Saturday, June 18th, 2011

തോക്ക് സ്വാമിയെ കുറിച്ച് അനന്യയുടെ ദിവ്യ സാക്ഷ്യം

actress-ananya-epathram

തിരുവനന്തപുരം : പോലീസ് സ്റ്റേഷനില്‍ തോക്കുമായെത്തി വിവാദ നായകനായ സ്വാമി ഹിമവല്‍ ഭദ്രാനന്ദയെ കുറിച്ച് നടി അനന്യ നടത്തിയ ദിവ്യ സാക്ഷ്യം ഇന്റര്‍നെറ്റില്‍ വലിയ പ്രാചാരം നേടുന്നു. സ്വാമി ഹിമവല്‍‌ ഭദ്രാനന്ദയുടെ ഫോട്ടോയില്‍ നിന്നും വിഭൂതി വരുന്നതിനെ പറ്റിയാണ് നടിയുടെ അനുഭവ സാക്ഷ്യം. എ. സി. വി. എന്ന ടെലിവിഷന്‍ ചാനലില്‍ മുമ്പ് വന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

മലയാളത്തിലും തമിഴിലും ശ്രദ്ധേയയായ യുവ നടിയാണ് അനന്യ. യുവ താര ചിത്രങ്ങളില്‍ മാത്രമല്ല സൂപ്പര്‍ താര ചിത്രങ്ങളിലും അനന്യ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. മോഹന്‍‌ ലാലിനൊപ്പം ശിക്കാര്‍ എന്ന ചിത്രത്തിലും അടുത്തയിടെ ഇറങ്ങിയ സീനിയേഴ്സ് എന്ന ചിത്രത്തില്‍ ജയറാമിനൊപ്പവും അനന്യ അഭിനയിച്ചിട്ടുണ്ട്.

താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുന്നുവെന്ന് മാധ്യമങ്ങളെ വിളിച്ചറിയിച്ച സ്വാമി ഹിമവല്‍ മഹേശ്വര ഭദ്രാനന്ദയെ പോലീസ്‌ ആലുവ പോലീസ്‌ സ്റ്റേഷനില്‍ എത്തിച്ചപ്പോഴാണ് തോക്ക് പുറത്തെടുത്ത സ്വാമി നിറയൊഴിച്ചത്. ഇതേ തുടര്‍ന്ന് വധ ശ്രമത്തിനും ആത്മഹത്യാ ശ്രമത്തിനും ഭദ്രാനന്ദയ്ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. സാമൂഹ്യ സേവനത്തിനെന്ന പേരില്‍ കര്‍മ എന്ന സംഘടനയും രൂപീകരിച്ച ഇയാള്‍ക്ക്‌ ഗുണ്ടാ സംഘങ്ങളുമായി അടുത്ത ബന്ധമുള്ളതിനാല്‍ നിയമവിരുദ്ധ ഇടപാടുകളോ സമ്പാദ്യങ്ങളോ ഭദ്രാനന്ദയ്ക്ക് ഉണ്ടായിരുന്നോ എന്നും പോലീസ്‌ അന്വേഷണം നടത്തിയിരുന്നു.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

3 അഭിപ്രായങ്ങള്‍ to “തോക്ക് സ്വാമിയെ കുറിച്ച് അനന്യയുടെ ദിവ്യ സാക്ഷ്യം”

  1. jamalkottakkal says:

    നടിമാര്‍ക്ക് പലര്‍ക്കും സ്വാമിമാര്‍ ഒരു വീക്ക്നെസ്സാണോ? 90% സിനിമാക്കാരും അന്ധവിശ്വാസികളാണ് എന്ന് പലരുടെ സംസാരത്തില്‍ നിന്നും മനസ്സിലാകും. അവനവനില്‍ വിശ്വാസം ഇല്ലാതാകുമ്പോളാണ് ഇത്തരം സ്വാമിമാരെയും ബാബമാരെയും വിശ്വസിക്കുവാന്‍ തോന്നുന്നത്. ഏകദൈവത്തില്‍ വിശ്വസിക്കൂ.

  2. rajeev says:

    മറ്റു വല്ലതും ആയിരിക്കും വന്നത് …….കൊച്ചു കുട്ടിയല്ലേ വിഭൂതി എന്നു തോന്നിയതായിരിക്കും

  3. moidu says:

    dayave cheythu e tharam pracharanam koduthu nadine nashpikkaruthu plz

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine