അനുവാദം ഇല്ലാതെ തന്റെ ഫോട്ടോ ഡി.വൈ.എഫ്.ഐ ഉപയോഗിച്ചത് തെമ്മാടിത്തരം: ദീപ നിശാന്ത്

December 5th, 2015

തൃശ്ശൂര്‍:ഡി.വൈ.എഫ്.ഐ സമ്മേളന പോസ്റ്ററില്‍ തന്റെ ഫോട്ടോ അനുവാദം ഇല്ലാതെ ചേര്‍ത്തതിനെതിരെ എഴുത്തുകാരിയും ശ്രീകേരളവര്‍മ്മ കോളേജ് അധ്യാപികയുമായ ശ്രീമതി ദീപ നിശാന്ത്. ഡി.വൈ.എഫ്.ഐ പൊന്നാനി ബ്ലോക്ക് സമ്മേളനത്തിന്റെ പോസ്റ്ററിലാണ് ദീപയുടെ ചിത്രം അച്ചടിച്ചിരിക്കുന്നത്. കേരള വര്‍മ്മ കോളേജില്‍ എസ്.എഫ്.ഐ നടത്തിയ ബീഫ് ഫെസ്റ്റിവെലുമായി ബന്ധപ്പെട്ട് ദീപ ടീച്ചര്‍ നടത്തിയ അനുകൂല പരാമര്‍ശങ്ങള്‍ ഏറെ വിവാ‍ദമായിരുന്നു. എ.ബി.വി.പി, യുവമോര്‍ച്ച ഉള്‍പ്പെടെ സംഘപരിവാര്‍ അനുകൂല സംഘടനകള്‍ അന്ന് ദീപടീച്ചര്‍ക്കെതിരെ കടുത്ത എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു.സി.പി.എം പോളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയന്‍, ഡോ.തോമസ് ഐസക് തുടങ്ങി ഇടതു പക്ഷത്തെ പ്രമുഖര്‍ അന്ന് ദീപയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

ഡി.വൈ.എഫ്.ഐക്കാര്‍ നടത്തിയത് തെമ്മാടിത്തരമാണെന്ന് ദീപടീച്ചര്‍ ഫേസ്ബുക്കില്‍ കുറിച്ചതോടെ വീണ്ടും വിവാദങ്ങള്‍ക്ക് തുടക്കമിട്ടു. ടീച്ചറുടെ കടുത്ത പരാമര്‍ശം ബീഫ് ഫെസ്റ്റിവെല്‍ വിഷയത്തില്‍ അവരെ അനുകൂലിച്ച ഇടതുപക്ഷത്തിനെ പ്രതിരോധത്തിലാക്കി. ബീഫ് ഫെസ്റ്റുമായി ബന്ധപ്പെട്ട് ദീപടീച്ചറുടെ പോസ്റ്റിന്റെ മറവില്‍ ഉയര്‍ന്ന വിവാദം മറയാക്കി ഇടതു പക്ഷവും ഒപ്പം തീവ്ര മുസ്ലിം മത മൌലികവാദികളും സംഘപരിവാര്‍ ഉള്‍പ്പെടെ ഹിന്ദു സംഘടനകളെ വലിയതോതില്‍ ആക്രമിച്ചിരുന്നു. അവസരം കാ‍ത്തിരുന്ന സംഘപരിവാര്‍ അനുകൂലികള്‍ ഇതോടെ ഇടതു പക്ഷത്തിനെതിരെ കമന്റുകളും പോസ്റ്ററുകളുമായി തിരിച്ചടിക്കുവാന്‍ തുടങ്ങിയിട്ടുണ്ട്. ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റിനു കീഴെയും കൂടാതെ സാമൂഹ്യമാധ്യമങ്ങളിലെ വിവിധ ഗ്രൂപ്പുകളിലും ചൂടേറിയ വാദപ്രദിവാദങ്ങളാണ് നടക്കുന്നത്.

താനറിയതെ ഒരു പരിപാടിക്ക് എന്റെ ഫോട്ടോ സഹിതം പ്രചാരണം നടത്തുന്നത് ശുദ്ധ തെമ്മാടിത്തരമാണ്. അതാരു ചെയ്താലും ശരി തെറ്റു തന്നെയാണ്. ദീപ നിശാന്ത് അതിനു മാത്രം സാംസ്കാരിക പ്രവര്‍ത്തനമൊന്നും നടത്തിയിട്ടില്ല.സാമൂഹ്യ സാംസ്കാരിക രംഗത്ത് നിലവില്‍ ഇടപെടുന്നുണ്ടോ ഭാവിയില്‍ ഇടപെടണോ വേണ്ടയോ എന്നതൊക്കെ എന്റെ വ്യക്തിപരമായ സ്വാതന്ത്യ്രമാണ്. അതിലൊരാളും കൈകടത്തേണ്ടതില്ല.നിലവില്‍ അധ്യാപിക എന്ന ജോലിയില്‍ പൂര്‍ണ്ണസംതൃപ്തയാണ്. പ്രവര്‍ത്തനമേഖല വിപുലമാക്കുമ്പോശ് ഞാന്‍ തന്നെ അറിയിച്ചോളാം.

ഒരു വ്യക്തിയുടെ സ്വകാര്യതയെ അല്‍പ്പമെങ്കിലും മാനിക്കുക. എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും… പിന്നെ ഇതിന്റെ അനുബന്ധ പോസ്റ്റുകള്‍ ധാരാളം കണ്ടു. ആശയത്തെ ആശയം കൊണ്ട് നേരിടാന്‍ ശ്രമിക്കണമെന്ന് എതിര്‍ക്കുന്നവരോട് പറയുന്നില്ല. പറഞ്ഞിട്ടും പ്രയോജനമില്ലെന്ന് എനിക്കേറെക്കുറെ ബോധ്യപ്പെട്ടിട്ടുണ്ട്. അതു കൊണ്ട് വ്യക്തിഹത്യ നടത്തിക്കൊണ്ടേയിരിക്കുക. ആശംസകള്‍! എന്നെല്ലാമാണ് ടീച്ചര്‍ തന്റെ ഫേസ് ബുക്കില്‍ കുറിച്ചത്.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

പാനായിക്കുളം സിമി ക്യാമ്പ്: കുറ്റക്കാരെ എന്‍. ഐ. എ. കോടതി ശിക്ഷിച്ചു

November 30th, 2015

lady-of-justice-epathram

കൊച്ചി: പാനായിക്കുളത്ത് 2006-ലെ സ്വാതന്ത്യ ദിനത്തില്‍ നിരോധിത സംഘടനയായ സ്റ്റുഡന്‍സ് ഇസ്ലാമിക് മൂവ്‌മെന്റ് (സിമി)ന്റെ രഹസ്യ യോഗം നടത്തിയ കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രതികള്‍ക്ക് എന്‍. ഐ. എ. കോടതി ശിക്ഷ വിധിച്ചു. ഒന്നാം പ്രതി ഈരാറ്റു പേട്ട നടയ്ക്കല്‍ പീടിയേല്‍ വീട്ടില്‍ പി. എ. ഷാദുലി, രണ്ടാം പ്രതി നടയ്ക്കല്‍ പേരകത്തുശ്ശേരി വീട്ടില്‍ അബ്ദുള്‍ റാസിഖ് എന്നിവര്‍ക്ക് പതിനാലു വര്‍ഷം തടവും 60000 രൂപ പിഴയും വിധിച്ചു.

മൂന്ന് മുതല്‍ അഞ്ചു വരെ പ്രതികളായ ആലുവ കുഞ്ഞുണ്ണിക്കര പെരുന്തലേലില്‍ വീട്ടില്‍ അന്‍‌സാര്‍ നദ്വി, പാനായിക്കുളം ജാസ്മിന്‍ മന്‍സിലില്‍ നിസാമുദ്ദീന്‍, ഈരാറ്റുപേട്ട അമ്പഴത്തിങ്കല്‍ വീട്ടില്‍ ഷമ്മി എന്നിവര്‍ക്ക് പന്ത്രണ്ടു വര്‍ഷവുമാണ് ശിക്ഷ. പ്രതികള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം അടക്കം ഉള്ള കുറ്റങ്ങള്‍ കണ്ടെത്തിയിരുന്നു. കേസില്‍ പ്രതികളായിരുന്ന പതിനൊന്നു പേരെ വെറുതെ വിട്ടു. പതിമൂന്നാം പ്രതിക്ക് സംഭവ സമയത്ത് പ്രായപൂര്‍ത്തി ആകാത്തതിനാല്‍ ഇയാളുടെ വിചാരണ ജുവനില്‍ കോടതിയിലേക്ക് മാറ്റുകയായിരുന്നു.

രഹസ്യ വിവരത്തെ തുടര്‍ന്ന് ബിനാനിപുരം എസ്. ഐ. രാജേഷിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ യോഗ സ്ഥലത്തു നിന്നും ദേശ വിരുദ്ധ ലഘു ലേഖകളും പുസ്തകങ്ങളും കണ്ടെടുത്തിരുന്നു. കേസിലെ ഒന്നും നാലും അഞ്ചും പ്രതികള്‍ക്കെതിരെ യു. എ. പി. എ., ഗൂഢാലോചന കുറ്റങ്ങളും ചുമത്തിയിരുന്നു. ഒറ്റപ്പാലം സ്വദേശി റഷീധ് മൌലവിയെ മാപ്പു സാക്ഷിയാക്കിയതിന്റെ പേരില്‍ ശിക്ഷയില്‍ നിന്നും ഒഴിവാക്കി. ഒന്നാം പ്രതി പി. എ. ഷാദുലില്യും അബ്ദുള്‍ റാസിഖും 2008-ലെ അഹമ്മദാബാദ് സ്ഫോടനപരമ്പര കേസിലും വാഗമണ്‍ സിമി ക്യാമ്പ് കേസിലും പ്രതികളാണ്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കാന്തപുരത്തിന്റെ പ്രസ്താവന മാതൃത്വത്തെ പോലും അപമാനിക്കുന്നത്: വി. എസ്. അച്യുതാനന്ദന്‍

November 30th, 2015

violence-against-women-epathram

തിരുവനന്തപുരം: കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാര്‍ നടത്തിയ സ്ത്രീ വിരുദ്ധ പ്രസ്താവന മാതൃത്വത്തെ പോലും അപമാനിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍. ജനാധിപത്യ വിരുദ്ധമാണ് പ്രസ്താവനയെന്നും അത് പിന്‍‌വലിച്ച് കാന്തപുരം സ്ത്രീകളോട് മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കാന്തപുരത്തിന്റെ പ്രസ്താവനയ്ക്കെതിരെ വ്യാപകമാ‍യ പ്രതിഷേധം ഉയര്‍ന്നിരുന്നു.

സ്ത്രീകള്‍ പ്രസവിക്കുവാന്‍ ഉള്ളവരാണെന്നും, ലിംഗ സമത്വം പ്രകൃതി വിരുദ്ധവും ഇസ്ലാമിക വിരുദ്ധവും ബുദ്ധിക്ക് നിരക്കാത്തതും മനുഷ്യത്വ വിരുദ്ധവുമാണെന്നും കാന്തപുരം നടത്തിയ പ്രസ്താവനയാണ് വിവാദമായത്. ക്ലാസുകളില്‍ ഒരേ ബഞ്ചില്‍ ഇരുന്ന് പഠിക്കണമെന്ന് പറയുന്നത് ഇസ്ലാമിനെതിരെ ഉള്ള ഒളിയമ്പാണെന്നും സ്തീകള്‍ക്ക് മനശക്തി കുറവാണെന്നും കാന്തപുരം പറഞ്ഞിരുന്നു. സ്ത്രീകള്‍ അധികാര കേന്ദ്രങ്ങളില്‍ എത്തുന്നതിനോടും തനിക്കുള്ള വിയോജിപ്പ് അദ്ദേഹം പ്രകടിപ്പിച്ചിരുന്നു.

കാന്തപുരം വേണ്ടാത്ത പ്രസ്താവനകള്‍ നടത്തി സമുദായത്തെ താറടിച്ചു കാണിക്കരുതെന്ന് എം. ഇ. എസ്. പ്രസിഡണ്ട് ഡോ. ഫസല്‍ ഗഫൂര്‍ പറഞ്ഞു. സംഘ പരിവാറിന്റെ കയ്യില്‍ ആയുധം കൊടുക്കുന്നതിനു തുല്യമാണ് കാന്തപുരത്തിന്റെ പ്രസ്താവനയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

രശ്മി ആര്‍ നായരുടെ നൂഡ് ഫോട്ടോസ് വൈറലാകുന്നു വിമര്‍ശകര്‍ക്ക് രശ്മിയുടെ മറുപടി

September 3rd, 2015

കൊച്ചി:ബിക്കിനി മോഡല്‍ രശ്മി ആര്‍ നായരുടെ നൂഡ് ഫോട്ടോസ് ഓണ്‍ലൈനില്‍ വൈറലാകുന്നു. കഴിഞ്ഞ ദിവസം അവര്‍ തന്റെ ഫേസ്ബുക്കില്‍ ഇട്ട അര്‍ദ്ധനഗ്നമായ ഫോട്ടോസ് ആണ് വൈറലായിരിക്കുന്നത്. പുതിയ ഫോട്ടോകള്‍ വന്നതോടെ രശ്മിയുടെ ഫേസ്ബുക്ക് പേജില്‍ സന്ദര്‍ശകരും കൂടിയിട്ടുണ്ട്. രശ്മിയെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം ആളുകള്‍ ഓണ്‍ലൈനില്‍ കമന്റിട്ടിട്ടുണ്ട്. ചുമ്പനസമരത്തെ ബന്ധപ്പെടുത്തിയും പലരും ഇവരുടെ പുതിയ ഫോട്ടോകള്‍ക്ക് കമന്റിട്ടിട്ടുണ്ട്.

ഇപ്പോള്‍ വിവാദമായതില്‍ ഒരു ചിത്രം മൂന്ന് വര്‍ഷം മുമ്പ് എടുത്തതാണെന്നും മറ്റൊരെണ്ണം താന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ഡിവൈന്‍ ടെമ്പ്‌റ്റേഷന്‍ എന്ന മാഗസിന്റെ അടുത്ത ലക്കത്തിനു വേണ്ടി ചെയ്ത ഫോട്ടോഷൂട്ടില്‍ എടുത്തതുമാണെന്ന് രശ്മി പറയുന്നു. ഗ്ലാമര്‍ മോഡലിംഗ് ചെയ്യുന്ന ഏതൊരാള്‍ക്കും ശാരീരിക സൌന്ദര്യം പ്രധാനമാണെന്നും പ്രൊഫഷന്റെ ഭാഗമായി താന്‍ ബിക്കിനിയിലും അര്‍ധനഗ്നയായും ക്യാമറക്ക് മുമ്പില്‍ എത്താറുണ്ട്. ഞാന്‍ ഇഷ്ടപ്പെടുന്ന ജോലി ചെയ്യുന്നു എന്നതുകൊണ്ട് അത് ആസ്വദിക്കുന്നതയും അവര്‍ വ്യക്തമാക്കി.

മലയാളിക്ക് കപട സദാചാര ബോധവും ഒളിഞ്ഞു നോട്ട മനോഭാവവും മറ്റേതൊരു സമൂഹത്തേക്കാള്‍ കൂടുതലാണെന്നാണ് താന്‍ മനസ്സിലാക്കിയത് പുരുഷന്‍ എന്നത് വെറും ഒരു അസ്ലീല പദം ആയി മാറരുതെന്ന് ആഗ്രഹിക്കുന്നു.സോഷ്യല്‍ മീഡിയയില്‍ വരുന്ന കമന്റുകള്‍ ചിലത് ചിരിപ്പിക്കാറുണ്ടെന്നും ചില കമന്റുകള്‍ എഴുതിയവരുടെ നിലവാരം ഓര്‍ത്ത് സഹതാപം തോന്നാറുണ്ടെന്നും രശ്മി പറയുന്നു.

സാംസ്കാരിക ഫാസിസം അരങ്ങുവാഴുമ്പോള്‍ തൊഴിലിനേക്കാള്‍ ഉപരിയായി മോഡലിംഗും ഒരു രാഷ്ടീയപ്രവര്‍ത്തനമാണ് അതുകൊണ്ട് താന്‍ ഇപ്പോല്‍ തുടരുന്നത് തുടരുക തന്നെ ചെയ്യും എന്നാണ് രശ്മി പറയുന്നത്. വളരെ ബോള്‍ഡായുള്ള രശ്മിയുടെ നിലപാട് ഓണ്‍ലൈനിലെ സദാചാര ഗുണ്ടകളെ പ്രകോപിപ്പിച്ചിട്ടുണ്ട്. അസഭ്യം നിറഞ്ഞ അഭിപ്രായവും അവര്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഗുരുവായൂര്‍ അമ്പലത്തിന് ബോംബ് ഭീഷണി : സുരക്ഷ ശക്തമാക്കി

July 21st, 2015

sree-krishna-temple-guruvayoor-ePathram തൃശൂര്‍ : ഗുരുവായൂര്‍ അമ്പലത്തിന് ബോംബ് ഭീഷണി. ഗുരുവായൂര്‍ ടെമ്പിള്‍ സ്റ്റേഷന്‍ സി. ഐ. ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. 24 മണിക്കൂറിനകം ക്ഷേത്രം ബോംബ് വച്ച് തകര്‍ക്കും എന്നാണ് ഭീഷണി. വിദേശത്ത് നിന്നാണ് ഫോണ്‍ വിളി വന്നത് എന്ന് അറിയുന്നു.

ബോംബ് ഭീഷണി യെ തുടര്‍ന്ന് ഐ. ജി.യുടെ നേതൃത്വ ത്തില്‍ ക്ഷേത്ര ത്തില്‍ പരിശോധന നടത്തുക യാണ്. ഉന്നതതല പൊലീസ് സംഘം, ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് തുടങ്ങിയവ ക്ഷേത്ര ത്തില്‍ എത്തി കര്‍ശന പരിശോധന തുടങ്ങി. ഭക്തരുടെ കൈവശ മുള്ള ബാഗു കളൊന്നും ക്ഷേത്രത്തി നുള്ളി ലേക്ക് കൊണ്ട് പോകാന്‍ അനുവദി ക്കുന്നില്ല.

364 ദിവസവും ഭക്തജന ത്തിരക്ക് അനുഭവപ്പെടുന്ന ദക്ഷിണേന്ത്യ യിലെ ഏറ്റവും പ്രസിദ്ധമായ ഗുരുവയൂര്‍ ശ്രീകൃഷണ ക്ഷേത്ര ത്തി ല്‍ അവധി ദിവസ ങ്ങളില്‍ നൂറു കണക്കിന് വിവാഹ ങ്ങള്‍ നടന്നു റിക്കോര്‍ഡ് നേടി യിട്ടുണ്ട്. ഈയിടെ ഒരു വിവാഹ സംഘം ഡ്രോണ്‍ ക്യാമറ ഉപയോഗിച്ച് ക്ഷേത്ര ത്തിന്‍റെ ദൃശ്യ ങ്ങള്‍ പകര്‍ത്തിയത് വിവാദ മായിരുന്നു. കേരളത്തിലെ ക്ഷേത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ നടവരവുള്ള ക്ഷേത്രമാണ് ഗുരുവായൂര്‍.
.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

8 of 2578920»|

« Previous Page« Previous « അഞ്ചു വയസ്സില്‍ താഴെയുള്ളവര്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധം
Next »Next Page » രശ്മി ആര്‍ നായരുടെ നൂഡ് ഫോട്ടോസ് വൈറലാകുന്നു വിമര്‍ശകര്‍ക്ക് രശ്മിയുടെ മറുപടി »



  • ഉഷ്ണ തരംഗ മുന്നറിയിപ്പ് വീണ്ടും : വേനൽ മഴക്കും സാദ്ധ്യത
  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine