ആലുവ : കാവ്യയും മീനക്ഷിയും ദിലീപിനെ ആലുവ സബ് ജയിലിലെത്തി സന്ദര്‍ശിച്ചു. 20 മിനിറ്റോളം നീണ്ടു നില്‍ക്കുന്നതായിരുന്നു കൂടിക്കാഴ്ച. അറസ്റ്റിലായതിനു ശേഷം ഇതാദ്യമായാണ് കാവ്യയും മീനാക്ഷിയും ദിലീപിനെ കാണുന്നത്.
ദിലീപിനെ കാണാന്‍ നാദിര്‍ഷയും ജയിലിലെത്തിയിരുന്നു. ഇവരാരും തന്നെ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. പിതാവിന്റെ ശ്രാദ്ധ ദിനത്തില്‍ ബലി കര്‍മ്മങ്ങള്‍ ചെയ്യാന്‍ 4 മണിക്കൂര്‍ നേരത്തേക്ക് വീട്ടില്‍ പോകാന്‍ ദിലീപിന് കോടതി ഇന്ന് അനുവാദം നല്‍കിയിരുന്നു. അതിനു തുടര്‍ച്ചയായാണ് ഈ കൂടിക്കാഴ്ച.
- അവ്നി