തിരുവനന്തപുരം : ലോകനന്മ ക്കായി യുവ സംവിധായകന്‍ വിജീഷ് മണി 35 ഭാഷകളില്‍ ഒരുക്കുന്ന ‘ഭൂലോക രക്ഷകന്‍’ എന്ന ചിത്രത്തിന്‍റെ പൂജ, കോട്ടയ്ക്കകം ഭജനപ്പുര കൊട്ടാരത്തില്‍ നടന്നു. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ ഭദ്രദീപം തെളിയിച്ച് പൂജക്ക് തുടക്കം കുറിച്ചു. എന്‍. എം. സി. ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടര്‍ പത്മശ്രീ. ഡോ. ബി. ആര്‍. ഷെട്ടി, യു. എ. ഇ. എക്സ്ചേഞ്ച് സി. ഇ. ഒ. സുധീര്‍ കുമാര്‍ ഷെട്ടി, ഗള്‍ഫാര്‍ ഗ്രൂപ്പ് സി. ഇ. ഒ. സതീഷ് പിള്ള, പ്രമുഖ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന കാര്‍ഗെ, മുന്‍ കേന്ദ്രമന്ത്രി ബി.എല്‍. ശങ്കര്‍, ആറ്റുകാല്‍ രാജേഷ്, തുടങ്ങിയ പ്രമുഖരും പങ്കെടുത്തു.
കലിയുഗ വരദന്‍ സ്വാമി അയ്യപ്പനും വാവരും തമ്മിലുള്ള ആത്മ ബന്ധത്തിന്‍റെ കഥ പറയുന്ന ഈ ചിത്രത്തിന്‍റെ പൂജക്കായി എത്തിയ പ്രമുഖര്‍ എല്ലാവരും അയ്യപ്പ ഭക്തരാണ് എന്നതും ആകസ്മികതയാണ് എന്ന് വിജീഷ് മണി പറഞ്ഞു. മാത്രമല്ല സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത് തമിഴ് സിനിമയിലെ പ്രശസ്ത സംഗീതജ്ഞന്‍ ശിവമണി യാണ്.
ഭൂലോക രക്ഷകനില്‍ ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ താരങ്ങള്‍ക്കു പുറമേ രാഷ്ട്രീയ, വ്യവസായ രംഗത്തെ പ്രമുഖരും ക്രിക്കറ്റ് താരങ്ങളും അഭിനയിക്കുന്നു.
- pma