ഹൈദരാബാദ് : പ്രകോപനപരമായ പ്രസംഗം നടത്തിയതിനു പ്രമുഖ തെന്നിന്ത്യന്‍ നടിയും തെലുങ്കാന രാഷ്ട്രസമിതി എം. പി. യുമായ വിജയശാന്തിയെ അറസ്റ്റു ചെയ്തു. തെലുങ്കാന സംസ്ഥാന ത്തിനെതിരെ നിലകൊള്ളു ന്നവര്‍ക്കെതിരെ ടി. ആര്‍. എസ്. ആസ്ഥാനമായ
“തെലുങ്കാന ഭവനില്‍” വച്ചു നടത്തിയ പ്രകോപന പരമായ പ്രസംഗത്തിന്റെ പേരില്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ വിജയശാന്തി യ്ക്കെതിരെ കേസുടുത്തിരുന്നു.
ജൂലായ് അവസാനം നടക്കുന്ന ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടെ ആയിരുന്നു പ്രസംഗം . കോടതിയില്‍ ഹാജരാക്കിയ വിജയശാന്തിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. വിജയശാന്തിയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് ആന്ധ്രയില്‍ പലയിടത്തും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: cinema-politics, vijayashanti