പത്മശ്രീ മമ്മൂട്ടിക്ക് കേരള സര്‍വ്വകലാശാല ഡി-ലിറ്റ് നല്‍കി ആദരിച്ചു. വിശ്രുത ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാല കൃഷ്ണന്‍, പ്രശസ്ത മൃദംഗ വിദ്വാന്‍ ഉമയാള്‍ പുരം ശിവരാമന്‍ എനിവര്‍ക്കും ഡി-ലിറ്റ് നല്‍കി. കേരളത്തില്‍ രണ്ടു സര്‍വ്വകലാ ശാലകളില്‍ നിന്നും ഡോക്ടറേറ്റ് ലഭിക്കുന്ന അപൂര്‍വ്വത അടൂരിന്റെ കാര്യത്തില്‍ ഉണ്ടായി. മുമ്പ് മഹാത്മാ ഗാന്ധി സര്‍വ്വകലാ ശാലയും അടൂരിനു ഡോക്ടറേറ്റ് നല്‍കി ആദരിച്ചിരുന്നു.
തന്നെ ഒരു ഡോക്ടറായി കാണുവാന്‍ ആഗ്രഹിച്ച ബാപ്പയുടെ സ്മരണക്ക് മുമ്പില്‍ ഈ ഡോക്ടറേറ്റ് സമര്‍പ്പിക്കുന്നതായും അഭിനയ മികവും കലാ രംഗത്തെ നേട്ടങ്ങളും കണക്കിലെടുത്ത് താന്‍ പഠിച്ച സര്‍വ്വകലാ ശാല തന്നെ ഡോക്ടര്‍ പദവി നല്‍കി ആദരിക്കുമ്പോള്‍ അതു കാണുവാന്‍ തന്റെ ബാപ്പയില്ലാതെ പോയതില്‍ ദുഃഖമുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.
ചടങ്ങില്‍ പങ്കെടുക്കുവാന്‍ ഭാര്യാ സമേതനായി എത്തിയ മമ്മൂട്ടിയെ ആരാധകര്‍ ആര്‍പ്പു വിളികളോടെ ആണ് സ്വീകരിച്ചത്.
– എസ്. കുമാര്‍
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: mammootty