മലയാള സിനിമയെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ച ജി. അരവിന്ദന്‍ എന്ന മഹാനായ ചലച്ചിത്രകാരന്‍ , കാര്‍ട്ടൂണിസ്റ്റ്, എഴുത്തുകാരന്‍ നമ്മെ വിട്ടു പോയിട്ട് ഇന്നേക്ക് രണ്ടു പതിറ്റാണ്ട് തികയുന്നു. ധിഷണാ ശാലിയായ ഈ കലാകാരന്‍റെ വലിയ ലോകവും ചെറിയ മനുഷ്യരും എന്ന കാര്‍ട്ടൂണുകള്‍ നമ്മെ ഏറെ ചിന്തിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്തിട്ടുള്ളതാണ്. തമ്പ്, കുമ്മാട്ടി, കാഞ്ചന സീത, പോക്കുവെയില്‍, എസ്തപ്പാന്‍, ചിദംബരം, ഒരിടത്ത്, വാസ്തുഹാര, എന്നീ ചിത്രങ്ങള്‍ മലയാളത്തിനു സമ്മാനിച്ച അദ്ദേഹത്തിനു നിരവധി തവണ അന്താരാഷ്ട്ര, ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ലോക സിനിമാ ചരിത്രത്തില്‍ അരവിന്ദന്‍ എന്ന ചലച്ചിത്രകാരന്‍ ഇന്ത്യയുടെ അഭിമാനമാണ്. 1991 മാര്‍ച്ച് 14നാണ് ആ മഹാനായ കലാകാരന്‍ നമ്മെ വിട്ടു പോയത്.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: filmmakers, remembrance