സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം

October 9th, 2025

social-media-usage-police-officials-to-submit-affidavit-ePathram

കൊച്ചി : പോലീസ് ഉദ്യോഗസ്ഥർ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നു എങ്കിൽ മേലുദ്യോഗസ്ഥരിൽ നിന്നും മുൻ‌കൂർ അനുമതി തേടിയിരിക്കണം എന്ന് സംസ്ഥാന പോലീസ് മേധാവി. ഓരോരുത്തരും ഏതൊക്കെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ സജീവമാണ് എന്നുള്ളതും ഏതെല്ലാം വാട്സാപ്പ്, ടെലിഗ്രാം ഗ്രൂപ്പു കളിലെ അംഗങ്ങൾ എന്നും മേലുദ്യോഗസ്ഥരെ അറിയിക്കണം.

മാത്രമല്ല പെരുമാറ്റച്ചട്ടങ്ങൾ പാലിച്ചു മാത്രമേ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകളും അഭിപ്രായങ്ങളും രേഖ പ്പെടുത്തുകയുള്ളൂ. പോലീസ് സേനയുടെ പ്രതിച്ഛായ, മാന്യത, അഖണ്ഡത എന്നിവക്ക് ഹാനികരമായ പ്രവർത്തനങ്ങൾ ഉണ്ടാവുകയില്ല. നിയമ പാലകൻ എന്ന നിലവാരം ഉറപ്പാക്കും.

ഔദ്യോഗിക രഹസ്യ രേഖകൾ പങ്കിടുക, മറ്റുള്ളവർക്ക് ഫോർ വേഡ് ചെയ്യുക, പ്രചരിപ്പിക്കുക എന്നീ നട പടികൾ ഉണ്ടാവുകയില്ല എന്നും ഇവ ലംഘിച്ചാൽ ശിക്ഷാ നടപടി സ്വീകരിക്കാൻ തയ്യാറാണ് എന്നും സത്യ വാങ്മൂലം എഴുതി ഒപ്പിട്ടു നൽകണം. ഓരോ പോലീസ് സ്റ്റേഷനുകളിലെയും ഇൻസ്‌പെക്ടർ മാർക്കാണ് സത്യവാങ്മൂലം നൽകേണ്ടത്.

ഇൻസ്പെക്ടർമാർ സ്റ്റേഷൻ പരിധി വിട്ടു പോകുമ്പോൾ ജില്ലാ പോലീസ് മേധാവിയെ അറിയിക്കണം എന്നും ഉത്തരവിൽ പറയുന്നു. പോലീസുകാരുടെ സമൂഹ മാധ്യമ അക്കൗണ്ടുകളും വാട്സാപ്പ് ഗ്രൂപ്പുകളും ഇനി സംസ്ഥാന രഹസ്യ അന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിൽ ആയിരിക്കും.

പോലീസുകാരുടെ ചില സോഷ്യൽ മീഡിയാ പോസ്റ്റുകൾ പോലീസ് സേനക്കും സർക്കാരിനും കളങ്കം ഉണ്ടാക്കുന്നു എന്ന് കണ്ടെത്തുകയും ഉദ്യോഗസ്ഥരുടെ പോസ്റ്റിന് എതിരെ പരാതികൾ ഉയരുകയും ചെയ്തു. ഇതോടെയാണ് പുതിയ നീക്കം എന്നാണു റിപ്പോർട്ടുകൾ. Image Credit : F B Page

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്

August 30th, 2025

ksrtc-logo-airport-smart-bus-service-launching-ePathram

കെ. എസ്. ആർ. ടി. സിയുടെ ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു.കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബാംഗ്ലൂർ, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും 2025 ആഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 15 വരെ യാണ് ഓണം സ്‌പെഷ്യൽ സർവ്വീസുകൾ നടത്തുക.

കെ. എസ്. ആർ. ടി. സി. വെബ്‌ സൈറ്റ്, ENTE KSRTC NEO OPRS മൊബൈൽ ആപ്പ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം. പുതുതായി നിരത്തിൽ ഇറക്കിയ അത്യാധുനിക സംവിധാനങ്ങളോടു കൂടിയ വിവിധ ശ്രേണിയിലുള്ള ബസ്സുകൾ ഉൾപ്പെടെ 84 അധിക സർവ്വീസുകൾ ഓരോ ദിവസവും ഉണ്ടാകും.

സീറ്റുകൾ ബുക്കിംഗ് ആകുന്നത് അനുസരിച്ച് കൂടുതൽ ബസ്സുകൾ ഘട്ടം ഘട്ടമായി ക്രമീകരിക്കും എന്നും കെ. എസ്. ആർ. ടി. സി. അറിയിച്ചു. P R D

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്

February 20th, 2025

media-person-anitha-prathap-ePathram
തിരുവനന്തപുരം: സ്വതന്ത്രവും നിർഭയവുമായ മാധ്യമ പ്രവർത്തനം ഇന്ന് അപകടകരമായ കാലഘട്ടത്തി ലൂടെ യാണ് കടന്നു പോകുന്നത് എന്ന് പ്രശസ്ത മാധ്യമ പ്രവർത്തക അനിത പ്രതാപ്. ലോകം എമ്പാടും കാണുന്ന ഒരു പ്രതിഭാസമായി ആ അവസ്ഥ മാറിയിരിക്കുന്നു എന്നും അവർ പറഞ്ഞു.

കോർപ്പറേറ്റു വൽക്കരണം വർദ്ധിച്ചു വരുന്ന സാഹ ചര്യത്തിൽ സ്വതന്ത്ര പത്ര പ്രവർത്തനത്തിന് അതി ജീവിക്കാനാവില്ല. അധികാരവും സമ്പത്തും ഒന്നിക്കുമ്പോൾ നിർഭയ മാധ്യമ പ്രവർത്തനം സാദ്ധ്യമാവില്ല എന്നും അവർ കൂട്ടിച്ചേർത്തു. പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച ദേശീയ വനിതാ മാധ്യമ പ്രവർത്തക കോൺക്ലേവിൽ നടന്ന ചാറ്റ് സെഷനിൽ സംസാരിക്കുക യായിരുന്നു അവർ.

ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധം 1983 ലാണ് ആരംഭിക്കു ന്നത്. എന്നാൽ താൻ അതിൽ ഗവേഷണം തുടങ്ങിയത് 1980 ൽ ആണ്. 1981 ൽ ലങ്കൻ പോലീസ് ജാഫ്ന പബ്ലിക് ലൈബ്രറി കത്തിക്കുമ്പോൾ ലങ്ക ഭാവിയിൽ നേരിടാൻ പോകുന്ന വിപത്തിനെ അവിടെ അടയാളപ്പെടുത്തുക യായിരുന്നു.

ചരിത്രമാണ് ഭാവിയെ നിർണ്ണയിക്കുന്നത്. ചരിത്രത്തെ അറിയാൻ ഗവേഷണത്തെ കൂട്ടു പിടിക്കാനും പുതു തലമുറ യിലെ പത്ര പ്രവർത്തകരോട് അവർ നിർദ്ദേശിച്ചു. ലങ്കയിലെ ഒരു ഗ്രാമീണ സ്ത്രീയെ പോലെ വേഷം ധരിച്ചാണ് മറ്റുള്ളവർക്ക് എത്തി പ്പെടാൻ പറ്റാത്ത സ്ഥലങ്ങളിൽ തനിക്ക് പ്രവേശനം സാദ്ധ്യ മായത്.

അവസരങ്ങളെ ഉപയോഗിക്കാൻ പഠിക്കാൻ അറിയുന്നതു പോലെ സ്വയം പരിരക്ഷിക്കാൻ മുൻ കരുതലുകൾ എടുക്കാനും വനിതാ മാധ്യമ പ്രവർത്ത കർ അറിഞ്ഞിരിക്കണം. ദയയും സഹാനുഭൂതിയും ഉണ്ടാകണം.

സാഹചര്യങ്ങൾ എന്തായാലും പ്രശ്നങ്ങളിൽ നിന്നും മാധ്യമ പ്രവർത്തകർ ഒളിച്ചോടരുത്. സ്ത്രീ എന്നത് ബാദ്ധ്യതയല്ല, അവസരം ആണെന്നും അനിത പ്രതാപ് അഭിപ്രായപ്പെട്ടു. Image Credit : PRD LIVE

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്

December 31st, 2024

police-warning-new-year-message-online-frauds-ePathram

തൃശൂർ : പുതുവത്സര ആശംസകളുടെ പേരിൽ സൈബർ തട്ടിപ്പ് നടക്കാൻ സാദ്ധ്യത ഉണ്ട് എന്ന മുന്നറിയിപ്പുമായി തൃശൂർ സിറ്റി പോലീസ്. പ്രമുഖ സ്ഥാപനങ്ങളുടേത് എന്ന പേരിൽ വാട്സാപ്പ് പോലെ യുള്ള സാമൂഹിക മാധ്യമങ്ങളിൽ ലഭിക്കുന്ന ഓഫർ ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് നിരവധി പേരുടെ പണം നഷ്ടമായ വിവരങ്ങൾ ദിനം പ്രതി പുറത്ത് വരുന്നതിൻ്റെ പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്.

നിങ്ങളുടെ പേരിൽ പുതുവത്സര സന്ദേശം നിങ്ങളുടെ സുഹ്യത്തുക്കൾക്ക് അയക്കുവാൻ താൽപര്യം ഉണ്ടെങ്കിൽ ആകർഷകമായ പുതുവത്സര കാർഡ് ലഭിക്കാൻ ഇതോടൊപ്പം ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക എന്നാണ് മെസേജിൽ പരാമർശിക്കുക.

ലിങ്കിൽ ഒരു എ. പി. കെ. ഫയൽ ഉണ്ടായിരിക്കും. ഇതിൽ ക്ലിക്ക് ചെയ്യുന്നതോടെ സൈബർ തട്ടിപ്പുകാർ നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യുകയും ആക്സസ് അവരിലേക്ക് പോകുകയും ചെയ്യും. മൊബൈൽ ഡേറ്റ, ഗാലറി, കോൺടാക്റ്റ് നമ്പറുകൾ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ എന്നിവ മോഷ്ടിക്കപ്പെടും തുടർന്ന് തട്ടിപ്പിൽ കുടുങ്ങാം. അതിനാൽ ഹാപ്പി ന്യൂ ഇയർ റെഡിമെയ്ഡ് ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് എന്നാണു മുന്നറിയിപ്പ്.

സൈബർ തട്ടിപ്പിൽ സാമ്പത്തിക നഷ്ടം സംഭവിച്ചാൽ ഉടൻതന്നെ 1930 എന്ന സൈബർ ഹെൽപ്പ് ലൈൻ നമ്പറിൽ വിളിക്കാം. Image Credit : F B PAGE

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്

December 4th, 2024

mobile-number-portability-kerala-epathram
കൊച്ചി : ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല എന്ന് രജിസ്ട്രാര്‍ ജനറല്‍ ഉത്തരവ് ഇറക്കി. ജോലി സമയത്ത് ജീവനക്കാരുടെ അമിതമായ മൊബൈല്‍ ഉപയോഗം ഓഫീസ് പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കുന്നു എന്ന് കാണിച്ച് കൊണ്ടാണ് ഇത്.

നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നു എന്ന് ഉറപ്പാക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഉത്തരവ് ലംഘിക്കുന്നത് ഗൗരവമായി എടുക്കും എന്നും മുന്നറിയിപ്പുണ്ട്.

ജോലി സമയങ്ങളില്‍ ജീവനക്കാരുടെ ഓണ്‍ ലൈന്‍ ഗെയിമിംഗ്, സാമൂഹിക മാധ്യമ ഉപയോഗം, സിനിമ കാണല്‍, ഓൺലൈൻ ട്രേഡിംഗ് എന്നിവ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായിരുന്നു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

1 of 7123»|

« Previous « കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
Next Page » ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം »



  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും
  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine