരാട്ടങ്ങളാണ് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറ തുറന്ന് അതിനകത്തെ സ്വത്തുക്കള്‍ പരിശോധിക്കുവാന്‍ ഇടവരുത്തിയത്. കേസുമായി മുന്നോട്ടു പോകുന്നതിന്റെ പേരില്‍ ഇദ്ദേഹത്തിനു ചില ഭീഷണികള്‍ ഉണ്ടായിരുന്നു. സുപ്രീംകോടതി നിയോഗിച്ച പരിശോധക സംഘം ഏതാനും നിലവറകള്‍ തുറക്കുകയും “നിധിയെ“ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവരികയും ചെയ്തിരുന്നു. എന്നാല്‍ അവിടെ കണ്ടെത്തിയ ഉരുപ്പിടികളുടെ വിവരങ്ങള്‍ കോടതിക്ക് പുറത്ത് വിട്ടതിനെതിരെ സുന്ദരരജന്‍ ശക്തമായി വിയോജിച്ചിരുന്നു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

സ്വത്ത് ക്ഷേത്രത്തിന്റേതു തന്നെ – മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

July 4th, 2011

treasure-epathram

തിരുവനന്തപുരം:ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ മൂല്യം നിശ്ചയിച്ചു വരുന്ന സ്വത്ത് ക്ഷേത്രത്തിന്റേതു തന്നെയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. ക്ഷേത്രത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ കേരള പോലീസ് പ്രാപ്തമാണെന്നും സി. ഐ. എസ്. എഫ്. പോലുള്ള സേനയുടെ സഹായം ആവശ്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചു കൊണ്ടുള്ള സുരക്ഷാ ക്രമീകരണം ക്ഷേത്രത്തില്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. സ്വത്തുക്കളുടെ മുല്യത്തെക്കുറിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളോട് സര്‍ക്കാര്‍ നിശബ്ദത പാലിക്കുകയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അഭിപ്രായം പറയേണ്ടതില്ല. സ്വത്തുക്കളുടെ മൂല്യം കണക്കാക്കി സുപ്രീം കോടതിക്ക് സമര്‍പ്പിക്കാനാണ് ഉത്തരവ്. അത് അതേ പടി നടപ്പിലാക്കും – മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ അഭിമാനമായ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്ത് സര്‍ക്കാര്‍ ചെലവില്‍ സംരക്ഷിക്കുമെന്നും സുപ്രീം കോടതിയുടെ അനുമതിയോടെ സ്ഥിരം സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

വിശ്വാസികള്‍ക്ക് ആചാര അനുഷ്ഠാനങ്ങളോടെ ആരാധന നടത്തുന്നതിന് ഒരു വിധത്തിലും തടസ്സം ഉണ്ടാകാതെയും ക്ഷേത്രത്തിലെ അനുഷ്ഠാനങ്ങള്‍ക്ക് കോട്ടം തട്ടാതെയും ആയിരിക്കും സുരക്ഷ ഏര്‍പ്പെടുത്തുക എന്ന് ദേവസ്വം മന്ത്രി വി. എസ്. ശിവകുമാര്‍ പറഞ്ഞു. ഡി. ജി. പി. ജേക്കബ് പുന്നൂസ്, അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍, ഇന്റലിജന്‍സ് എ. ഡി. ജി. പി. എ. ഹേമചന്ദ്രന്‍, ദക്ഷിണമേഖലാ എ. ഡി. ജി. പി. ചന്ദ്രശേഖരന്‍, ഐ. ജി. ഗോപിനാഥ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഡോ:കെ.കെ. രാഹുലനു നാടിന്റെ അന്ത്യാഞ്‌ജലി

June 15th, 2011

കോഴിക്കോട്: എസ്.എന്‍.ഡി.പി യോഗം മുന്‍ പ്രസിഡണ്ടും എസ്.എന്‍.ട്രസ്റ്റിന്റെ മുന്‍ ചെയര്‍മാനും  സാമൂഹിക- സാംസ്‌കാരിക മേഖലയില്‍ സജീവ സാന്നിധ്യവുമായിരുന്ന ഡോ. കെ.കെ. രാഹുലനു നാടിന്റെ അന്ത്യാഞ്‌ജലി. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കുറച്ചു കാലമായി ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്നലെ വൈകുന്നേരം അഞ്ചരയോടെ കോഴിക്കോട്ടുള്ള മകന്‍ ഡോ.സുനിലിന്റെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. ഡോ. സരോജ രാഹുലനാണ് ഭാര്യ. ഡോ.സുനില്‍, ഡോ.വിജില്‍ എന്നിവര്‍ മക്കളും ഡോ.ദീപ സുനില്‍, ഷെഗ്ന വിജില്‍ എന്നിവര്‍ മരുമക്കളുമാണ്.
എസ്.എന്‍.ഡി.പി യോഗത്തിന്റെ പ്രസിഡണ്ടെന്ന നിലയില്‍ ഏറെ ശ്രദ്ധേയനായിരുന്ന ഡോ.രാഹുലന്‍ തൃശ്ശൂര്‍ സ്വദേശിയാണ്. നാട്ടിക മണ്ഡലത്തില്‍ നിന്നും ഒരിക്കല്‍ നിയമസഭയിലെക്ക് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും അന്തരിച്ച മുന്‍ കൃഷിമന്ത്രിയും സി.പി.ഐ നേതാവുമായിരുന്ന കൃഷ്ണന്‍ കണിയാം‌പറമ്പിലിനോട് പരാജയപ്പെടുകയായിരുന്നു.
പതിനൊന്നോടെ ഭൗതികശരീരം വസതിയില്‍നിന്ന്‌ അക്കാദമിയില്‍ കൊണ്ടുവന്നു.മുന്‍ മന്ത്രി ഡോ. തോമസ്‌ ഐസക്, ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌, ടി.എന്‍. ജയചന്ദ്രന്‍ ഐ.എ.എസ്‌. തുടങ്ങി നിരവധിപേര്‍ രാവിലെ വസതിയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.
സാഹിത്യ അക്കാദമിയില്‍ പൊതുദര്‍ശനത്തിനുവച്ചപ്പോള്‍ രാഷ്‌ട്രീയ-സാമൂഹിക-സാംസ്‌കാരിക മേഖലയിലെ നിരവധി പ്രമുഖരാണ്‌ അന്ത്യാഞ്‌ജലിയര്‍പ്പിക്കാനെത്തിയത്‌.  സി.പി.എം. സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍, ഡോ. സുകുമാര്‍ അഴീക്കോട്‌, എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, മുന്‍ മന്ത്രി കെ.പി. രാജേന്ദ്രന്‍, കോണ്‍ഗ്രസ്‌ നേതാവ്‌ വി.എം. സുധീരന്‍, പി.സി. ചാക്കോ എം.പി., എം.എല്‍.എമാരായ കെ. രാധാകൃഷ്‌ണന്‍, തേറമ്പില്‍ രാമകൃഷ്‌ണന്‍, കെ.വി. അബ്‌ദുള്‍ഖാദര്‍, ടി.എന്‍. പ്രതാപന്‍, എം.പി. വിന്‍സെന്റ്‌, ജില്ലാ കലക്‌ടര്‍ പി.ജി. തോമസ്‌, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.വി. ദാസന്‍, മേയര്‍ ഐ.പി. പോള്‍, ഡെപ്യൂട്ടി മേയര്‍ അഡ്വ. സുബി ബാബു,  എഴുത്തുകാരായ വൈശാഖന്‍, ലളിതാ ലെനിന്‍, ബാലചന്ദ്രന്‍ വടക്കേടത്ത്‌, മുല്ലനേഴി നീലകണ്‌ഠന്‍, ബിഷപ്പ്‌ മാര്‍ അപ്രേം, സി.പി.എം. ജില്ലാ സെക്രട്ടറി എ.സി. മൊയ്‌തീന്‍, സി.പി.ഐ. ജില്ലാ സെക്രട്ടറി സി.എന്‍. ജയദേവന്‍, ഡി.സി.സി. പ്രസിഡന്റ്‌ വി. ബലറാം, ബി.ജെ.പി. ജില്ലാ പ്രസിഡന്റ്‌ അഡ്വ. ബി. ഗോപാലകൃഷ്‌ണന്‍, സി.എം.പി. ജില്ലാ സെക്രട്ടറി എം.കെ. കണ്ണന്‍, മഹിളാ മോര്‍ച്ച സംസ്‌ഥാന നേതാവ്‌ ശോഭാ സുരേന്ദ്രന്‍, സോഷ്യലിസ്‌റ്റ് ജനതാദള്‍ ജില്ലാ പ്രസിഡന്റ്‌ എം.എ. പൗലോസ്‌, മുന്‍ മേയര്‍മാരായ കെ. രാധാകൃഷ്‌ണന്‍, ജോസ്‌ കാട്ടൂക്കാരന്‍, വ്യാപാരി വ്യവസായി സംസ്‌ഥാന പ്രസിഡന്റ്‌ ബെന്നി ഇമ്മട്ടി, സംഗീത നാടക അക്കാദമി സെക്രട്ടറി രാവുണ്ണി, സി.പി.എം. സംസ്‌ഥാന സമിതി അംഗം ബേബി ജോണ്‍ തുടങ്ങി നിരവധിപേര്‍ അന്ത്യാഞ്‌ജലി അര്‍പ്പിച്ചു. മകന്‍ ഡോ.സുനില്‍ ചിതക്ക് തീ കൊളുത്തിയത്. നൂറുകണക്കിനാളുകളുടെ ആദരാഞ്‌ജലികള്‍ ഏറ്റുവാങ്ങിയ അദ്ദേഹത്തിന്റെ ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ തൃശൂര്‍ വടൂക്കര ശ്‌മശാനത്തില്‍ സംസ്‌കരിച്ചു. തുടര്‍ന്നു സാഹിത്യ അക്കാദമിയില്‍ അനുശോചനയോഗം ചേര്‍ന്നു. തേറമ്പില്‍ രാമകൃഷ്‌ണന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

വെള്ളാപ്പള്ളി വീണ്ടും ജനറല്‍ സെക്രട്ടറി

April 30th, 2011

vellappally-natesan-epathram

കൊല്ലം: എസ്. എന്‍. ട്രസ്റ്റ് ഭരണ സമിതി യിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി നടേശന്‍ നേതൃത്വം നല്‍കിയ പാനല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. വെള്ളാപ്പള്ളി നടേശന്‍ ജനറല്‍ സെക്രട്ടറിയായും, എം. എന്‍. സോമന്‍ ചെയര്‍മാനായും, ട്രഷററായി ഡോ. ജയദേവനും തിരഞ്ഞെടുക്കപ്പെട്ടു. ആറാം തവണയാണ് വെള്ളാപ്പള്ളി നടേശന്‍ ജനറല്‍ സെക്രട്ടറിയാകുന്നത്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

22 of 2510212223»|

« Previous Page« Previous « എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ തീരുമാനിച്ചു
Next »Next Page » ഗുരുവായൂര്‍ പാര്‍ഥന്‍ ചരിഞ്ഞു »



  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine