കൊച്ചി: മലയാളമടക്കം ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ മിന്നിത്തിളങ്ങുന്ന നടി നിത്യാ മേനോനു വിലക്ക് ഏര്‍പ്പെടുത്തുവാന്‍ നീക്കം. ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിങ്ങ് സെറ്റില്‍ എത്തിയ ചില സീനിയര്‍ നിര്‍മ്മാതാക്കളോട് സംസാരിക്കുവാന്‍ വിമുഖത കാണിച്ചതിന്റെ പേരില്‍ അവര്‍ക്കെതിരെ നടപടിയെടുക്കുവാന്‍ നീക്കം നടക്കുന്നത്. പുതിയ ചിത്രങ്ങളില്‍ നിത്യയെ കരാര്‍ ചെയ്യരുതെന്ന് സൂചിപ്പിച്ചുകൊണ്ട് കേരള ഫിലിം പ്രോഡ്യൂസേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജി.സുരേഷ കുമാര്‍ സൌത്ത് ഇന്ത്യന്‍ ഫിലിം ചേംമ്പറിനോടും വിവിധ നിര്‍മ്മാതാക്കള്‍ക്കും കത്തയച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ചേമ്പര്‍ നിത്യയെ വിലക്കിയാല്‍ മലയാളം, തമിഴ്, തെലുങ്ക്, കന്നട ചിത്രങ്ങളില്‍ നിത്യക്ക് അഭിനയിക്കുവാന്‍ ആകില്ല.
“തത്സമയം ഒരു പെണ്‍കുട്ടി“ എന്ന രാജീവ് കുമാര്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് സെറ്റില്‍ എത്തിയ പ്രമുഖ നിര്‍മ്മാതാവ് ആന്റോ ജോസഫ് ഉള്‍പ്പെടെ ഉള്ളവര്‍ നിത്യയോട് പുതിയ ചിത്രത്തിന്റെ കരാറിനെ കുറിച്ച് സംസാരിക്കുവാന്‍ താല്പര്യം പ്രകടിപ്പിച്ചു. എന്നാല്‍ ഒരു വീട്ടില്‍ വിശ്രമിക്കുകയായിരുന്ന നിത്യ ഡേറ്റിന്റെ കാര്യങ്ങള്‍ തന്റെ മാനേജരുമായി സംസാരിച്ചാല്‍ മതിയെന്ന് അറിയിക്കുകയായിരുന്നു. ഇതില്‍ ക്ഷുഭിതരായ നിര്‍മ്മാതാക്കള്‍ നടിക്കെതിരെ നടപടിക്ക് മുതിരുകയായിരുന്നു.
ഉറുമി, അപൂര്‍വ്വ രാഗം തുടങ്ങി നിരവധി മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള നിത്യാമേനോന്‍ തമിഴിലും തലുങ്കിലും സജീവമാണ്. ആന്ധ്ര ഗവണ്മെന്റിന്റെ മികച്ച നടിക്കുള്ള അവാര്‍ഡ് കരസ്ഥമാക്കിയിട്ടുള്ള നടിയാണ് നിത്യ.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: actress, controversy
നിത്യക്ക് അപ്പോള്‍ എന്തെങ്കിലും അസൌകര്യം ഉണ്ടാകും. അതിനു വിലക്കോ?
സില്ലി കാര്യത്തിനു കലാകാരനെ-യിയെ വിലക്കാനാണോ സംഘടന.