സിനിമാ ചിത്രീകരണ സെറ്റുകളിലും സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ആഭ്യന്തര പരാതി പരിഹാര സംവിധാനം വേണം എന്ന് ഹൈക്കോടതി ഉത്തരവ്. സിനിമയിലെ വനിതാ കൂട്ടായ്മയായ വിമൻ ഇൻ സിനിമാ കലക്ടീവ് (ഡബ്ല്യു. സി. സി.) സമര്‍പ്പിച്ച ഹരജിയിലാണ് ഡിവിഷൻ ബെഞ്ചിൻ്റെ ഉത്തരവ്.
തൊഴിലിടങ്ങളിൽ ആഭ്യന്തര പരാതി പരിഹാര സംവിധാനം വേണം എന്നുള്ള സുപ്രീം കോടതി വിധി ചൂണ്ടി ക്കാണിച്ചു കൊണ്ടാണ്, സിനിമാ ചിത്രീകരണ സെറ്റുകളിലും ഈ സംവിധാനം വേണം എന്ന് ആവശ്യ പ്പെട്ട് ഡബ്ല്യു. സി. സി. ഹൈക്കോടതിയെ സമീപിച്ചത്.
സിനിമാ സംഘടനകളിലും ഇത്തരത്തില്‍ ആഭ്യന്തര പരാതി പരിഹാര സംവിധാനം വേണം എന്നും ഉത്തരവിലുണ്ട്.
- Image Credit : Women in Cinema Collective (WCC).
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: actress, cinema-politics, controversy, women-in-cinema-collective-wcc-