കൊച്ചി : അന്തരിച്ച നടന്‍ രിസബാവ യുടെ സംസ്കാരം ഔദ്യോഗിക ബഹുമതി കളോടെ കൊച്ചങ്ങാടി ചെമ്പിട്ട മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു. വൃക്ക സംബന്ധമായ രോഗത്തിനു ചികിത്സയില്‍ ആയിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ച ഉച്ചക്കു ശേഷ മാണ് രിസ ബാവ മരണപ്പെട്ടത്. പിന്നീടു നടന്ന സ്രവ പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. തുടര്‍ന്ന് പൊതു ദർശനം ഒഴിവാക്കി, സുരക്ഷാ മാനദണ്ഡ ങ്ങള്‍ പാലിച്ചു കൊണ്ടാണ് ചൊവ്വാഴ്ച രാവിലെ ഖബറടക്കം നടന്നത്.
നാടക രംഗത്തു നിന്നും വെള്ളിത്തിരയില്‍ എത്തിയ രിസ, നൂറില്‍ അധികം സിനിമ കളി ലും നിരവധി ടെലി വിഷന്‍ സീരിയലുകളിലും അഭിനയിച്ചു എങ്കിലും ‘ഇന്‍ ഹരിഹര്‍ നഗര്‍’ എന്ന സിനിമ യിലെ ജോണ്‍ ഹോനായി എന്ന കഥാപാത്ര ത്തിലൂടെയാണ് മരണം വരെയും അറിയപ്പെട്ടിരുന്നത്.
കൊച്ചിയിലെ നാടക ട്രൂപ്പു കളിലൂടെയാണ് രിസ ബാവ അഭിനയ രംഗത്തു സജീവമാകുന്നത്. എഡ്ഡി മാസ്റ്റർ സംവിധാനം ചെയ്ത ‘വിഷുപ്പക്ഷി’ (1984) എന്ന സിനിമ യിലൂടെ ചലച്ചിത്ര രംഗത്ത് പ്രവേശിച്ചു. എന്നാല്‍ വിഷുപ്പക്ഷി റിലീസ് ചെയ്തിരുന്നില്ല. വീണ്ടും നാടക രംഗത്തു സജീവമായി. സ്വാതി തിരുനാള്‍ എന്ന നാടക ത്തിലെ പ്രധാന വേഷം ചെയ്തിരുന്ന സായികുമാര്‍ സിനിമയിലേക്ക് മാറിയതോടെ പിന്നീട് വേദി കളില്‍ ‘സ്വാതി തിരുനാള്‍’ ആയി നിറഞ്ഞാടിയത് രിസ ബാവ ആയിരുന്നു.
പിന്നീട്, രാജന്‍ ചേവായൂര്‍ സംവിധാനം ചെയ്ത ‘ദൈവ സഹായം ലക്കി സെന്റര്‍’(1990) ഷാജി കൈലാസിന്റെ ‘ഡോക്ടർ പശുപതി’ എന്നീ ചിത്രങ്ങളിലൂടെ സിനിമ യിൽ ചുവടുറപ്പിച്ചു.