ജെനീലിയ ഡിസൂസ വിവാഹിതയായി

February 4th, 2012

genelia-wedding-epathram

ബോളിവുഡ്‌ താരം ജെനീലിയ ഡിസൂസ വിവാഹിതയായി. ജെനീലിയയും കേന്ദ്ര മന്ത്രിയും മുന്‍ മഹാരാഷ്ട്രാ മുഖ്യമന്ത്രിയുമായ വിലാസ്‌ റാവു ദേശ്മുഖിന്റെ മകനും അഭിനേതാവുമായ റിതേഷ് ദേശ്മുഖും തമ്മിലുള്ള ദീര്‍ഘ നാളത്തെ പ്രണയത്തിന് സാഫല്യമായ വിവാഹത്തില്‍ ഒട്ടേറെ രാഷ്ട്രീയ നേതാക്കളും സിനിമാ രംഗത്തെ പ്രമുഖരും പങ്കെടുത്തു. ഷാറൂഖ് ഖാന്‍, അഭിഷേക് ബച്ചന്‍, ജയാബച്ചന്‍, അജയ്‌ ദേവ്ഗന്‍, കാജോള്‍, ജാക്കി ഷ്രോഫ്, ലിയാണ്ടര്‍ പെയ്സ്‌, അക്ഷയ്കുമാര്‍, അസിന്‍, മഹാരാഷ്ട്രാ മുഖ്യമന്ത്രി പൃഥ്വിരാജ് ചൌഹാന്‍, സംസ്ഥാന കോണ്ഗ്രസ് അദ്ധ്യക്ഷന്‍ കൃപാശങ്കര്‍ സിംഗ്, ശിവസേനാ നേതാവ്‌ ഉദ്ദവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ എന്നിങ്ങനെ ഒട്ടേറെ പേര്‍ പങ്കെടുത്ത വിവാഹം രണ്ടു ഘട്ടമായാണ് നടന്നത്.

genelia-marriage-epathram

പരമ്പരാഗത മറാത്തി ആചാര പ്രകാരം നടന്ന വിവാഹത്തിന് ശേഷം ബാന്ദ്രയിലെ സെന്റ്‌ ആന്‍സ്‌ പള്ളിയില്‍ കത്തോലിക്കാ ആചാര പ്രകാരവും ഇവര്‍ വിവാഹിതരായി. മുംബൈ സാന്താക്രൂസ് ഗ്രാന്‍ഡ്‌ ഹയാത്ത് ഹോട്ടലിലായിരുന്നു ആഡംബര പൂര്‍ണ്ണമായ ഈ താര വിവാഹം.

tujhe-meri-kasam-epathram

“തുജെ മേരി കസം” എന്ന ഇവരുടെ ആദ്യ ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് ഇവാര്‍ ആദ്യമായി പ്രണയത്തിലായത് എന്ന് ബോളിവുഡ്‌ ഗോസിപ്പുകള്‍ പറയുന്നു. പിന്നീട് ഇവര്‍ ഇരുവരും ചേര്‍ന്ന് “മസ്തി” എന്ന ഒരു കോമഡി സിനിമയും അഭിനയിക്കുകയുണ്ടായി.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« മോഹന്‍ ലാലും പത്മശ്രീ സരോജ് കുമാറും പിന്നെ നിര്‍മ്മാതാവും
ജാക്കിചാനും മോഹന്‍ലാലും ഒന്നിച്ചഭിനയിക്കുന്നു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine