മുസ്ലിം ലീഗ് ജില്ലാ കൌണ്‍സില്‍ യോഗത്തില്‍ സംഘര്‍ഷം

March 24th, 2012

IUML-Flag-epathram

കണ്ണൂര്‍:  പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനായി ചേര്‍ന്ന മുസ്ലിം ലീഗിന്റെ കണ്ണൂര്‍ ജില്ലാ  കൌണ്‍ സില്‍ യോഗത്തില്‍ സംഘര്‍ഷം. സാദു കല്യാണ മണ്ഡപത്തില്‍ ചേര്‍ന്ന സമ്പൂര്‍ണ്ണ യോഗം ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള പോര്‍‌വിളിയിലും കയ്യാങ്കളിയിലുമാണ് അവസാനിച്ചത്. നിലവിലെ ജില്ലാ പ്രസിഡാണ്ട് വി. കെ അബ്ദുള്‍ ഖാദറ് മൌലവിയേയും സെക്രട്ടറി വി. പി ഫരൂഖിനേയും തുടരുവാന്‍ അനുവദിക്കില്ലെന്ന് ഒരു വിഭാഗം പറഞ്ഞു. ഔദ്യോഗിക നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ  ബദല്‍ പാനല്‍ അവതരിപ്പിക്കുവാനുള്ള ശ്രമങ്ങളും നടന്നു. മുതിര്‍ന്ന നേതാവ് പി. കെ. കെ. ബാവയ്ക്കു നേരെ കയ്യേറ്റ ശ്രമം ഉണ്ടായതിനെ തുടര്‍ന്ന് അദ്ദേഹം യോഗത്തില്‍ നിന്നും ഇറങ്ങി പോയി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് യോഗം നിര്‍ത്തിവെക്കുകയായിരുന്നു. മുസ്ലിം ലീഗില്‍ അടുത്ത കാലത്തായി നേതാക്കന്മാര്‍ക്കു നേരെ കയ്യേറ്റ ശ്രമങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. കഴിഞ്ഞ ദിവസം ഒരു എം. പി ഉള്‍പ്പെടെ മുതിര്‍ന്ന  നേതാക്കന്മാര്‍ക്ക് നേരെ കയ്യേറ്റം ഉണ്ടായി.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പമ്പ ഉടന്‍ ശുദ്ധീകരിക്കണം: ഹൈക്കോടതി

March 22nd, 2012

PambaRiver-epathram

കൊച്ചി : നീരൊഴുക്ക് നിലച്ച് മലിനമായി കിടക്കുന്ന പമ്പ ‍ശബരിമലയിലെ വിഷു ഉത്സവത്തിനു മുന്‍പ് ശുദ്ധീകരിക്കണമെന്നു ഹൈക്കോടതി. ഇതിനായി ഇന്നു മുതല് തന്നെ പ്രവര്‍ത്തനം തുടങ്ങി ‍ 10 ദിവസം കൊണ്ട് നീരൊഴുക്കു പുനസ്ഥാപിക്കണമെന്ന് ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി. രാധാകൃഷ്ണനും സി. ടി. രവികുമാറുമടങ്ങിയ ഡിവിഷന്‍ ബഞ്ച് നിര്‍ദേശിച്ചു.

വേനല്‍ ഇനിയും കടുത്താല്‍ നീരൊഴുക്ക് പൂര്‍ണമായി നിലയ്ക്കുമെന്നതിനാല്‍ മാലിന്യങ്ങള്‍ ജെസിബി ഉപയോഗിച്ച് ഉടന്‍ നീക്കണം. സാധാരണ കുന്നാര്‍ ഡാം തുറന്നുവിട്ടു ഈ പ്രശ്നം   ഒഴിവാക്കാന്‍ ചെയ്യാര്‍ എന്നാല്‍ അത്  മാത്രം പോരാ. മലിനീകരണനിയന്ത്രണ ബോര്‍ഡും എ. ഡി. എമ്മും ഇറിഗേഷന്‍ വകുപ്പിന്‍റെ പ്രവര്‍ത്തനത്തെ സഹായിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ശബരിമലയിലെ വിഷു ഉത്സവത്തിനും മണ്ഡല മകരവിളക്കു കാലത്തും ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ തുടരണമെന്നും കോടതി.

സന്നിധാനം, പമ്പ, എരുമേലി, എന്നിവിടങ്ങളിലും ക്രമീകരണങ്ങളൊരുക്കണം. പൊലീസിന്‍റെയും ഫോറസ്റ്റിന്‍റെയും സെക്യൂരിറ്റി സംവിധാനം സീസണിലേതുപോലെ തുടരണം. ഭക്ഷ്യ സുരക്ഷ, ജലവിതരണം, മലിനീകരണം, ശുചിത്വം എന്നീ കാര്യങ്ങളില്‍ കോടതിയുടെ മുന്‍ ഉത്തരവുകള്‍ പാലിക്കണമെന്നും നിര്‍ദേശം.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഹജ്ജ് മോഡല്‍ സബ്‌സിഡി ആവശ്യപ്പെട്ട് ക്രിസ്ത്യന്‍ സംഘടന ഹര്‍ജി നല്‍കി

March 7th, 2012
pilgrimage-epathram
കൊച്ചി: ഹജ്ജിനു സബ്‌സിഡി നല്‍കുന്നതു പോലെ ഇന്ത്യക്ക് പുറത്തുള്ള രാജ്യങ്ങളില്‍ തീര്‍ഥാടനം നടത്തുന്നവര്‍ക്ക് സബ്സിഡി നല്‍കണമെന്ന് ആവശ്യപ്പെട്ട് ക്രിസ്ത്യന്‍ സംഘടന രംഗത്ത്. ഐ. ഫ്. ഒ. ഐ. ഫൌണ്ടേഷന്‍ എന്ന സംഘടനയാണ് ഈ ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്. വര്‍ക്കിങ്ങ് ചെയര്‍മാന്‍ ജിജി ലാനി തോട്ടവും സെക്രട്ടറി രാജീവ് ജോര്‍ജ്ജുമാണ് സംഘടനയ്ക്കു വേണ്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹജ്ജ് തീര്‍ഥാടനത്തിനു ധനസഹായം നല്‍കുന്നതില്‍ അപാകതയില്ലെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ടെന്നും കൂടാതെ വിദേശ രാജ്യത്ത് തീര്‍ഥാടനം നടത്തുന്നതിന്  ക്രൈസ്തവര്‍ക്ക് 20,000  രൂപ സബ്‌സിഡി നല്‍കുവാന്‍ ആന്ധ്ര സര്‍ക്കാരിന്റെ തീരുമാനം ഉള്ളതായും ഹര്‍ജിയില്‍ പറയുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എന്‍. എസ്. എസ് പ്രസിഡണ്ട് പി. കെ. നാരായണപ്പണിക്കര്‍ അന്തരിച്ചു

February 29th, 2012
Narayana-panicker-epathram
ചങ്ങനാശ്ശേരി: എന്‍.എസ്.എസ് പ്രസിഡണ്ട് പി.കെ.നാരായണപ്പണിക്കര്‍ (82) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്ന് ഉച്ചക്ക് 2.10ന് ചങ്ങനാശ്ശേരിയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. 1984- മുതല്‍  തുടര്‍ച്ചയായി ഇരുപത്തെട്ട് വര്‍ഷം എന്‍. എസ്. എസ്സിന്റെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മന്നത്തു പത്മനാഭനു ശേഷം ഏറ്റവും അധികം ജനറല്‍ സെക്രട്ടറി പദത്തില്‍ ഇരുന്ന ആളാണ് നാരായണപ്പണിക്കര്‍. അനാരോഗ്യം മൂലം ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞെങ്കിലും പ്രസിഡണ്ടായി തുടര്‍ന്നു. അദ്ദേഹത്തിന്റെ ഭൌതിക ദേഹം പൊതു ദര്‍ശനത്തിനു വച്ച ശേഷം നാളെ വൈകീട്ട് വീട്ടുവളപ്പില്‍ സംസ്കരിക്കും.
സൌമ്യനായ സമുദായ നേതാവായാണ് പി. കെ. നാരായണപ്പണിക്കര്‍ അറിയപ്പെട്ടിരുന്നത്. എന്‍. എസ്. എസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ-വിദ്യാഭ്യാസ മേഘലയില്‍ കൂടുതല്‍ വികസിപ്പിച്ചത് അദ്ദേഹം ജനറല്‍ സെക്രട്ടറിയായി ഇരുന്ന കാലത്തായിരുന്നു. സമുദായവും രാഷ്ട്രീയവും തമ്മില്‍ ആരോഗ്യകരമായ ദൂരം പാലിക്കുക എന്നതിന്റെ ഭാഗമായി ഉയര്‍ന്നു വന്ന സമദൂര സിദ്ധാന്തത്തിന്റെ ഉപഞ്ജാതാവായി അദ്ദേഹം അറിയപ്പെട്ടു.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

കര്‍ദ്ദിനാള്‍ വിവാദം : വാര്‍ത്താ ഏജന്‍സി വാര്‍ത്ത പിന്‍വലിച്ചു

February 23rd, 2012

kv-thomas-george-alencherry-epathram

എറണാകുളം : മത്സ്യബന്ധന തൊഴിലാളികളെ ഇറ്റാലിയന്‍ കപ്പലിലെ സൈനികര്‍ വെടിവെച്ചു കൊന്ന കേസുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാരിലെ കത്തോലിക്കാ മന്ത്രിമാരെ താന്‍ സമീപിച്ചു എന്നും കേസില്‍ നീതി നടപ്പിലാക്കാന്‍ താന്‍ ഇടപെടും എന്നുമുള്ള കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി നടത്തിയ വിവാദ പ്രസ്താവന ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സിയായ ഏജന്സിയ ഫീദെസ് തങ്ങളുടെ വെബ് സൈറ്റില്‍ നിന്നും പിന്‍വലിച്ചു.

agenzia-fides-cardinal-george-alencherry-epathram
ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം

നേരത്തെ വാര്‍ത്ത നല്‍കിയ പേജില്‍ ഇപ്പോള്‍ “ഈ വാര്‍ത്ത ഇപ്പോള്‍ ലഭ്യമല്ല” എന്ന ഒരു അറിയിപ്പാണ് ഉള്ളത്.

agenzia-fides-cardinal-george-alencherry-epathram
ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം

നേരത്തെ നല്‍കിയ വാര്‍ത്തയില്‍ വാര്‍ത്താ ഏജന്‍സിയോട് കര്‍ദ്ദിനാള്‍ പറഞ്ഞത് ഇപ്രകാരമാണ് :
രണ്ടു കത്തോലിക്കാ തൊഴിലാളികള്‍ വെടിയേറ്റ്‌ മരിച്ച കഥ ഞാന്‍ കേട്ടു. വേദനാജനകമാണ് അത്. ഉടന്‍ തന്നെ താന്‍ കേരളത്തിലെ കത്തോലിക്കാ മന്ത്രിമാരെ ബന്ധപ്പെട്ട് കേസില്‍ സര്‍ക്കാര്‍ തിടുക്കത്തില്‍ തീരുമാനങ്ങളൊന്നും എടുക്കരുത് എന്ന് നിര്‍ദ്ദേശിച്ചു. സംഭവത്തില്‍ വ്യക്തമായും ചില പിഴവുകള്‍ ഉണ്ട്. മത്സ്യബന്ധന തൊഴിലാളികള്‍ കടല്‍കൊള്ളക്കാര്‍ ആണെന്ന് തെറ്റിദ്ധരിക്കപ്പെട്ടിരുന്നു. എന്നാല്‍ കാര്യം അതല്ല. “വിദേശ ശക്തികള്‍” എന്നും “അമേരിക്കന്‍ ആധിപത്യം” എന്നൊക്കെ പറഞ്ഞ് തെരഞ്ഞെടുപ്പ്‌ ലക്‌ഷ്യം വെച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ സംഭവത്തില്‍ മുതലെടുപ്പ്‌ നടത്താന്‍ ശ്രമിക്കുകയാണ്. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷമാണ് കേരളത്തില്‍ ഉള്ളത്.

പ്രശ്നം രമ്യമായി പരിഹരിക്കാന്‍ താന്‍ കേരളത്തിലെ കത്തോലിക്കാ മന്ത്രിമാരുമായി നിരന്തര സമ്പര്‍ക്കത്തിലാണ്. പ്രത്യേകിച്ചും കഴിഞ്ഞ ദിവസങ്ങളില്‍ റോമില്‍ വിശുദ്ധ പിതാവിനോടും പുതിയ കര്‍ദ്ദിനാള്‍മാരോടും ഒപ്പം കുര്‍ബ്ബാനയില്‍ പങ്കെടുത്ത കത്തോലിക്കനായ ടൂറിസം മന്ത്രി കെ. വി. തോമസിന്റെ പ്രവര്‍ത്തനങ്ങളില്‍ തനിക്ക്‌ തികഞ്ഞ വിശ്വാസമുണ്ട്. സംസ്ഥാന സര്‍ക്കാരിലും കേന്ദ്ര സര്‍ക്കാരിലും അദ്ദേഹത്തിന് ഏറെ പിടിപാടും സ്വാധീന ശക്തിയുമുണ്ട്. ഈ പ്രശ്നത്തില്‍ താന്‍ പരമാവധി ഇടപെടാം എന്ന് അദ്ദേഹം തനിക്ക്‌ ഉറപ്പു നല്‍കിയിട്ടുമുണ്ട്. അടുത്ത ദിവസങ്ങളില്‍ ഇന്ത്യന്‍ അധികൃതരുമായി താന്‍ നിരന്തരമായി ബന്ധപ്പെട്ട് കൊള്ളാം എന്ന് ഉറപ്പു നല്‍കുന്നു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

19 of 2610181920»|

« Previous Page« Previous « ലാലൂര്‍ മാലിന്യ പ്രശ്നം ഉടന്‍ പരിഹരിക്കും : മുഖ്യമന്ത്രി
Next »Next Page » മോഹന്‍ലാലിന്റെ അമ്മയുടെ നില ഗുരുതരം »



  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine