നടന്‍ അനില്‍ നെടുമങ്ങാട് മുങ്ങി മരിച്ചു 

December 26th, 2020

actor-anil-nedumangad-passes-away-ePathram
ചലച്ചിത്ര നടന്‍ അനില്‍ നെടുമങ്ങാട് (48) മുങ്ങി മരിച്ചു. വെള്ളിയാഴ്ച വൈകുന്നേരം സുഹൃത്തുക്കളുടെ കൂടെ തൊടുപുഴ യിലെ മലങ്കര ഡാമിലെ ജലാശയ ത്തില്‍ കുളിക്കുവാന്‍ ഇറങ്ങി യപ്പോള്‍ കയത്തില്‍ പ്പെടുക യായി രുന്നു. നാട്ടുകാരെ വിവരം അറിയിച്ച് അദ്ദേഹ ത്തെ കരക്ക് എത്തിച്ച് ആശുപത്രി യില്‍ കൊണ്ടു പോകും വഴി മരിച്ചു.

ജോജു ജോര്‍ജ്ജ് നായകനായി അഭിനയിക്കുന്ന ‘പീസ്’ എന്ന സിനിമയുടെ ഷൂട്ടിംഗിനു വേണ്ടിയാണ് അനില്‍ തൊടുപുഴയില്‍ എത്തിയത്.

ഞാന്‍ സ്ളീവ് ലോപ്പസ്, കമ്മട്ടിപ്പാടം, പാവാട, അയ്യപ്പനും കോശിയും എന്നിവ യാണ് അനിലിന്റെ ശ്രദ്ധേയ മായ സിനിമകള്‍. ആഭാസം, കിസ്മത്ത് തുടങ്ങിയ സിനിമകളിലും അഭിനയിച്ചിരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വിഖ്യാത നടൻ സൗമിത്ര ചാറ്റർജി അന്തരിച്ചു 

November 15th, 2020

actor-soumitra-chatterjee-passed-away-ePathram
ബംഗാളി സിനിമയിലെ ഇതിഹാസ നടൻ സൗമിത്ര ചാറ്റർജി (85) അന്തരിച്ചു. കൊവിഡ് ബാധിച്ച് അദ്ദേഹ ത്തെ ആശുപത്രി യിൽ പ്രവേശിപ്പിച്ചിരുന്നു. ഒക്ടോബർ ആറു മുതല്‍ തീവ്ര പരിചരണ വിഭാഗ ത്തില്‍ ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തില്‍ ആയി രുന്നു ഇതു വരേയും.

ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും മികച്ച നടന്മാരില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്ന സൗമിത്ര ചാറ്റർജി, സത്യജിത് റേ യുടെ സിനിമ കളിലെ നായകന്‍ എന്ന നില യിലും ഏറെ ശ്രദ്ധ നേടി. അഞ്ചു പതിറ്റാണ്ടില്‍ ഏറെ യായി ബംഗാളി സിനിമ യിലും കൊല്‍ക്കത്ത യുടെ കലാ- സാംസ്കാരിക രംഗ ത്തും അടയാളപ്പെടു ത്തിയ നാമം തന്നെ ആയിരുന്നു.

സത്യജിത് റേ യുടെ അപുർ സൻസാര്‍ (ദി വേൾഡ് ഓഫ് അപു-1959) എന്ന ചിത്ര ത്തിലൂടെ അരങ്ങേറ്റം. തുടര്‍ന്ന് അദ്ദേഹ ത്തിന്റെ തന്നെ പതിനഞ്ചോളം സിനിമ കളുടെ ഭാഗമായി. തീൻ കന്യ, അഭിജാൻ, ചാരുലത, കാപുരുഷ്, ആകാശ് കുസും, പരിണീത, അരണ്യേർ ദിൻ രാത്രി, അശനി സങ്കേത്, സോനാർ കെല്ല, ഗണ ശത്രു തുടങ്ങി യവ യാണ് പ്രധാന ചിത്രങ്ങൾ.

പത്മഭൂഷൺ (2004), മികച്ച നടനുള്ള ദേശീയ പുരസ്കാരം (2006), ദാദാ സാഹേബ് ഫാൽക്കെ അവാർഡ് (2012) ജേതാവ് കൂടിയാണ് സൗമിത്ര ചാറ്റർജി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എസ്. പി. ബി. അന്തരിച്ചു

September 25th, 2020

s-p-balasubrahmanyam-spb-ePathram

ചലച്ചിത്ര ലോകത്തെ ഇതിഹാസ ഗായകനും സംഗീത സംവിധായകനും അഭിനേതാവുമായ എസ്. പി. ബാല സുബ്രഹ്‍മണ്യം (74) അന്തരിച്ചു. ചെന്നെയിൽ ചികിത്സ യിൽ ആയിരുന്നു. ഇന്ത്യൻ ചലച്ചിത്ര രംഗത്ത് 54 വർഷം നീണ്ടു നിന്ന സംഗീത സപര്യക്ക് ഉച്ചയ്ക്ക് (25 09 2020) ഒരു മണി യോടെ യാണ് അന്ത്യം കുറിച്ചത്‌.

മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നിങ്ങനെ പതിനാല് ഇന്ത്യൻ പ്രാദേശിക ഭാഷ കളിലും നിരവധി വിദേശ ഭാഷകളി ലുമായി നാൽപതിനായിരത്തോളം പാട്ടുകൾ പാടി. ഏഴുപതോളം സിനിമ കൾക്ക് സംഗീത സംവിധാനം നിർവഹിച്ച ഈ ബഹുമുഖ പ്രതിഭ വിവിധ ഭാഷകളിലായി 45 സിനിമ കളിൽ അഭിനയിച്ചു.

കൊറോണ ബാധിച്ചു ചികിത്സയിൽ ആയിരുന്നു എങ്കിലും ഈ മാസം നെഗറ്റീവ് ആയി റിസൾട്ട് വന്നു. അതോടെ ജീവിതത്തിലേക്ക് തിരിച്ചു വരും എന്ന പ്രതീക്ഷ യില് ആയിരുന്നു ബന്ധുക്കളും ആരാധകരും.

കൊറോണ പ്രതിരോധ പ്രവർത്തന ങ്ങൾക്ക് ഊർജ്ജം നൽകി വിവിധ ഭാഷ കളിൽ അദ്ദേഹം ആലപിച്ച ഗാന ങ്ങൾ സോഷ്യൽ മീഡിയ കളിൽ വൈറൽ ആയി മാറി യിരുന്നു.

ഏറ്റവും കൂടുതല്‍ ചലച്ചിത്ര ഗാനങ്ങള്‍ പാടിയ ഗായ കന്‍ എന്ന ബഹുമതി എസ്. പി. ബി. ക്കു സ്വന്തം. ഈ ബഹുമതിക്ക് അര്‍ഹയായ ഗായിക ലതാ മങ്കേഷ്ക റുടെ കൂടെ ഇദ്ദേഹം പാടിയ കമല്‍ ഹാസന്റെ ‘സത്യ’ എന്ന തമിഴ് സിനിമ യിലെ “വളയോസൈ…” എന്നു തുടങ്ങുന്ന ഗാനം സര്‍വ്വകാല ഹിറ്റ് ആയി മാറി.

* WikiPedia : SPB

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഋഷി കപൂർ അന്തരിച്ചു

April 30th, 2020

bobby-fame-actor-rishi-kapoor-passed-away-ePathram
മുംബൈ : ബോളിവുഡിലെ റൊമാന്റിക് ഹീറോ ഋഷി കപൂർ (67) അന്തരിച്ചു. ശ്വാസ തടസ്സത്തെ തുടര്‍ന്ന് ആശു പത്രി യില്‍ എത്തിച്ചു എങ്കിലും മരണ ത്തിനു കീഴടങ്ങി. അര്‍ബുദ ബാധിത നായി ചികിത്സ യില്‍ ആയിരുന്നു.

സൂപ്പര്‍ ഹിറ്റ് ചിത്രമായ ബോബി (1973) യിലൂ ടെ യാണ് ഋഷി കപൂറിന് റൊമാന്റിക് ഹീറോ പരിവേഷം നല്‍കി സിനിമാ പ്രേക്ഷകരുടെ പ്രിയങ്കര നാക്കി മാറ്റിയത്. അതിനു മുന്‍പേ ബാല നടനായി ശ്രീ 420, മേരാ നാം ജോക്കര്‍ എന്നീ സിനിമ കളിലും അഭിനയിച്ചിരുന്നു.

ബോബി, ലൈലാ മജ്നു, അമര്‍ അക്ബര്‍ ആന്റണി, ഹം കിസീ സെ കം നഹി, സർഗ്ഗം, കർസ്, പ്രേം രോഗ്, നാഗിന, ചാന്ദ്‌നി, റാഫൂ ചക്കര്‍, ഹണി മൂൺ, ഹീന, യേ വാദാ രഹാ തു, ബോൽ രാധാ ബോൽ, ദീവാന തുടങ്ങി തൊണ്ണൂ റോളം സിനിമ കള്‍ അദ്ദേഹ ത്തിന്റെ ക്രഡിറ്റില്‍ ഉണ്ട്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു

April 29th, 2020

actor-irfan-khan-passed-away-ePathram

മുബൈ : പ്രമുഖ അഭിനേതാവ് ഇര്‍ഫാന്‍ ഖാന്‍ (53) അന്തരിച്ചു. വൻ കുടലിലെ അണു ബാധയെ ത്തുടർന്ന് ആശുപത്രി യിൽ തീവ്ര പരിചരണ വിഭാഗ ത്തിൽ ചികിത്സ യില്‍ ആയിരുന്നു. ബോളി വുഡിലും ഹോളി വുഡിലും ശ്രദ്ധേയ മായ വേഷങ്ങള്‍ ചെയ്യാന്‍ ഭാഗ്യം ലഭിച്ച അഭിനേതാവാണ് ഇര്‍ഫാന്‍ ഖാന്‍.

‘ഇന്ത്യൻ സിനിമയുടെ അന്താരാഷ്ട്ര മുഖം’ എന്നായി രുന്നു ഇർഫാനെ കുറിച്ച് മാധ്യമ ങ്ങള്‍ വിശേഷി പ്പിക്കുക. അഭിനയത്തിലെ അടക്കവും കഥാപാത്ര ങ്ങള്‍ അവതരി പ്പിക്കു ന്നതിലെ വൈവിധ്യവും ആയിരുന്നു അദ്ദേഹത്തെ പെട്ടെന്നു ശ്രദ്ധേയനാക്കിയത്.

രാജസ്ഥാന്‍ സ്വദേശിയായ ഇർഫാൻ ഖാൻ, ഡല്‍ഹി യിലെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമ യിൽ നിന്ന് ബിരുദാനന്തര ബിരുദം പൂർത്തി യാക്കി. മുബൈ യില്‍ ചേക്കേറുകയും നിരവധി ടെലി വിഷൻ പരമ്പര കളില്‍ വേഷമിടുകയും ചെയ്തു.

മീരാ നായരുടെ സലാം ബോംബെ യാണ് ആദ്യ ചിത്രം. ‘പാൻസിംഗ് തോമര്‍’ എന്ന സിനിമ യിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. 2011 -ല്‍ പദ്മശ്രീ നല്‍കി അദ്ദേഹത്തെ രാജ്യം ആദരിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

6 of 19« First...567...10...Last »

« Previous Page« Previous « എസ്. ജാനകിയമ്മ 82 ന്റെ നിറവിൽ
Next »Next Page » ഋഷി കപൂർ അന്തരിച്ചു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine