
കൊച്ചി: ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് നടി അനന്യയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നു ദിവസമായി ഇവര്‍ ചികിത്സയിലാണ്. എന്നാല്‍ അനന്യയുടെ ആരോഗ്യ നില ഗുരുതരമല്ലെന്നും അധികം താമസിയാതെ ആശുപത്രി വിടാന്‍ ആകുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. വീട്ടില്‍ നിന്നും കഴിച്ച ആഹാരത്തില്‍ നിന്നാണ് ഭക്ഷ്യ വിഷബാധയേറ്റതെന്ന് കരുതുന്നു. അന്യന്യയെ പരിചരിക്കുവാന്‍ ആഞ്ജനേയന്‍ കൂടെ ഉണ്ട്. ആഞ്ജനേയനുമായുള്ള അനന്യയുടെ ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് ഏതാനും നാളുകളായി നടി ബന്ധുക്കളില്‍ നിന്നും അകന്നാണ് താമസിക്കുന്നതെന്ന വാര്‍ത്തകള്‍ ഉണ്ട്.
സംസ്ഥാനത്ത് ഭക്ഷ്യ വിഷബാധ വര്‍ദ്ധിച്ചു വരുന്നതായ റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് യുവ നടി അനന്യയ്ക്കും ഭക്ഷ്യ വിഷബാധയേല്‍ക്കുന്നത്. നേരത്തെ പ്രമുഖ ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റും നടന്‍ തിലകന്റെ മകനുമായ ഷോബി തിലകനും കുടുമ്പത്തിനും ഷവര്‍മയില്‍ നിന്നും ഭക്ഷ്യ വിഷബാധ ഏറ്റിരുന്നു. അതേ കടയില്‍ നിന്നും ഷവര്‍മ കഴിച്ച ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സംസ്ഥാനത്ത് ഉടനീളം നടത്തിയ പരിശോധനയില്‍ നിരവധി ഹോട്ടലുകളില്‍ നിന്നും നിലവാരമില്ലാത്തതും പഴകിയതുമായ ഭക്ഷണം പിടിച്ചെടുത്തിരുന്നു. അധികൃതര്‍ പരിശോധനയ്ക്ക് എത്തുകയും മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ തുടര്‍ച്ചയായി വരുവാന്‍ തുടങ്ങിയതോടെ ഹോട്ടല്‍ ഉടമകള്‍ കടയടപ്പ് സമരം നടത്തി. തുടര്‍ന്ന് പരിശോധനകളും മാധ്യമ വാര്‍ത്തകളും പൊടുന്നനെ അപ്രത്യക്ഷമാകുകയും ചെയ്തു.



‘ശിക്കാര്‍’ എന്ന മോഹന്‍ലാല്‍ സിനിമ യില്‍ ശ്രദ്ധേയമായ വേഷം അഭിനയിച്ച അനന്യ ഇനി ഹിന്ദിയിലും ഒരു കൈ നോക്കുന്നു. രാംഗോപാല്‍ വര്‍മ യുടെ അസോസിയേറ്റ് ആയിരുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശി യായ അജിത്, കഥയും തിരക്കഥയും രചിച്ച് സംവിധാനം ചെയ്യുന്ന ഹിന്ദി സിനിമ യിലാണ് അനന്യ അഭിനയിക്കുന്നത്. അതോടൊപ്പം തമിഴിലും ചിത്രീകരണം ഉണ്ടായിരിക്കും. രണ്ടു ഭാഷകളിലും അനന്യ തന്നെ ആയിരിക്കും നായിക. അക്ഷയ് ഖന്ന യോ മാധവനോ ആയിരിക്കും ഹിന്ദിയില്‍ നായക വേഷം ചെയ്യുക. തമിഴില്‍ വിജയ് ആയിരിക്കും നായകന്‍. ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാര്‍ സിംഗ റിലെ റണ്ണര്‍അപ്പായ പ്രീതി വാര്യര്‍ ആണ് സഹനടി.



















