പ്രകോപനപരമായ പ്രസംഗം : വിജയശാന്തി അറസ്റ്റില്‍

July 3rd, 2010

vijayashanti-epathramഹൈദരാബാദ് : പ്രകോപനപരമായ പ്രസംഗം നടത്തിയതിനു പ്രമുഖ തെന്നിന്ത്യന്‍ നടിയും തെലുങ്കാന രാഷ്ട്രസമിതി എം. പി. യുമായ വിജയശാന്തിയെ അറസ്റ്റു ചെയ്തു. തെലുങ്കാന സംസ്ഥാന ത്തിനെതിരെ നിലകൊള്ളു ന്നവര്‍ക്കെതിരെ ടി. ആര്‍. എസ്. ആസ്ഥാനമായ
“തെലുങ്കാന ഭവനില്‍” വച്ചു നടത്തിയ പ്രകോപന പരമായ പ്രസംഗത്തിന്റെ പേരില്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ വിജയശാന്തി യ്ക്കെതിരെ കേസുടുത്തിരുന്നു.

ജൂലായ് അവസാനം നടക്കുന്ന ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടെ ആയിരുന്നു പ്രസംഗം .  കോടതിയില്‍ ഹാജരാക്കിയ വിജയശാന്തിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. വിജയശാന്തിയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് ആന്ധ്രയില്‍ പലയിടത്തും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

നടി ഖുശ്ബു ഡി. എം. കെ. യില്‍ ചേര്‍ന്നു

May 15th, 2010

khushbooപ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്ര താരം ഖുശ്ബു ഡി. എം. കെ. യില്‍ ചേര്‍ന്നു. കരുണാനിധി യുള്‍പ്പെടെ പ്രമുഖ നേതാക്കള്‍ പങ്കെടുത്ത ചടങ്ങില്‍ വച്ചാണ് പ്രഖ്യാപനം ഉണ്ടായത്. അടുത്ത കാലത്തായി ഖുശ്ബുവിന്റെ രാഷ്ടീയ പ്രവേശം സംബന്ധിച്ച് വാര്‍ത്തകള്‍ സജീവമായിരുന്നു. താനും കുടുംബവും ഇന്ദിരാ ഗാന്ധിയുടേയും രാജീവ് ഗാന്ധിയുടേയും ഇപ്പോള്‍ സോണിയാ ഗാന്ധിയുടേയും ആരാധകര്‍ ആണെന്നു ഖുശ്ബു പറഞ്ഞതിനെ തുടര്‍ന്ന് ഇവര്‍ കോണ്‍ഗ്രസ്സില്‍ ചേരും എന്നായിരുന്നു അഭ്യൂഹങ്ങള്‍ നില നിന്നിരുന്നത്.

താര രാഷ്ടീയത്തിനു സാധ്യതകള്‍ ധാരാളം ഉള്ള തമിഴ് നാട്ടില്‍ ഖുശ്ബുവിന്റെ രാഷ്ടീയ പ്രവേശനവും കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കും എന്നു തന്നെ ആണ് രാഷ്ടീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സിനിമാ താരങ്ങള്‍ പ്രതിഫലം കുറയ്ക്കും

May 8th, 2010

മലയാള സിനിമയില്‍ മൂന്നു ലക്ഷത്തില്‍ കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ചലച്ചിത്ര താരങ്ങള്‍ 25 ശതമാനം വരെ പ്രതിഫലം കുറയ്ക്കുവാന്‍ തയ്യാറാകുമെന്ന് അമ്മ. കൊച്ചിയില്‍ അമ്മ ഭാരവാഹികളും നിര്‍മ്മാതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആണ് ഇക്കാര്യത്തില്‍ ധാരണയായത്.

ഇതു സംബന്ധിച്ച് സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെ യുള്ളവരുമായി ചര്‍ച്ച നടത്തുമെന്ന് അമ്മ പ്രസിഡണ്ട് ഇന്നസെന്റ് വ്യക്തമാക്കി. കൂടാതെ മുന്‍ നിര താരങ്ങള്‍ റിയാലിറ്റി ഷോകളില്‍ പങ്കെടുക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാവിലെ ഏഴു മണിക്ക് തന്നെ ഷൂട്ടിങ്ങ് തുടങ്ങുന്നതിനും, താരങ്ങള്‍ കൃത്യ സമയത്ത് ലൊക്കേഷനുകളില്‍ എത്തുന്നതിനും ഉള്ള ഏര്‍പ്പാടു ണ്ടാക്കുമെന്നും, സിനിമയുടെ ചിലവ് കുറയ്ക്കുന്നതിനും ഷൂട്ടിങ്ങ് ആരംഭിക്കുന്നതിനു 45 ദിവസം മുന്‍പു തന്നെ മൊത്തം ചിലവ് ഉള്‍പ്പടെ ഉള്ള കാര്യങ്ങളെ കുറിച്ച് നിര്‍മ്മാതാവിനു റിപ്പോര്‍ട്ട് നല്‍കുന്നതിനും ചര്‍ച്ചയില്‍ ധാരണയായി.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

സിനിമാ സംവിധായകന് വെട്ടേറ്റു

August 31st, 2009

anwar-rasheedപ്രമുഖ സംവിധായകന്‍ അന്‍വര്‍ റഷീദിനെ കൊല്ലത്തെ തന്റെ കുടുംബ വീടിനടുത്തു വെച്ച്‌ ഒരു സംഘം അക്രമികള്‍ ഞായറാഴ്‌ച്ച രാത്രി വെട്ടി പരിക്കേല്‍പ്പിച്ചു. പരിക്കേറ്റ അന്‍വറിനെ ആശുപത്രിയില്‍ പ്രവേശിപ്പി ച്ചിരിക്കയാണ്‌. തനിക്കു നേരെയുണ്ടായ ആക്രമണത്തെ സംബന്ധിച്ച്‌ അന്‍വര്‍ റഷീദ്‌ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്‌.
 
കൊട്ടേഷന് ‍- മാഫിയാ സംഘങ്ങളുടെ ആക്രമണങ്ങളും കൊലപാതകങ്ങളും കേരളത്തില്‍ അനുദിനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. ഏതാനും ദിവസങ്ങള്‍ക്ക്‌ മുമ്പാണ്‌ പ്രമുഖ വ്യവസായി പോള്‍. എം. ജോര്‍ജ്ജിനെ ഒരു സംഘം വധിച്ചത്‌. ഒരു സമൂഹ്യ വിപത്തായി വളര്‍ന്നു കൊണ്ടിരിക്കുന്ന ഗുണ്ടകള്‍ ക്കെതിരായി കര്‍ശനമായ നടപടികള്‍ എടുക്കുവാന്‍ സര്‍ക്കാര്‍ ഇനിയും അമാന്തിച്ചു കൂട. കേരളീയ സമൂഹം നേരിടുന്ന ഗുണ്ടാ ഭീതിയെ കുറിച്ച്‌ ഇക്കഴിഞ്ഞ ദിവസം കോടതി വരെ പരാമര്‍ശിക്കുകയുണ്ടായി.
 
എസ്. കുമാര്‍
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

വിലക്ക് പ്രശ്നമില്ല – മീര

May 3rd, 2008

“അമ്മ” തനിക്കെതിരെ ഏര്‍പ്പെടുത്തിയ വിലക്ക് താനൊരു പ്രശ്നമേ ആക്കുന്നില്ല എന്ന് മീര ജാസ്മിന്‍ പറഞ്ഞു. ഇങ്ങിനെ ഒരു സാഹചര്യം വിവേക പൂര്‍വം എങ്ങിനെ കൈകാര്യം ചെയ്യണമെന്ന് തനിക്കറിയാം. തമിഴിലും തെലുങ്കിലും തിരക്കായത് കൊണ്ടാണ് താന്‍ ദിലീപിന്റെ Twenty: 20 എന്ന സിനിമയില്‍ അഭിനയിക്കാന്‍ വിസമ്മതിച്ചത്.

Twenty: 20 എന്ന സിനിമ ദരിദ്രരായ കലാകാരന്മാരുടെ ക്ഷേമനിധിക്കുള്ള ധനശേഘരണാര്‍ഥം താര സംഘടനയായ “അമ്മ” നിര്‍മ്മിക്കുന്നതാണ്.

“അമ്മ” യുടെ സിനിമ നിരസിച്ച ശേഷം സംവിധായകന്‍ കമലിന്റെ “മിന്നാമിന്നിക്കൂട്ടം” എന്ന പുതിയ സിനിമക്ക് മീര ഡേറ്റ് നല്‍കിയതാണ് “അമ്മ” യെ ചൊടിപ്പിച്ചതെന്ന് അറിയുന്നു.

ഇതിനിടെ “അമ്മ” യുടെ സിനിമയില്‍ അഭിനയിക്കാതിരിക്കുന്ന മറ്റോരു നടനായ നരനോടൊപ്പും ഒരു പുതിയ സിനിമയ്ക്കുള്ള കരാറിലേര്‍പ്പെടുകയും ചെയ്തു മീര.

മലയാള സിനിമയിലെ അവശ കലാകാരന്മാരെ സഹായിക്കാനായി നിര്‍മ്മിക്കപ്പെടുന്ന Twenty: 20 എന്ന സിനിമയില്‍ 67ഓളം കലാകാരന്മാരാണ് സഹകരിക്കുന്നത്. തെന്നിന്ത്യന്‍ സിനിമാരംഗത്തെ ഏറ്റവും തിരക്കേറിയ താര സുന്ദരി നയന്‍ താരയ്ക് വരെ ഡേറ്റ് തരാമെങ്കില്‍ മീരക്ക് എന്ത് കൊണ്ട് ഡേറ്റ് തന്നു കൂടാ എന്നാണ് അമ്മ ചോദിക്കുന്നത്.

ഏതായാലും Twenty: 20 യില്‍ മീരക്ക് പകരം ഭാവന അഭിനയിച്ചേക്കും എന്നാണ് സൂചന.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

7 of 7« First...567

« Previous Page « ഗായിക റിമി ടോമിയുടെ വിവാഹം
Next » മൊണ്ടാഷ്‌ അന്താരാഷ്‌ട്ര ചലച്ചിത്ര മേള വിശേഷങ്ങള്‍ »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine