ജോണ്‍ എബ്രഹാം എന്ന അതുല്യ ചലച്ചിത്രകാരന് ഓര്‍മ്മയായിട്ട് 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയാണ്.1987 മെയ് 31നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.’അമ്മ അറിയാന്‍’ എന്ന സമാനതകളില്ലാത്ത ചലച്ചിത്രം പുറത്തിറങ്ങിയിട്ട് കാല് നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു.ജോണ്‍ എബ്രഹാമിനെയും അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തെയും അനുസ്മരിക്കുന്ന പരിപാടി കാണി ഫിലിം സൊസൈറ്റിയുടെ വാര്‍ഷികത്തിന്റെ ഭാഗമായി 2012 മെയ് 20,ഞായറാഴ്ച, വൈകുന്നേരം 4.00 മണിക്ക് പ്രതീക്ഷ കോംപ്ലക്സ്, വടക്കെ റോഡ്, ചങ്ങരംകുളത്ത് വെച്ച് നടത്തുന്നു. ജോണ്‍ എബ്രഹാമിനെ അനുസ്മരിച്ചു കൊണ്ടുള്ള പ്രഭാഷണങ്ങളും ‘അമ്മ അറിയാന്‍’ എന്ന ചിത്രത്തിന്റെ പ്രദര്‍ശനവും ‘സിനിമയും കവിതയും ‘ എന്ന വിഷയത്തില്‍ കാണി നടത്തിയ കവിതാമത്സരത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങളും ചടങ്ങില്‍ വെച്ച് വിതരണവും ഉണ്ടാകും ജോണ്‍ എബ്രഹാം അനുസ്മരണ പ്രഭാഷണം പ്രശസ്ത കവി കെ.ജി.ശങ്കരപ്പിള്ള നടത്തും, സിനിമാ പ്രവര്ത്തകന് എം. ജി.ശശി, കവി ആലങ്കോട് ലീലാകൃഷ്ണന് എന്നിവര്‍ പങ്കെടുക്കും. കാണിയുടെ വാര്‍ഷിക ജനറല്‍ ബോഡി അന്ന് തന്നെ ഉണ്ടായിരിക്കും.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: film-festival, filmmakers, john-abraham, kaani, remembrance