അബുദാബി : കാവ്യാ മാധവനെ നായിക യാക്കി പ്രിയ നന്ദനന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഭക്ത ജനങ്ങളുടെ ശ്രദ്ധക്ക്’. നിരവധി സിനിമ കളിലും സീരിയലു കളിലും അഭിനയിച്ച് ശ്രദ്ധേയനായ ഇര്‍ഷാദ് ആണ് ഇതിലെ നായകന്‍. ആനുകാലിക പ്രശ്നങ്ങള്‍ പ്രമേയ മാക്കി കഥ എഴുതി യിരിക്കുന്നത് രഞ്ജിത്ത്. ഹാസ്യ രസ പ്രധാനമായ ഈ സിനിമക്ക് തിരക്കഥ, സംഭാഷണം തയ്യാറാക്കിയത് പി. മനോജ്.
മധ്യവേനല്‍ എന്ന ചിത്രത്തിന് ശേഷം സര്‍ഫ്‌നെറ്റ് മൂവീസിന്‍റെ ബാനറില്‍ അബുദാബി യിലെ ജഹാംഗീര്‍ ഷംസ് നിര്‍മ്മിക്കുന്ന ‘ഭക്ത ജനങ്ങളുടെ ശ്രദ്ധയ്ക്ക്’ പാലക്കാടും പരിസര ങ്ങളിലുമായി അടുത്ത മാസം ചിത്രീകരണം ആരംഭിക്കുന്നു. ലാല്‍, ജഗതി ശ്രീകുമാര്‍, ശ്രീരാമന്‍, സാദിഖ്, ലാല് അലക്സ്, സുരാജ് വെഞ്ഞാറമൂട്, ബിജു ക്കുട്ടന്‍, ഇന്ദ്രന്‍സ്, നിഷാന്ത് സാഗര്‍, കല്‍പ്പന, ഷാജു എന്നിവരാണ് മറ്റു താരങ്ങള്‍. ഛായാഗ്രഹണം: ഷാജി, കലാ സംവിധാനം: സാലു കെ. ജോര്‍ജ്, ചമയം: പട്ടണം ഷാ. കവി മുല്ലനേഴി, റഫീഖ് അഹമ്മദ്, ജയകുമാര്‍ ചെങ്ങമനാട് എന്നിവരുടെ ഗാനങ്ങള്‍ക്ക് നടേഷ് ശങ്കര്‍ സംഗീതം നല്‍കുന്നു.
—
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: actress, kavya, priyanandan