രാജ്കുമാര്‍ ഹിരാനിയും വിധു വിനോദ് ചോപ്രയും ചേര്‍ന്ന് മറ്റൊരു ഹിറ്റുമായി പ്രേക്ഷകരുടെ മുന്നില്‍ എത്തിയി രിക്കുകയാണ്. എന്നാല്‍ ഇത്തവണ സഞ്ജയ് ദത്തിനു പകരം ആമിര്‍ ഖാനാണ് നായകനായി അവരോടൊപ്പം ഉള്ളത്. തന്റെ എല്ലാ സിനിമകളിലും ഒരു നല്ല സന്ദേശം ഉള്‍കൊ ള്ളിക്കാന്‍ സംവിധായകന്‍ കാണിക്കുന്ന താല്പര്യം എടുത്തു പറയേണ്ടതാണ്. കുട്ടികളെ അട ക്കോഴികളാക്കി അടയിരുത്തി മുട്ട വിരിയെച്ചെ ടുക്കുന്ന നമ്മുടെ വിദ്യാഭ്യാസ സമ്പ്ര ദായത്തി ലേക്കാണ് ഇത്തവണ ഹിരാനി വിരല്‍ ചൂണ്ടുന്നത്. ഉയര്‍ന്ന മാര്‍ക്കും പുരസ്കാരങ്ങളും വാരിക്കൂട്ടി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ഇറങ്ങി വരുന്ന കുട്ടികളില്‍ എത്ര പേര്‍ക്ക് നിസ്തുലമായ സംഭാവനകള്‍ രാജ്യത്തിന് വേണ്ടി ചെയ്യാനാവും എന്ന് ഉറക്കെ ചോദിക്കുന്നു ഈ ചിത്രം.
ജനിച്ചു വീഴുമ്പോള്‍ തന്നെ മക്കളെ ഡോക്ടര്‍ ആക്കാനും എഞ്ചിനീ യറാക്കാനും നേര്‍ച്ച നേരുന്ന മാതാ പിതാക്കളെ തന്റെ സിനിമയിലൂടെ പരിഹസി ക്കുകയാണ് സംവിധായകന്‍. മക്കളെ സ്നേഹിക്കുന്നു എന്ന ഒറ്റ ക്കാരണം പറഞ്ഞു അവരുടെ ഉള്ളിലുള്ള സര്‍ഗ്ഗ ഭാവനകളുടെ കൂമ്പൊടിച്ചു കളയുന്ന മാതാ പിതാക്കളുടെ കണ്ണുകള്‍ ഇത്തരം സിനിമകളിലൂടെ തുറക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.
ഒരു ഗുജറാത്തി നാടകത്തില്‍ നിന്നും അവലംബിച്ച കഥയാണ് ചിത്രത്തിന് ആധാരമെങ്കിലും ഒരു പണം വാരി പ്പടത്തിന്റെ എല്ലാ ചേരുവകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. അഭിനേതാക്കള്‍ എല്ലാവരും തങ്ങളുടെ റോളുകള്‍ മികവുറ്റതാക്കി എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. രാജ് കുമാര്‍ ഹിരാനിയുടെ മുന്‍കാല ചിത്രങ്ങള്‍ക്ക് സമാനമായ ചില രംഗങ്ങള്‍ ഇതിലും ആവര്‍ത്തിക്കുന്നു എങ്കിലും, ചിത്രം കൈകാര്യം ചെയ്യുന്ന വിഷയം കണക്കി ലെടുക്കുമ്പോള്‍ അതൊരു ന്യൂനതയായി കാണേണ്ടതില്ല. ആമിര്‍ ഖാനെ ഒരു മഹാ നടനായി അദ്ദേഹത്തിന്റെ അഭ്യുദയ കാംക്ഷികള്‍ പോലും പറയില്ല എങ്കിലും, സിനിമകള്‍ തെരഞ്ഞെ ടുക്കുന്നതില്‍ ഈ നടന്‍ കാണിക്കുന്ന സാമര്‍ത്ഥ്യം ഇന്ത്യയില എല്ലാ സൂപ്പര്‍ താരങ്ങള്‍ക്കും ഒരു മാതൃക യാക്കാവുന്നതാണ്. ആമിര്‍ ഖാനോടൊപ്പം മാധവന്‍, ഷറമാന്‍ ജോഷി, ഒമി, ബോമന്‍ ഇറാനി, കരിഷ്മ കപൂര്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നു.
സിനിമയുടെ ആത്യന്തികമായ ലക്‌ഷ്യം എന്താണ് എന്ന തര്‍ക്കം ഒരു തര്‍ക്കമായി തന്നെ നില നില്‍ക്കുമ്പോഴും വിനോദവും, ഒപ്പം സമൂഹ മനഃസ്സാക്ഷിയെ ഉണര്‍ത്തുന്ന ചില ചോദ്യങ്ങളും ഒരുമിച്ചു സമന്വയിപ്പിക്കാന്‍ കഴിയുന്ന ചിത്രങ്ങളുമായി വിധു വിനോദ് ചോപ്രക്കും രാജ്കുമാര്‍ ഹിരാനിക്കും ഇനിയും പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം പിടിക്കാന്‍ കഴിയട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.
– നിഷാദ് അബ്ദു റഹിമാന്‍ ഇടപ്പള്ളി
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: review
ഒരു ഗുജറാത്തി നാടകമല്ല 3 idiots സിനിമയുടെ ആധാരം.. മറിച്ചു ചേതന്‍ ഭഗത്തിന്റെ പുസ്തകം '5 Point someone' ആണ്.
കരിഷ്മ അല്ല, അത് കരീന ആണ്…
മിസ്റ്റര്‍ പ്രൊഫഷണല്‍, മിസ്റ്റര്‍ പെര്‍ഫക്ഷണിസ്റ്റ് എന്നൊക്കെ വിളിക്കപ്പെടുന്ന അമീര്‍ ഒരു നല്ല നടന്‍ അല്ലെന്നു പറയാതെ..