ദുബായ് : സ്റ്റെയ്ജ് ഷോകളില്‍ പങ്കെടുക്കുന്നതില്‍ നിന്നും താര സംഘടനയായ അമ്മ തന്നെ വിലക്കിയിട്ടില്ല എന്ന് ചലച്ചിത്ര താരം റോമ വെളിപ്പെടുത്തി. ദുബായില്‍ നടക്കാനിരിക്കുന്ന സ്റ്റാര്‍ വാര്‍സ് എന്ന സ്റ്റേജ് പ്രോഗ്രാമിന്റെ വിശദാംശങ്ങള്‍ അറിയിക്കാന്‍ ദുബായില്‍ നടന്ന പത്ര സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു റോമ. തന്നെ പോലുള്ള സിനിമാ പ്രവര്‍ത്തകര്‍ക്ക് സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാന്‍ എന്തെങ്കിലും തരത്തിലുള്ള വിലക്കുകള്‍ അമ്മ ഏര്‍പ്പെടുത്തിയതായി തനിക്കറിയില്ല എന്നും റോമ അറിയിച്ചു.
എന്നാല്‍ സൂപ്പര്‍ താരങ്ങള്‍ക്ക് ഇത് പോലുള്ള സ്റ്റേജ് ഷോകളില്‍ പ്രകടനം കാഴ്ച വെയ്ക്കുന്നതിന് വിലക്കുണ്ട് എന്ന് ഇതേ സ്റ്റേജ് ഷോയുടെ സംവിധായകനായ കോമഡി താരം നാദിര്‍ഷ അറിയിച്ചു. സൂപ്പര്‍ താരങ്ങള്‍ ഇത്തരം പ്രോഗ്രാമുകള്‍ ഉദ്ഘാടനം ചെയ്യുകയോ ഇവയില്‍ കേവലം പ്രത്യക്ഷപ്പെടുകയോ ചെയ്യുന്നതില്‍ കുഴപ്പമില്ല. എന്നാല്‍ ഇത്തരം പരിപാടികള്‍ ടെലിവിഷനില്‍ പുന:സംപ്രേഷണം ചെയ്യുന്നത് അമ്മയുടെ നിര്‍ദ്ദേശത്തിനു വിരുദ്ധമാവും. സൂപ്പര്‍ താരങ്ങളുടെ ടെലിവിഷനിലെ അമിതമായ സാന്നിദ്ധ്യം അവരുടെ സിനിമകളിലെ സാന്നിദ്ധ്യത്തിന്റെ മാറ്റ് കുറയ്ക്കും എന്നതാണ് ഇത്തരമൊരു വിളക്കിന്റെ അടിസ്ഥാനമെന്നും നാദിര്‍ഷ വിശദീകരിച്ചു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: actress, amma, controversy, roma
അമ്മ ക്കു വിലകന്‍ മാത്രം അരെയം എന്നു വിചരിചു ?