ചാവക്കാട്: കടല്‍ പശ്ചാത്തലമാക്കി നിര്‍മ്മിച്ചിട്ടുള്ളതും, അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയ മായതുമായ സിനിമകള്‍, ‘ഒരുമ ഫിലിം സൊസൈറ്റി’ ഒരുക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോ ത്സവത്തില്‍ പ്രദര്‍ശിപ്പിക്കുന്നു. ജൂണ്‍ 21 ഞായറാഴ്ച രാവിലെ പതിനൊന്ന് മണിക്ക് കേന്ദ്ര സഹമന്ത്രി ശശി തരൂര്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ പാര്‍ലിമെന്റ് മെംബര്‍ പി. സി . ചാക്കോ മുഖ്യാതിഥി ആയിരിക്കും. ഉത്സവത്തിന്റെ ഭാഗമായി നടത്തുന്ന ‘രാമു കാര്യാട്ട് അനുസ്മരണം’ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കെ. ആര്‍. മോഹന്‍ നിര്‍വ്വഹിക്കും.
രാമു കാര്യാട്ടിന്റെ ചെമ്മീന്‍, ദ് ബോ(ദക്ഷിണ കൊറിയ), ദ് ലെജന്റ് ഓഫ് 1900, ലാ ടെറാട്രമ (ഇറ്റലി), അലിസോവ(മൊറോക്കോ), സീഗള്‍, മോബി ഡിക്ക്, 20000 ലീഗ്സ് അണ്ടര്‍ ദ് സീ, ദ് ഓള്‍ഡ് മാന്‍ ആന്‍ഡ് സീ, കാസ്റ്റ് എവേ (അമേരിക്ക) എന്നീ സിനിമകള്‍ പ്രദര്‍ശിപ്പിക്കും.
ജൂണ്‍ 21 ഞായര്‍ മുതല്‍ 25 വ്യാഴാഴ്ച വരെ തൃശ്ശൂര്‍ ജില്ലയിലെ തളിക്കുളം സ്നേഹ തീരം നാലുകെട്ടില്‍ സംഘടിപ്പിക്കുന്ന
ചലച്ചിത്രോ ത്സവത്തില്‍ പ്രഗല്‍ഭരായ ചലച്ചിത്ര പ്രവര്‍ത്തകര്‍ പങ്കെടുക്കും എന്നു സംഘാടകര്‍ അറിയിച്ചു.
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: film-festival