തിരുവനന്തപുരം : നിലവിലുള്ള നമ്പര്‍ മാറാതെ മൊബൈല്‍ സേവന ദാതാവിനെ മാറാന്‍ സഹായിക്കു ന്നതിനെയാണ് മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി (എം. എന്‍. പി.) സംവിധാനം എന്ന് പറയുന്നത്. ജനുവരി അവസാനത്തോടെ കേരളത്തിലും ഇതിനുള്ള സംവിധാനം വരികയാണ്. ഇന്ത്യയിലെ മൊബൈല്‍ ഫോണ്‍ സേവന രംഗത്തെ നാഴിക കല്ലായിരിക്കും ഇത്. വിവിധ മൊബൈല്‍ ഫോണ്‍ സേവന ദാതാക്കള്‍ ഇതിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം നവമ്പറിലാണ് ഹരിയാനയില്‍ ഇത്തരം സംവിധാനത്തിനു ഇന്ത്യയില്‍ തുടക്കമിട്ടത്. മൊബൈല്‍ ഫോണ്‍ സേവന ദാതാക്കള്‍ തമ്മില്‍ നിലവില്‍ നല്ല മത്സരമാണുള്ളത്. ഇനി പുതിയ സംവിധാനം കൂടെ വരുന്നതോടെ മത്സരം ഒന്നു കൂടെ കടുക്കും. ഇതു മൂലം ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സൌകര്യങ്ങള്‍ ലഭ്യമാകും എന്നാണ് പ്രതീക്ഷ. നിലവില്‍ സ്വകാര്യ മേഘലയിലെ പ്രമുഖ ടെലികോം കമ്പനികള്‍ പുതിയ കാലത്തി നനുസരിച്ച് മാറി വരുന്ന ഉപഭോക്താക്കളുടെ താല്പര്യങ്ങള്‍ കണക്കിലെടുത്തു കൊണ്ട് മികച്ച സേവനങ്ങള്‍ വളരെ പെട്ടെന്ന് തന്നെ നടപ്പിലാക്കുന്നുണ്ട്.
മൊബൈല്‍ ഫോണ്‍ ഉപഭോക്താവ് ഇത്തരത്തില്‍ സേവന ദാതാവിനെ മാറ്റുന്നതിനായി ബന്ധപ്പെട്ട സേവന ദാതാവിനു അപേക്ഷ നല്‍കിയാല്‍ മതി. ഇതിനായി ചെറിയ ഒരു തുകയും ഈടാക്കും. സൈനിവേഴ്സ്, എം. എന്‍. പി. ടെലികോം, ഇന്റര്‍ കണക്ഷന്‍ ടെലികോം സൊല്യൂഷന്‍സ് എന്നീ കമ്പനികള്‍ക്കാണ് ഇതിനായി ലൈസന്‍സ് ലഭിച്ചിട്ടുള്ളത്.
നിലവില്‍ ഉപയോഗിക്കുന്ന നമ്പര്‍ ആദ്യ കാലത്ത് എടുത്തതും നിരവധി പേരുടെ കൈവശം ഉള്ളതു മായതിനാലാണ് പല ഉപഭോക്താക്കളും പുതിയ കമ്പനികളുടെ ടെലിഫോണ്‍ കണക്ഷനിലേക്ക് മാറാത്തത്. എന്നാല്‍ എം. എന്‍. പി. വരുന്നതൊടെ ഈ പ്രശ്നം ഇല്ലാതാകും. ഇതോടെ ഉപഭോക്താക്കള്‍ക്ക് മോശം സേവനം നല്‍കുന്ന കമ്പനികള്‍ക്ക് ഇത് കനത്ത വെല്ലുവിളിയാണ് സൃഷ്ടിക്കുക.
വളരെ ലളിതമായ ചില നടപടികളാണ് സേവന ദാതാവിനെ മാറ്റുവാനുള്ളൂ. ഒരിക്കല്‍ പോര്‍ട്ടിങ്ങ് നടത്തിയാല്‍ പിന്നെ ചുരുങ്ങിയത് തൊണ്ണൂറു ദിവസത്തിനു ശേഷമേ അടുത്ത പോര്‍ട്ടിങ്ങ് നടത്തുവാന്‍ സാധിക്കൂ, പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് നിലവില്‍ കുടിശ്ശിക യുണ്ടെങ്കില്‍ അത് തീര്‍ക്കാതെ പോര്‍ട്ടിങ്ങ് അനുവദിക്കില്ല തുടങ്ങി ചില നിബന്ധനകള്‍ ഉണ്ടെന്ന് മാത്രം. നിലവില്‍ ഉള്ള സേവന ദാതാവിനു യുണീക് പോര്‍ട്ടിംഗ് കോഡ് (യു. പി. സി.) ആവശ്യപ്പെട്ട് നിശ്ചിത നമ്പറിലേക്ക് എസ്. എം. എസ്. മെസ്സേജ് അയക്കുക. തുടര്‍ന്ന് അവര്‍ മറുപടി അയക്കും. ഇങ്ങനെ ലഭിക്കുന്ന യു. പി. സി. യും തിരിച്ചറിയല്‍ രേഖകളുമായി മൊബൈല്‍ പോര്‍ട്ടബിലിറ്റി സേവനം നല്‍കുന്ന ഡീലറെ സമീപിച്ചാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പുതിയ സേവന ദാതാവിന്റെ കീഴിലേക്ക് നിലവിലെ മൊബൈല്‍ കണക്ഷന്‍ മാറ്റാം. ഇതിന്റെ നടപടി ക്രമം തീരുന്നതു വരെ പഴയ സേവന ദാതാവിന്റെ കീഴില്‍ നിന്നു തന്നെ ആയിരിക്കും സേവനങ്ങള്‍ ലഭ്യമാകുക. പുതിയ സിം കാര്‍ഡ് ലഭിക്കുന്നതോടെ നടപടികള്‍ പൂര്‍ത്തിയാകും.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: സാങ്കേതികം
iny eppazhanu husbantine mattathe wifine mattan pattuka?
തീര്‍ച്ചയായും ഇത് ഒരു നല്ല മാറ്റമാണ്. സ്വകാര്യ മേഘലയ്ക്കൊപ്പം പിടിച്ചു നില്‍ക്കുവാന്‍ പൊതുമേഘല കമ്പനികള്‍ ശരിക്കും കഷ്ടപ്പെടേണ്ടിവരും.
ഒരു സംശയം നമ്പര്‍ നോക്കി ആരാണ് സെര്‍വീസ് പ്രൊവൈഡര്‍ എന്ന് മനസ്സിലാക്കുവാന്‍ സാധിക്കില്ല എന്നൊരു പരിമിതിയില്ലേ?