ന്യൂഡല്‍ഹി : ഇന്ത്യ അമേരിക്കയുമായി ഉണ്ടാക്കിയ ആണവ കരാറു പോലൊരു കരാര്‍ തങ്ങള്‍ക്കും വേണമെന്ന പാക്കിസ്ഥാന്റെ ആവശ്യം അമേരിക്ക തള്ളിയതിനെ തുടര്‍ന്ന് പാക്കിസ്ഥാന്‍ ചൈനയുമായ് സമാനമായ ഒരു ആണവ കരാര്‍ ഉണ്ടാക്കാന്‍ ഒരുങ്ങുന്നതായി സൂചന. ഇന്ത്യ അമേരിക്കയുമായി ഉണ്ടാക്കിയ ഉടമ്പടി നടപ്പിലാക്കാന്‍ ആണവ വിതരണ സംഘം (NSG – Nuclear Suppliers Group) ഇന്ത്യയെ ചില നിബന്ധനകളില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഇതിനു സമാനമായി ആണവ വിതരണ സംഘത്തിന്റെ പരിധിയ്ക്ക് പുറത്തുള്ള ഒരു ഉടമ്പടിയാണ് പാക്കിസ്ഥാന്‍ ചൈനയുമായി ഉണ്ടാക്കാന്‍ ഒരുങ്ങുന്നത്. പാക്കിസ്ഥാന്റെ ഔദ്യോഗികമായ തീവ്രവാദ ബന്ധവും, മുന്‍കാല ഭീകരവാദ അനുകൂല നിലപാടുകളുടെ ചരിത്രവും കണക്കിലെടുക്കാതെയുള്ള ഈ ചൈനീസ് നടപടി ലോകത്തോടുള്ള വെല്ലുവിളിയായാണ് കണക്കാക്കപ്പെടുന്നത്.
- ജെ.എസ്.