തെന്നിന്ത്യൻ നടി കീർത്തി സുരേഷ് വിവാഹിതയായി. വരന് ആൻറണി തട്ടിൽ. ഗോവയിൽ നടന്ന വിവാഹ ചടങ്ങിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രം പങ്കെടുത്തു.
മലയാളത്തിൽ പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലി, റാഫി-മെക്കാർട്ടിൻ ഒരുക്കിയ റിംഗ് മാസ്റ്റർ എന്ന സിനിമയിലും നായികയായിരുന്നു. കൂടാതെ വാശി, കുഞ്ഞാലി മരക്കാർ എന്നീ ചിത്രങ്ങളിലും കീർത്തി അഭിനയിച്ചു.
സുൽഖർ സൽമാൻ നായകനായ തെലുങ്ക് സിനിമ ‘മഹാനടി’ യിലെ പ്രകടനത്തിലൂടെ കീർത്തി സുരേഷ് ദേശീയ പുരസ്കാരം നേടി. തമിഴിൽ നിരവധി ഹിറ്റ് സിനിമകളിലും ഏതാനും തെലുങ്ക് സിനിമകളിലും അഭിനയിച്ചു.
പൈലറ്റ്സ്, അച്ചനെയാണെനിക്കിഷ്ടം, കുബേരൻ തുടങ്ങിയ സിനിമകളിലും ചില ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിരുന്നു. മുൻകാല നായിക മേനക, നിർമ്മാതാവും അഭിനേതാവുമായ ജി. സുരേഷ് കുമാര്‍ എന്നിവരാണ് കീർത്തിയുടെ മാതാ പിതാക്കൾ. Image Credit : FB Page
- pma