ഈ വര്‍ഷത്തെ ദുബായ് അന്താരാഷ്ട്ര ചലച്ചിത്രോ ത്സവത്തില്‍ ഷാജി എന്‍. കരുണിന്‍റെ പുതിയ ചിത്രമായ കുട്ടി സ്രാങ്ക് പ്രദര്‍ശിപ്പിക്കും. മദീനത്ത് ജുമേറയില്‍ ഇന്ത്യന്‍ സിനിമകളുടെ പ്രത്യേക വിഭാഗത്തിലാണ് മമ്മൂട്ടി നായകനായ ചിത്രം പ്രദര്‍ശിപ്പിക്കുക. പ്രശസ്ത ബംഗാളി ചലച്ചിത്രകാരന്‍ ബുദ്ധ ദേവ് ദാസ് ഗുപ്തയുടെ ജനാല, പുതു മുഖ സംവിധായകന്‍ മീരാ കതിരവന്‍റെ അവള്‍ പേര്‍ തമിഴരസി, താമരയുടെ റെട്ടൈചുലി എന്നീ സിനിമകളും ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇന്ത്യന്‍ ചിത്രങ്ങള്‍ക്ക് ഈ വര്‍ഷവും മേളയില്‍ വന്‍ പ്രാധാന്യമാണ് ലഭിക്കുന്നത്. ഡിസംബര്‍ 9 മുതല്‍ 16 വരെയാണ് ദുബായ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: film-festival, mammootty, world-cinema

 
                 
 
 
 
 
 
 
 
 
 
 
 
 
 
 
 



















 