തിരുവനന്തപുരം : ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയില്‍ ആകെ വോട്ടര്‍മാരുടെ എണ്ണം 2,70, 99, 326. ഇതിൽ 5,74,175 പേര്‍ പുതിയ വോട്ടര്‍മാരാണ്.
അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു എങ്കിലും 18 വയസ്സു തികഞ്ഞവർക്ക് പേര് ചേര്‍ക്കാന്‍ ഇനിയും അവസരം ഉണ്ട് എന്നും അതിനായി അപേക്ഷിക്കാം എന്നും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അറിയിച്ചു.
വോട്ട് ചെയ്യേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ബോധ വത്കരിക്കുന്നതിനും വോട്ടിംഗ് മെഷ്യനുകള്‍ പരിചയ പ്പെടുത്തുവാനും ‘വോട്ട് വണ്ടി’ സംസ്ഥാന പര്യടനം തുടങ്ങി.
സംസ്ഥാനത്തെ 140 നിയമ സഭാ മണ്ഡലങ്ങളിലും പര്യടനം നടത്തുന്ന ‘വോട്ട് വണ്ടി’ യുടെ യാത്ര സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സഞ്ജയ് കൗള്‍ ഫ്ലാഗ് ഓഫ് ചെയ്തു. P R D , Vote Vandi (Guruvayoor)