നിക്ഷേപകർ കാർഡിൽ രേഖപ്പെടുത്തണം

January 10th, 2023

post-office-national-saving-certificate-ePathram
തൃശ്ശൂര്‍ : പോസ്റ്റ് ഓഫീസ് ആര്‍. ഡി. ലഘു സമ്പാദ്യ പദ്ധതി യിൽ ഏജന്‍റ് വശം തുക ഏല്‍പ്പിക്കുമ്പോള്‍ ഉടന്‍ തന്നെ ഇന്‍വെസ്റ്റേഴ്‌സ് കാര്‍ഡില്‍ ഏജന്‍റിന്‍റെ കൈയ്യൊപ്പ് വാങ്ങേണ്ടതാണ് എന്ന് ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

നിക്ഷേപകന്‍ നല്‍കിയ തുക പോസ്റ്റ് ഓഫീസില്‍ അടച്ചതിന്‍റെ ആധികാരിക രേഖ, പോസ്റ്റ് മാസ്റ്റര്‍ ഒപ്പിട്ട് സീല്‍ വെച്ച് നല്‍കുന്ന പസ്സ് ബുക്ക് മാത്രമാണ്.

ഇത്തരം രേഖപ്പെടുത്തലുകള്‍ യഥാസമയം നടത്തുന്നു എന്ന് നിക്ഷേപകര്‍ പരിശോധിച്ച് ബോദ്ധ്യപ്പെടണം എന്നും ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. PRD

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

നീലക്കുറിഞ്ഞി സന്ദര്‍ശനങ്ങള്‍ ദുരന്തങ്ങള്‍ ആവുന്നു : ശ്രദ്ധേയ പോസ്റ്റുമായി നീരജ് മാധവ്

October 18th, 2022

neelakurinji-epathram
ഇടുക്കി : പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ പൂക്കുന്ന നീല ക്കുറിഞ്ഞി കാണാന്‍ എത്തുന്ന സന്ദര്‍ശകര്‍ പൂക്കള്‍ പറിക്കുകയും ഫോട്ടോ ഷൂട്ട് നടത്തുകയും പിന്നീട് പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ വലിച്ചെറിയുന്നതും സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചാ വിഷയമാണ്. പരിസ്ഥിതി മലിനീകരണം എടുത്തു കാണിച്ചു കൊണ്ട് നടന്‍ നീരജ് മാധവ് തന്‍റെ ഫേയ്സ് ബുക്ക് പേജില്‍ പങ്കു വെച്ച ഫോട്ടോകളും കുറിപ്പും ഇപ്പോള്‍ ഏവരും ഏറ്റെടുത്തു കഴിഞ്ഞു.

plastic-bottles-in-neelakkurinji-flowers-ePathram

നീരജ് മാധവ് തന്‍റെ ഫേയ്സ് ബുക്ക് പേജില്‍ പങ്കു വെച്ച ഫോട്ടോ

നീലക്കുറിഞ്ഞി സന്ദര്‍ശനം ഒരു ദുരന്തം ആയി മാറിയിരിക്കുന്നു. വലിയ അളവില്‍ പ്ലാസ്റ്റിക് മാലിന്യ ങ്ങള്‍ ആളുകള്‍ പരിസരത്ത് വലിച്ചെറിയുന്നു. അമ്യൂല്യമായ പൂക്കളിലും ചെടികളിലും അവ നിക്ഷേപിക്കുന്നു. ഇത് ഒഴിവാക്കാന്‍ അധികാരികള്‍ പരമാവധി ശ്രമിക്കുന്നു എങ്കിലും ജനങ്ങള്‍ അതൊന്നും ശ്രദ്ധിക്കുന്നില്ല.

ഈ മനോഹരമായ സ്ഥലം സന്ദര്‍ശിക്കുന്നവരോട് ഒരു അഭ്യര്‍ത്ഥന. ദയവു ചെയ്ത് ആരും ഇവിടേക്ക് പ്ലാസ്റ്റിക് കൊണ്ടു വരരുത്, അഥവാ ഉണ്ടെങ്കില്‍ തന്നെ അതിവിടെ വലിച്ചറിയുകയോ ഉപേക്ഷിക്കുകയോ ചെയ്യരുത് എന്നും നീരജ് മാധവ് ഫേയ്സ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഇടുക്കി ശാന്തന്‍പാറ – കള്ളിപ്പാറയിലും പൂത്ത നീല ക്കുറിഞ്ഞി കാണാന്‍ നൂറു കണക്കിന് സന്ദര്‍ശകര്‍ ദിവസവും ഇവിടെ എത്തുന്നുണ്ട്. പരിസ്ഥിതിക്ക് ആഘാതം ഉണ്ടാക്കും വിധം അവര്‍ നീലക്കുറിഞ്ഞി പൂക്കള്‍ക്ക് ഇടയില്‍ ഉപേക്ഷിച്ചു പോകുന്ന മാലിന്യ ങ്ങളുടെ ചിത്രങ്ങളാണ് പൊതു ജനങ്ങളുടെയും അധികാരികളുടെയും ശ്രദ്ധ എത്തേണ്ടുന്ന വിധത്തില്‍ ഇപ്പോള്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »


« മന്ത്രിമാരെ പുറത്താക്കും എന്ന ഗവര്‍ണ്ണറുടെ മുന്നറിയിപ്പ് : പ്രതിഷേധം വ്യാപകം
ദയാ ബായി നിരാഹാര സമരം അവസാനിപ്പിച്ചു »



  • നാടൻ പാട്ട് മത്സരം ‘മണി നാദം’ ചാലക്കുടിയില്‍
  • കൃത്രിമ നിറങ്ങള്‍ ചേര്‍ത്ത മിഠായി കൾ കഴിക്കരുത് : ഭക്ഷ്യ സുരക്ഷാ വകുപ്പ്
  • പത്താം തരം മോഡൽ പരീക്ഷ ഫെബ്രുവരി 27 നും പൊതു പരീക്ഷ മാർച്ച് 9 നും തുടങ്ങും
  • ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പ് ഇല്ലാത്ത ഭക്ഷണ പൊതികള്‍ നിരോധിക്കും
  • കൊവിഡ് വ്യാപന ഭീതി : സംസ്ഥാനത്ത് മാസ്ക് നിർബ്ബന്ധമാക്കി
  • നീലക്കുറിഞ്ഞി ഇനി മുതല്‍ സംരക്ഷിത സസ്യം
  • നാൽപ്പതു കൊല്ലങ്ങൾക്കു ശേഷമുള്ള സംഗമം ശ്രദ്ധേയമായി
  • നിക്ഷേപകർ കാർഡിൽ രേഖപ്പെടുത്തണം
  • പ്ലാസ്റ്റിക് ബാഗുകൾ നിരോധിച്ച സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കി
  • ഹരിത കര്‍മ്മ സേനക്ക് യൂസര്‍ഫീ നല്‍കേണ്ടത് നിയമപരമായ ബാദ്ധ്യത
  • പശ്ചിമ ഘട്ടം സംക്ഷിക്കണം : കുറിപ്പെഴുതി പരിസ്ഥിതി പ്രവര്‍ത്തകന്‍റെ ആത്മഹത്യ
  • കലാ മാമാങ്കത്തിന് വര്‍ണ്ണാഭമായ തുടക്കം
  • പ്രവാസികൾക്കായി സൗജന്യ സംരംഭകത്വ പരിശീലനം ജനുവരി 6 മുതൽ 18 വരെ
  • കലോത്സവങ്ങളിലെ പരാജയം ഉൾക്കൊള്ളുവാൻ മക്കളെ സജ്ജരാക്കണം : ഹൈക്കോടതി
  • ശ്വാസ കോശ അണുബാധ തടയാൻ ഔഷധേതര ഇടപെടൽ ശക്തിപ്പെടുത്താൻ മാർഗ്ഗ രേഖ
  • കുറിപ്പടി ഇല്ലാതെ ആന്‍റിബയോട്ടിക് നൽകുന്ന ഫാർമസികളുടെ ലൈസൻസ് റദ്ദാക്കും
  • വൈദ്യുതി തൂണുകളില്‍ പരസ്യം പതിച്ചാല്‍ കേസും പിഴയും
  • ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ഗവര്‍ണ്ണറെ നീക്കും : ബില്‍ നിയ സഭ പാസ്സാക്കി
  • ഓപ്പറേന്‍ ഷവര്‍മ്മ : 162 സ്ഥാപനങ്ങള്‍ക്ക് എതിരെ നടപടി
  • പ്രവാസികൾക്ക് സ്വയം തൊഴിൽ സംരംഭം : ശിൽപ ശാല സംഘടിപ്പിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine