മുംബൈ : ഇറാനിയൻ ചലച്ചിത്രകാരന് മാജിദ് മജീദി സംവിധാനം ചെയ്ത ‘മുഹമ്മദ് ദി മെസ്സഞ്ചർ ഓഫ് ഗോഡ്’ സിനിമയുടെ ഡിജിറ്റൽ റിലീസ് തടയണം എന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് കേന്ദ്ര സർക്കാറിനു കത്തയച്ചു.
ജൂലായ് 21 ന് സിനിമ ഓൺലൈനായി റിലീസ് ചെയ്യാൻ തീരുമാനിച്ച സാഹര്യത്തിലാണ് പ്രതിഷേധ വുമായി മഹാരാഷ്ട്ര സര്‍ക്കാര്‍ രംഗത്തു വന്നത്. പ്രവാചകന് മുഹമ്മദ് നബി യുടെ കുട്ടിക്കാലം ചിത്രീകരിച്ച ഈ സിനിമ വിവാദത്തില്‍ പ്പെട്ടിരുന്നു. പ്രവാചകന്റെ 13 വയസ്സു വരെയുള്ള ജീവിത ത്തിലെ സംഭവങ്ങളാണ് സിനിമയിൽ പ്രതിപാദിക്കുന്നത്. എ. ആര്. റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചത്.
മാജിദ് മജീദി യുടെ‘മുഹമ്മദ് ദി മെസ്സഞ്ചർ ഓഫ് ഗോഡ്’ എന്ന ചിത്രം 2015 ൽ റിലീസ് ചെയ്തപ്പോള്‍ തന്നെ നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് റാസ അക്കാഡമി രംഗത്തു വരികയും മാജിദ് മജീദിക്കും എ. ആര്. റഹ്മാനും എതിരെ ഇറക്കിയ ഫത്വയും വലിയ വിവാദം ഉണ്ടാക്കിയിരുന്നു.
ഒമര്‍ ലുലു വിന്റെ ഒരു ‘അഡാര്‍ ലവ്’ എന്ന സിനിമ യിലെ ‘മാണിക്യ മലരായ പൂവി’ എന്ന ഗാനം പ്രവാചക നെയും പത്നി യേയും അപമാനിച്ചു എന്നു പറഞ്ഞ് സംവിധായ കനും നായികക്കും എതിരെ റാസ അക്കാഡമി രംഗത്തു വന്നിരുന്നു.
- ‘ദി മെസ്സേജ്’ സൗദി അറേബ്യയില്‍ പ്രദര്‍ശി പ്പിക്കുന്നു
- ‘നോഹ’ക്ക് അറബ് രാജ്യങ്ങളില്‍ വിലക്ക്
- റെസറക്ഷന്‍ : പാഷന് ഓഫ് ദി ക്രൈസ്റ്റ് രണ്ടാം ഭാഗം
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: cinema-politics, controversy, director, majid-majidi, music, politics, religion, social-media, world-cinema