അബുദാബി : അകാലത്തില്‍ പിരിഞ്ഞു പോയ പ്രമുഖ ചലച്ചിത്ര കാരന്‍ ലോഹിത ദാസിന്‍റെ അനുസ്മ രണാര്‍ത്ഥം അബുദാബി മലയാളി സമാജം കലാ വിഭാഗം സംഘടിപ്പി ക്കുന്ന ഹ്രസ്വ സിനിമാ മല്‍സരം ജൂലായ് 31 ശനിയാഴ്ച വൈകീട്ട് 7 മണിക്ക് സമാജം അങ്കണത്തില്‍ നടക്കും.
നാല് പതിറ്റാണ്ടായി യു. എ. ഇ. യിലെ കലാ സാംസ്കാരിക രംഗത്ത് പ്രമുഖ സ്ഥാനം വഹിക്കുന്ന അബുദാബി മലയാളി സമാജം ആദ്യമായി ട്ടാണ് ഇങ്ങിനെ ഒരു സിനിമാ മല്‍സരം ഒരുക്കുന്നത്. തിരക്കഥാ കൃത്ത്, സംവിധായകന്‍ എന്നീ നിലകളില്‍ മികച്ച രചനകള്‍ മാത്രം നല്‍കിയ ലോഹിത ദാസ് എന്നാ പ്രതിഭ യുടെ പേരില്‍ അവതരി പ്പിക്കുന്ന ഹ്രസ്വ സിനിമാ മത്സര ത്തിലേക്ക് യു. എ. ഇ. യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും മികച്ച പ്രതികരണ മാണ് ലഭിച്ചത് എന്ന്‍ സംഘാടകര്‍ പറഞ്ഞു.
ഇരുപത്തി അഞ്ചോളം സൃഷ്ടികള്‍ ലഭിച്ചതില്‍ നിന്നും 15 ചിത്രങ്ങള്‍ മത്സര ത്തിലേക്ക് തിരഞ്ഞെടുത്തു എന്നും ആ ചിത്രങ്ങള്‍ ആയിരിക്കും ജൂലായ് 31 ന് പ്രദര്‍ശിപ്പിച്ച് വിധി നിര്‍ണ്ണ യിക്കുക എന്നും സമാജത്തില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ സമാജം ഭാരവാഹി കള്‍ അറിയിച്ചു.
കുറ്റമറ്റ രീതിയില്‍ വിധി നിര്‍ണ്ണ യിക്കുന്ന തിനായി നാട്ടില്‍ നിന്നും എത്തിയ പ്രമുഖ നാടക പ്രവര്‍ത്ത കരായ അമല്‍ രാജ്, ലക്ഷ്മി അമല്‍ എന്നിവരും യു. എ. ഇ. യിലെ പ്രഗല്‍ഭ രായ രണ്ടു ചലച്ചിത്ര പ്രവര്‍ത്തകരും വിധി കര്‍ത്താക്കള്‍ ആയിരിക്കും. ആദ്യം പ്രഖ്യാപിച്ചിരുന്ന എട്ട് അവാര്‍ഡു കള്‍ കൂടാതെ നടന്‍, നടി, സംവിധായകന്‍ എന്നീ വിഭാഗ ങ്ങളില്‍ രണ്ടാം സ്ഥാന ക്കാര്‍ക്ക് കൂടി പുരസ്കാര ങ്ങള്‍ നല്‍കും. അന്തരിച്ച പ്രശസ്ത നടന്‍ മുരളി യുടെ സ്മരണാര്‍ത്ഥം, അദ്ദേഹ ത്തിന്‍റെ നാമധേയത്തില്‍ മികച്ച നടനുള്ള പുരസ്കാരം സമര്‍പ്പിക്കും എന്നും കലാ വിഭാഗം സിക്രട്ടറി ബിജു കിഴക്കനേല പറഞ്ഞു.
പ്രസിഡന്‍റ് മനോജ് പുഷ്കര്‍, ജനറല്‍ സിക്രട്ടറി യേശു ശീലന്‍, കലാവിഭാഗം സിക്രട്ടറി മാരായ ബിജു കിഴക്കനേല, നിസ്സാര്‍, ട്രഷറര്‍ ജയപ്രകാശ്, അമല്‍ രാജ്, ലക്ഷ്മി അമല്‍ എന്നിവര്‍ വാര്‍ത്താ സമ്മേളന ത്തില്‍ പങ്കെടുത്തു.
വൈക്കം മുഹമ്മദ് ബഷീറിന്‍റെ പ്രശസ്ത കൃതിയായ ‘പ്രേമലേഖനം’ നാടക രൂപത്തില്‍ അവതരിപ്പിച്ചു കഴിഞ്ഞതിനു ശേഷ മായിരുന്നു അമല്‍ രാജ്, ലക്ഷ്മി അമല്‍ എന്നിവര്‍ കഥാപാത്ര ങ്ങളുടെ വേഷ വിധാനത്തില്‍ വാര്‍ത്താ സമ്മേളന ത്തിന് എത്തിയത്.