കടൽ കൊല: ഇന്ത്യക്ക് വേണ്ടി വിദേശ അഭിഭാഷകർ ഹാജരാവും

August 9th, 2015

enrica-lexie-epathram

ന്യൂഡൽഹി: കേരള തീരത്ത് വെച്ച് മൽസ്യ ബന്ധന തൊഴിലാളികളെ വെടി വെച്ചു കൊന്ന കേസിൽ ഇറ്റലിക്കാരായ മറീനുകൾക്കെതിരെ ഇന്ത്യയുടെ നിയമ നടപ്ടി ചോദ്യം ചെയ്ത് ഇറ്റലി അന്താരാഷ്ട്ര ട്രൈബൂണലിനെ സമീപിച്ച സാഹചര്യത്തിൽ ഇന്ത്യ രണ്ട് വിദേശ അഭിഭാഷകരെ ഇന്ത്യക്ക് വേണ്ടി ഹാജരാവാൻ ഏർപ്പെടുത്തി.

കുറ്റകൃത്യം ഇന്ത്യൻ സമുദ്രാതിർത്തിയിൽ വെച്ച് നടന്നതിനാൽ നിയമനടപടിയിൽ ഇടപെടാൻ അന്താരാഷ്ട്ര ട്രൈബൂണലിന് ആവില്ല എന്നാണ് ഇന്ത്യയുടെ പക്ഷം.

അനേകം അന്താരാഷ്ട്ര നിയമപ്രശ്നങ്ങളിൽ സജീവമായി ഇടപെടുകയും അനേകം വർഷങ്ങളുടെ അനുഭവ സമ്പത്തും ഉള്ള അലൻ പെല്ലെറ്റ്, ആർ. ബണ്ടി എന്നീ വിദേശ അഭിഭാഷകരാണ് ട്രൈബൂണലിന് മുന്നിൽ ഇന്ത്യക്ക് വേണ്ടി ഹാജരാവുക.

2012 ഫെബ്രുവരി 15നാണ് എൻറിക്കാ ലെക്സി എന്ന ഇറ്റാലിയൻ കപ്പലിൽ ഉണ്ടായിരുന്ന രണ്ട് സൈനികർ ഇന്ത്യൻ മൽസ്യ ബന്ധന തൊഴിലാളികളെ വെടി വെച്ചു കൊന്നത്. 

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ട്വിറ്ററിൽ ബോംബ് ഭീഷണി : യുവാവിനെ വെറുതെ വിട്ടു

July 28th, 2012

paul-chambers-twitter-epathram

ലണ്ടൻ : ട്വിറ്റർ ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ നെറ്റ്വർക്കിങ്ങ് വെബ്സൈറ്റുകളുടെ ഉപയോക്താക്കൾക്ക് ഏറെ ആശ്വാസകരമായ ഒരു വിധി ലണ്ടൻ ഹൈക്കോടതി പുറപ്പെടുവിച്ചു. വിമാനത്താവളം അടച്ചിട്ടതിനെ തുടർന്ന് യാത്ര മുടങ്ങിയ നിരാശയിൽ വിമാനത്താവളം താൻ ബോംബ് വെച്ച് തകർക്കും എന്ന് ട്വിറ്ററിൽ ഭീഷണി മുഴക്കിയ യുവാവിനെ വെറുതെ വിടുകയായിരുന്നു കോടതി. ട്വിറ്ററിലും ഫേസ്ബുക്കിലുമെല്ലാം നടത്തുന്ന അഭിപ്രായ പ്രകടനങ്ങളോ തമാശകളോ അവ എത്ര മോശമായിരുന്നാലും അത് ചെയ്യുന്ന ആൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാൻ തക്കതല്ല എന്നാണ് ഈ സുപ്രധാന വിധിയിൽ ലണ്ടൻ ഹൈക്കോടതി വ്യക്തമാക്കിയത്.

28കാരനായ പോൾ ചേംബേഴ്സ് ആണ് ട്വിറ്ററിൽ ബോംബ് ഭീഷണി മുഴക്കിയ വിദ്വാൻ. വിമാനത്താവളം അടച്ചിട്ടത് മൂലം പോളിന്റെ യാത്ര മുടങ്ങി. ഈ നിരാശയിൽ പോൾ ട്വിറ്ററിൽ ഇങ്ങനെ എഴുതി – “റോബിൻ ഹുഡ് വിമാനത്താവളം അടച്ചിട്ടിരിക്കുന്നു. ഒരാഴ്ച്ചയ്ക്കുള്ളിൽ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ വിമാനത്താവളം ഞാൻ തകർക്കും”

ഒരു നിമിഷത്തെ ആവേശത്തിൽ താൻ എഴുതിയ ഒരു കമന്റ് ഇത്രയേറെ ഗൌരവമുള്ളതായി തീരും എന്ന് താൻ കരുതിയില്ല എന്ന് പോൾ പറയുന്നു. 600 സുഹൃത്തുക്കൾ ട്വിറ്ററിൽ ഉള്ള പോളിന്റെ ഈ ട്വീറ്റ് പക്ഷെ പോളിന്റെ അറസ്റ്റിൽ കലാശിച്ചു.

ഒരു തമാശയായിട്ടോ, അല്ലെങ്കിൽ വിടുവായിത്തരമായിട്ടോ ഒരു അഭിപ്രായം ആരെങ്കിലും ഇത്തരം സോഷ്യൽ നെറ്റ്വർക്കുകളിൽ പറഞ്ഞാൽ, അതെത്ര കണ്ട് മോശമാണെങ്കിൽ കൂടി, അതിനെ ഒരു ഭീഷണിയായിട്ടൊന്നും കാണാൻ ആവില്ല എന്ന് ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ഫേസ്ബുക്ക്, ട്വിറ്റർ ഉപയോക്താക്കൾക്ക് സന്തോഷകരമായ ഈ വിധി പ്രസ്താവിച്ചു കൊണ്ട് ജഡ്ജിമാർ വ്യക്തമാക്കി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പെൺ വാണിഭം : പ്രതിക്ക് 170 വർഷം തടവ്

July 12th, 2012

violence-against-women-epathram

കാഠ്മണ്ടു : ആറ് പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി പെൺ വാണിഭ സംഘങ്ങൾക്ക് വിറ്റ നേപ്പാൾ സ്വദേശിക്ക് കോടതി 170 വർഷം തടവ് ശിക്ഷ വിധിച്ചു. 13 ലക്ഷം രൂപ പിഴ വിധിച്ച കോടതി ഇയാളുടെ കുറ്റകൃത്യത്തിന് ഇരകളായ പെൺകുട്ടികൾക്ക് ഒരോരുത്തർക്കും 1.5 ലക്ഷം രൂപ വീതം ഇയാൾ നഷ്ടപരിഹാരം നൽകണം എന്നും വിധിച്ചു. ഇന്ത്യയിലേക്ക് കടത്തിയ പെൺകുട്ടികൾ രക്ഷപ്പെട്ട് തിരികെ നേപ്പാളിൽ എത്തിയ ശേഷം ഇയാൾക്കെതിരെ കേസ് കൊടുക്കുകയായിരുന്നു. സ്ക്കൂൾ വിദ്യാർത്ഥിനികളായ പെൺകുട്ടികളെയാണ് ഇയാൾ കെണിയിൽ അകപ്പെടുത്തി വ്യാപാരം ചെയ്തത്.

ഇയാളുടെ രണ്ട് അനുയായികൾക്ക് 16ഉം 12ഉം വർഷം തടവും കോടതി വിധിച്ചിട്ടുണ്ട്. നേപ്പാളിന്റെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ശിക്ഷാ കാലാവധിയാണ് 37 കാരനായ പ്രതി ബജീർ സിങ്ങിന് ലഭിച്ചിട്ടുള്ളത്.

- ജെ.എസ്.

വായിക്കുക: , , , ,

2 അഭിപ്രായങ്ങള്‍ »

മൈക്കള്‍ ജാക്സന്‍റെ മരണത്തിന് ഡോക്ടര്‍ ഉത്തരവാദി

November 8th, 2011

michael-jackson-epathram

ലോസ്ആഞ്ചലസ് : പോപ്‌ രാജാവ്‌ മൈക്കള്‍ ജാക്സന്‍റെ മരണത്തിന് കാരണമായത്‌ അദ്ദേഹത്തിന്റെ ഡോക്ടര്‍ അമിതമായ അളവില്‍ ഉറങ്ങാനുള്ള മരുന്ന് കുത്തിവെച്ചത്‌ ആണെന്ന് കോടതി കണ്ടെത്തി. ലോകം മുഴുവന്‍ ഉറ്റു നോക്കിയിരുന്ന ഒന്‍പതു മണിക്കൂര്‍ നീണ്ടു നിന്ന കോടതി നടപടികളുടെ അവസാനം ജാക്സന്റെ മരണത്തിന് ഉത്തരവാദി ഡോക്ടര്‍ ആണെന്ന് ജൂറി തീരുമാനിച്ചു. ജാക്സന്‍റെ സ്വകാര്യ ഭിഷഗ്വരന്‍ ഡോക്ടര്‍ മുറെ ഇതോടെ തടവിലാവും എന്ന് ഉറപ്പായി. അദ്ദേഹത്തിന്റെ ലൈസന്‍സും റദ്ദ്‌ ചെയ്യപ്പെടാം.

മൈക്കള്‍ ജാക്സന്‍ ഭീകരമായ ഉറക്ക രാഹിത്യം അനുഭവിച്ചിരുന്നു. സംഗീത പരിപാടികള്‍ക്ക്‌ മുന്‍പ്‌ മതിയായ ഉറക്കം ലഭിക്കാന്‍ ആവാതെ ഏറെ കഷ്ടപ്പെട്ടിരുന്ന അദ്ദേഹത്തിന് ഡോ. മുറെ പതിവായി പ്രോപോഫോള്‍ എന്ന ഉറക്ക മരുന്ന് കുത്തി വെയ്ക്കാറുണ്ടായിരുന്നു. എന്നാല്‍ മരണ ദിവസം കുത്തിവെച്ച അളവ് കുറവായിരുന്നുവെന്നും പിന്നീട് താന്‍ പോയ ശേഷം മൈക്കള്‍ സ്വന്തമായി അമിത അളവില്‍ മരുന്ന് സ്വയം കുത്തി വെച്ചതാണ് മരണത്തിന് കാരണമായത്‌ എന്ന ഡോക്ടര്‍ മുറെയുടെ വാദം ജൂറി തള്ളിക്കളഞ്ഞു.

2009 ജൂണ്‍ 25നാണ് മൈക്കള്‍ ജാക്സന്‍ മരണമടഞ്ഞത്.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഇന്ത്യാക്കാരന്‍ സ്ത്രീകളെ ബഹുമാനിക്കണമെന്ന് ബ്രിട്ടീഷ്‌ ജഡ്ജി

October 1st, 2011

violence-against-women-epathram

ലണ്ടന്‍ : പതിനേഴു വയസുള്ള പെണ്‍കുട്ടികള്‍ക്ക്‌ അശ്ലീല വീഡിയോ ചിത്രം തന്റെ മൊബൈല്‍ ഫോണില്‍ കാണിച്ചു കൊടുത്ത ശേഷം അവരെ ലൈംഗികമായി പീഡിപ്പിച്ച ഇന്ത്യാക്കാരനോട്‌ സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കാന്‍ ബ്രിട്ടീഷ്‌ കോടതിയിലെ ജഡ്ജി ഉപദേശിച്ചു. ഇയാള്‍ ഏതാനും മാസം മുന്‍പ്‌ ഭാര്യയെ മര്‍ദ്ദിച്ച കേസിലും പിടിയില്‍ ആയിരുന്നു.

31 കാരനായ ഗുര്‍പ്രീത് സിംഗ് ഒരു പൊതു സ്ഥലത്ത് വെച്ചാണ് പെണ്‍കുട്ടികളെ പീഡിപ്പിച്ചത്. ആദ്യം തന്റെ മൊബൈല്‍ ഫോണില്‍ ഇവര്‍ക്ക് അശ്ലീല വീഡിയോ ചിത്രം കാണിച്ചു കൊടുത്ത ഇയാള്‍ അവരോട് സഭ്യമല്ലാത്ത കാര്യങ്ങള്‍ പറയുവാന്‍ തുടങ്ങി എന്നാണ് പെണ്‍കുട്ടികളുടെ മൊഴി. ഒരു കുട്ടിയെ ബലമായി ചുംബിച്ച ഇയാള്‍ മറ്റേ പെണ്‍കുട്ടിയെ ബലാല്‍ക്കാരം ചെയ്യാന്‍ ശ്രമിച്ചു. തനിക്ക് വല്ലാതെ ഭയവും അവജ്ഞയും തോന്നി എന്ന് പെണ്‍കുട്ടി പോലീസിനോട്‌ പറഞ്ഞു.

കഴിഞ്ഞ നാല് വര്‍ഷമായി ബ്രിട്ടനില്‍ കഴിയുന്ന ഗുര്‍പ്രീത് സിംഗ് ഇവിടെ സ്ഥിര താമസം ആക്കാന്‍ ഉദ്ദേശിക്കുന്നു എന്ന് ഇയാളുടെ വക്കീല്‍ കോടതിയെ അറിയിച്ചു. പതിവിലേറെ അന്ന് ഇയാള്‍ മദ്യപിച്ചിരുന്നു എന്നും വക്കീല്‍ കോടതിയെ ബോധിപ്പിച്ചു. ഇയാള്‍ സ്ഥിരമായി ബ്രിട്ടനില്‍ താമസിക്കുവാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ സ്ത്രീകളെ ബഹുമാനിക്കാന്‍ ഇയാള്‍ പഠിക്കും എന്ന് താന്‍ പ്രതീക്ഷിക്കുന്നു എന്നായിരുന്നു ജഡ്ജിയുടെ മറുപടി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബാവയുടെ ഉപവാസ സമരം : ലോകമെമ്പാടും നിന്നും പിന്തുണ

September 16th, 2011

HB-Baselious-Thomas-1-fasting-epathram

സ്വിറ്റ്സര്‍ലാന്റ് : കോലഞ്ചേരി പള്ളിയും അനുബന്ധ സ്ഥാപനങ്ങളും സംബന്ധിച്ചുള്ള കോടതി വിധി നടപ്പിലാക്കുവാന്‍ വേണ്ടി ഉപവാസ സമരം നടത്തുന്ന മലങ്കര ഓര്‍ത്തോഡോക്സ് സഭാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയ്ക്ക് ലോകമെമ്പാടും നിന്നും പിന്തുണ പ്രവഹിക്കുന്നു.

ഫ്ലോറന്‍സിലെ സെന്റ്‌ ഗ്രിഗോറിയോസ്‌ ജാക്കോബൈറ്റ്‌ സിറിയന്‍ പള്ളി, റോമിലെ സെന്റ്‌ പീറ്റേഴ്സ്, സെന്റ്‌ പോള്‍സ്‌ ജാക്കൊബൈറ്റ്‌ സിറിയന്‍ പള്ളി, സ്വിറ്റ്സര്‍ലാന്‍ഡിലെ സെന്റ്‌ മേരീസ്‌ ജാക്കൊബൈറ്റ്‌ സിറിയന്‍ പള്ളി എന്നിവയിലെ അംഗങ്ങളും മാനേജ്മെന്റ് കമ്മിറ്റികളും ബാവയുടെ സമരത്തിന്‌ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. കോലഞ്ചേരി സെന്റ്‌ പീറ്റേഴ്സ് പള്ളിയിലും സെന്റ്‌ പോള്‍സ്‌ ജാക്കൊബൈറ്റ്‌ സിറിയന്‍ പള്ളിയിലും പ്രാര്‍ത്ഥന നടത്തുവാന്‍ ഉള്ള അവകാശം പുനസ്ഥാപിച്ചു കിട്ടണം എന്ന് ഇവര്‍ കേരള സര്‍ക്കാരിനോട്‌ അഭ്യര്‍ഥിച്ചു.

അയച്ചു തന്നത് : ഫാദര്‍ പ്രിന്‍സ്‌ പൌലോസ് (സെന്റ്‌ മേരീസ്‌ സ്വിറ്റ്സര്‍ലാന്റ് പള്ളി വികാരി)

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സത്യത്തിന് വേണ്ടി 30 വര്‍ഷം തടവില്‍

January 6th, 2011

cornelius-dupree-jr-epathram

ടെക്സാസ് : മുപ്പതു വര്‍ഷം നിരന്തരമായി താന്‍ നിരപരാധിയാണെന്ന് പറഞ്ഞിട്ടും വിശ്വസിക്കാതിരുന്ന നീതി ന്യായ വ്യവസ്ഥ അവസാനം ശാസ്ത്രീയമായ ഡി. എന്‍. എ. പരിശോധനയിലൂടെ തന്റെ നിരപരാധിത്വം തെളിയിച്ചതോടെ ടെക്സാസ് ജയിലിലെ കോര്‍ണെലിയസ് ദുപ്രീ ജൂനിയര്‍ ജയില്‍ മോചിതനായി.

1979ല്‍ നടന്ന ഒരു ബലാത്സംഗ കുറ്റത്തിനാണ് ദുപ്രി പിടിക്കപ്പെട്ടത്. കുറ്റവാളിയുടെ രൂപ സാദൃശ്യമുണ്ടെന്നു കണ്ടാണ് ഇദ്ദേഹത്തെ പോലീസ്‌ അറസ്റ്റ്‌ ചെയ്തത്. തുടര്‍ന്ന് അനേകം പേരുടെ ഫോട്ടോകളുടെ ഇടയില്‍ നിന്നും ഇദ്ദേഹത്തിന്റെ ഫോട്ടോ ബലാല്‍സംഗത്തിന് ഇരയായ യുവതി തിരിച്ചറിയുക കൂടി ചെയ്തതോടെ ദുപ്രിയുടെ ദുര്‍വിധി എഴുതപ്പെടുകയായിരുന്നു.

അടുത്ത മുപ്പതു വര്‍ഷങ്ങള്‍ തടവറയില്‍ കിടന്ന് അദ്ദേഹം തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ശ്രമം നടത്തി. മൂന്നു തവണ അപ്പീല്‍ കോടതി ദുപ്രിയുടെ ഹരജി തള്ളി.

2007ല്‍ ടെക്സാസിന്റെ ചരിത്രത്തിലെ ആദ്യത്തെ കറുത്ത വര്‍ഗ്ഗക്കാരനായ ജില്ലാ അറ്റോര്‍ണിയായി വാറ്റ്‌കിന്‍സ് ചുമതല ഏറ്റതോടെയാണ് ദുപ്രിയുടെ പ്രതീക്ഷകള്‍ വീണ്ടും ഉണര്‍ന്നത്‌. ശാസ്ത്രീയമായ ഡി. എന്‍. എ. പരിശോധനകളിലൂടെ 41 തടവുകാരെയാണ് ടെക്സാസില്‍ നിരപരാധികളാണെന്ന് കണ്ടെത്തി മോചിപ്പിച്ചത്. അമേരിക്കയില്‍ ഏറ്റവും അധികം പേരെ ഇങ്ങനെ മോചിപ്പിച്ചത് ടെക്സാസാണ്. ഇതിന് കാരണം ടെക്സാസിലെ ക്രൈം ലബോറട്ടറി ജീവശാസ്ത്ര തെളിവുകള്‍ കുറ്റം തെളിയിക്കപ്പെട്ടതിനു ശേഷവും പതിറ്റാണ്ടുകളോളം സൂക്ഷിച്ചു വെക്കുന്നു എന്നതാണ്. ഇത്തരം സാമ്പിളുകള്‍ ഡി. എന്‍. എ. പരിശോധനയ്ക്ക് വിധേയമാക്കിയാണ് തടവില്‍ കിടക്കുന്ന നിരപരാധികളെ മോചിപ്പിച്ചത്. നൂറു കണക്കിന് തടവുകാരുടെ ഡി. എന്‍. എ. പരിശോധനയ്ക്കുള്ള അഭ്യര്‍ഥനകള്‍ പരിഗണിച്ചു നടപ്പിലാക്കുവാന്‍ വിവിധ ജീവ കാരുണ്യ സംഘടനകളോടൊപ്പം പ്രവര്‍ത്തിച്ചു ജില്ലാ അറ്റോര്‍ണി ക്രെയ്ഗ് വാറ്റ്‌കിന്‍സ് വഹിച്ച പങ്ക് സ്തുത്യര്‍ഹമാണ്.

dallas-county-district-attorney-craig-watkins-epathram

ജില്ലാ അറ്റോര്‍ണി ക്രെയ്ഗ് വാറ്റ്‌കിന്‍സ്

ദുപ്രി ജയില്‍ മോചിതനായപ്പോള്‍ അദ്ദേഹത്തെ വരവേല്‍ക്കാന്‍ ജയിലിനു വെളിയില്‍ കാത്ത് നിന്നവരില്‍ അദ്ദേഹത്തെ പോലെ നിരപരാധികളായി തടവ്‌ ശിക്ഷ അനുഭവിച്ചതിന് ശേഷം മോചിതരായ അനേകം പേര്‍ ഉണ്ടായിരുന്നു. ദൃക്സാക്ഷി തെറ്റായി തിരിച്ചറിഞ്ഞത്‌ മൂലം നിങ്ങളില്‍ എത്ര പേര്‍ക്ക് ശിക്ഷ ലഭിച്ചു എന്ന അറ്റോര്‍ണിയുടെ ചോദ്യത്തിന് ഇവരില്‍ മിക്കവാറും കൈ പൊക്കി.

ദുപ്രിയെ കാത്ത് ജയിലിനു വെളിയില്‍ നിന്നവരില്‍ ഒരു വിശിഷ്ട വ്യക്തിയും ഉണ്ടായിരുന്നു. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജയിലില്‍ വെച്ച് ദുപ്രിയെ പരിചയപ്പെട്ട സെല്‍മ പെര്കിന്‍സ്‌. ഇരുപത് വര്‍ഷത്തോളം തമ്മില്‍ പ്രണയിച്ച ഇവര്‍ കഴിഞ്ഞ ദിവസം വിവാഹിതരായി.

cornelius-dupree-selma-perkins-epathram

അപൂര്‍വ പ്രണയ സാഫല്യം

തടവില്‍ അടയ്ക്കപ്പെടുന്ന നിരപരാധികള്‍ക്ക് നഷ്ട പരിഹാരം നല്‍കുന്ന കാര്യത്തിലും ടെക്സാസ് അമേരിക്കയില്‍ ഏറ്റവും മുന്നിലാണ്. 2009ല്‍ പാസാക്കിയ നഷ്ട പരിഹാര നിയമ പ്രകാരം തടവില്‍ കഴിഞ്ഞ ഓരോ വര്‍ഷത്തിനും 36 ലക്ഷം രൂപ നഷ്ട പരിഹാരമായി ലഭിക്കും. ഈ തുകയ്ക്ക് ആദായ നികുതി നല്‍കേണ്ടതില്ല. 30 വര്ഷം തടവ്‌ അനുഭവിച്ച ദുപ്രിക്ക് 11 കോടിയോളം രൂപയാവും നഷ്ട പരിഹാരം ലഭിക്കുക.

30 വര്‍ഷത്തിനിടയില്‍ രണ്ടു തവണ, കുറ്റം സമ്മതിക്കുകയാണെങ്കില്‍ പരോളില്‍ വിടാമെന്നും ശിക്ഷ ഇളവ്‌ ചെയ്ത് മോചിപ്പിക്കാം എന്നും അധികൃതര്‍ വാഗ്ദാനം ചെയ്തിട്ടും താന്‍ നിരപരാധി ആണെന്ന നിലപാടില്‍ ദുപ്രി ഉറച്ചു നിന്നു.

“സത്യം എന്തായാലും അതില്‍ ഉറച്ചു നില്‍ക്കുക” – തന്റെ നിരപരാധിത്വം ജഡ്ജി പ്രഖ്യാപിച്ചപ്പോള്‍ 51 കാരനായ ദുപ്രിയുടെ വാക്കുകളായിരുന്നു ഇത്.

- ജെ.എസ്.

വായിക്കുക: , , , , ,

1 അഭിപ്രായം »

മാള ഇരട്ടക്കൊലപാതകം; അപ്പീല്‍ പോകുമെന്ന് നബീസയുടെ മകന്‍

April 20th, 2008

മാള ഇരട്ടക്കൊലപാതക പ്രതിയെ വെറുതെ വിട്ട സി.ബി.ഐ. കോടതി നടപടിക്കെതിരെ അപ്പീര്‍ പോകുമെന്ന് കൊല്ലപ്പെട്ട നബീസയുടെ മകന്‍ നൗഷാദ് ദുബായില്‍ പറഞ്ഞു. തെളിവുകള്‍ വേണ്ടത്ര ഹാജറാക്കാന്‍ കഴിയാത്തതാണ് ഇത്തരമൊരു വിധിക്ക് കാരണമെന്ന് ഇദ്ദേഹം പറയുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« ലോക ഊര്‍ജ്ജ ഉച്ചകോടി റോമില്‍
രണ്ടാം ബ്ലോഗ് ശില്പശാല ഏപ്രില് 27നു കോഴിക്കോട് » • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
 • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
 • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
 • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
 • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
 • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
 • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
 • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
 • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
 • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
 • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
 • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
 • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
 • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു
 • ചാൾസ് മൂന്നാമന്‍റെ കിരീട ധാരണം 2023 മേയ് ആറിന്
 • രസതന്ത്ര നോബല്‍ സമ്മാനം മൂന്നു പേർക്ക്
 • ക്വാണ്ടം കമ്പ്യൂട്ടിംഗ് : ഭൗതിക ശാസ്ത്ര നോബല്‍ സമ്മാനം മൂന്നു പേര്‍ പങ്കിട്ടു
 • എലിസബത്ത് രാജ്ഞി അന്തരിച്ചു
 • സ്വതന്ത്ര വിദേശ നയം : വീണ്ടും ഇന്ത്യയെ പ്രകീര്‍ത്തിച്ച് ഇമ്രാന്‍ ഖാന്‍
 • ദിനേശ്‌ ഗുണവര്‍ധനെ ശ്രീലങ്കയുടെ പുതിയ പ്രധാന മന്ത്രി • വെനീസില്‍ വെള്ളപ്പൊക്കം...
  ഇന്ത്യൻ വംശജനും പത്നിക്കു...
  ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
  ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
  ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
  പഴ്‌സ് എടുക്കാന്‍ മറന്ന യ...
  ചൈന ഇന്റർനെറ്റ് നശീകരണത്ത...
  മർഡോക്കിന്റെ കുറ്റസമ്മതം...
  നരേന്ദ്ര മോഡിക്ക് വിസ നൽക...
  ഈമെയിൽ ചോർത്തൽ : മർഡോക്ക്...
  മ്യാന്‍‌മറില്‍ സ്യൂചിക്ക്...
  കൊല്ലപ്പെട്ട അമേരിക്കന്‍ ...
  അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
  അമേരിക്കൻ സൈനിക സാന്നിദ്ധ...
  റേഡിയോ പ്രക്ഷേപണത്തിന്റെ ...
  അമേരിക്കന്‍ പോലീസ്‌ മുസ്ല...
  വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
  ഇന്ത്യ ഇറാനോടൊപ്പം...
  ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
  ഡച്ചുകാരും ബുര്‍ഖ നിരോധിക...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine