തിരുവനന്തപുരം: നടന് പൃഥ്വിരാജിനെ അപകീര്‍ത്തിപ്പെടുത്തും വിധം ഇന്റര്‍ നെറ്റില്‍ വാര്‍ത്ത നല്‍കിയതിന് ഒരാള്‍ പിടിയിലായി. നേമം സ്വദേശി എസ്.ഷിബുവിനെയാണ് അന്വേഷണത്തിന്റെ ഭാഗമായി പോലീസ് കസ്റ്റഡിയില്‍ എടുത്തത്. പ്രമുഖ ദിനപത്രമായ മാതൃഭൂമിയുടെ ഒന്നാം പേജ് വ്യാജമായി രൂപകല്പന ചെയ്ത് അതില്‍ “സൂപ്പര്‍ സ്റ്റാര്‍ പൃഥ്വിരാജിനെ ജനക്കൂട്ടം തല്ലിക്കൊന്നു” എന്ന് നടന്റെ ചിത്ര സഹിതം തെറ്റായ വാര്‍ത്ത ചമയ്ക്കുകയായിരുന്നു. “കേരളമൊട്ടാകെ ആഹ്ലാദപ്രകടനങ്ങള്‍; ഒബാമ നെടുക്കം രേഖപ്പെടുത്തിയെന്നും“ വ്യാജ വാര്‍ത്തയ്ക്കൊപ്പം ചേര്‍ത്തു. കൂടാതെ മുഖ്യമന്ത്രി, സുപ്രിയ പൃഥ്വിരാജ്, മല്ലിക സുകുമാരന്‍, സംവിധായകന് വിനയന് തുടങ്ങിയവരുടെ “പ്രതികരണവും” ചേര്‍ത്തിരുന്നു. തുടര്‍ന്ന് ഇത് ഫേസ് ബുക്ക്, ഓര്‍ക്കുട്ട് എന്നിവയില്‍ പ്രചരിക്കപ്പെട്ടു.
വ്യാജ വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് നടന് പൃഥ്വിരാജിന്റെ അമ്മയായ പ്രമുഖ നടി മല്ലിക സുകുമാരനും മാതൃഭൂമി പത്രത്തിന്റെ ഇലക്ട്രോണിക്സ് മീഡിയ വിഭാഗവും ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്ന് പോലീസിലെ സൈബര്‍ സെല്‍ വിഭാഗം അന്വേഷണം ആരംഭിച്ചു. ഇതേ തുടര്‍ന്നാണ് എസ്.ഷിബിനെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ഇയാള്‍തന്നെയാണോ ഈ വാര്‍ത്തയ്ക്ക് പുറകില്‍ എന്ന് ഇനിയും വ്യക്തമായിട്ടില്ല.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: prithviraj
മല്ലികൈക്കു പനദെ വിവര്മില്ല. പ്രിത്വിരജിനെഗിലും ഉന്ദകും എന്നു കരുതി. ആ പ്രതെക്ഷയും വസ്റ്റെ ആയ്യി….