സിനിമ എന്ന മാധ്യമത്തിന്റെ സംഘം ചേര്‍ന്നുള്ള കാഴ്ച്ചയെ അപ്രസക്തമാക്കുന്ന സാങ്കേതിക പുരോഗതിയും പ്രസ്ഥാനത്തിന്റെ രാഷ്ട്രീയമായ ഉള്ളടക്കങ്ങളില്‍ നിന്നുള്ള വിട്ടു പോരലും ഫിലിം സൊസൈറ്റികള്‍ നേരിടുന്ന പ്രതിസന്ധികള്‍ക്കു കാരണമാകുന്നുവെന്ന് ചങ്ങരംകൂളത്തു നടന്ന സെമിനാര്‍ അഭിപ്രായപ്പെട്ടു. ഫിലിം സൊസൈറ്റി ഫെഡറേഷന്റെ അന്‍പതാം വാര്‍ഷികത്തോട നുബന്ധിച്ചാണ് “ഫിലിം സൊസൈറ്റി പ്രസ്ഥാനം – പോയ കാലവും വരും കാലവും” എന്ന വിഷയത്തില്‍ ചങ്ങരംകുളം കാണി ഫിലിം സൊസൈറ്റിയും ഫിലിം സൊസൈറ്റി ഫെഡറേഷനും ചേര്‍ന്ന് സെമിനാര്‍ സംഘടിപ്പിച്ചത്.
ആലങ്കോട് ലീലാ കൃഷ്ണന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഫിലിം സൊസൈറ്റി ഫെഡറേഷന്‍ സെക്രട്ടറി കെ. ജി. മോഹന്‍ കുമാര്‍, ചെലവൂര്‍ വേണു, പ്രകാശ് ശ്രീധര്‍, മധു ജനാര്‍ദ്ദനന്‍, ചെറിയാന്‍ ജോസഫ്, പി. സുന്ദര രാജന്‍ തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുത്തു. ഫിലിം സൊസൈറ്റി രംഗത്ത് ദീര്‍ഘ കാലമായി പ്രവര്‍ത്തിക്കുന്ന അശ്വിനി ഫിലിം സൊസൈറ്റി, കോഴിക്കോട്, രശ്മി ഫിലിം സൊസൈറ്റി, മലപ്പുറം എന്നിവരേയും നൈറ്റ്‌ഹുഡ് ബഹുമതി നേടിയ കെ. വി. കൃഷ്ണനേയും ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. അഡ്വ. രാജഗോപാല മേനോന്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. വി. മോഹന കൃഷ്ണന്‍ സ്വാഗതവും സി. എസ്. സോമന്‍ നന്ദിയും പറഞ്ഞു.
തുടര്‍ന്ന് കെ. ആര്‍. മനോജ് സംവിധാനം ചെയ്ത ‘16 എം. എം.’ എന്ന ചിത്രം പ്രദര്‍ശിപ്പിച്ചു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: film-festival