പത്മപ്രിയ ഗ്ലാമര്‍ പ്രദര്‍ശനത്തിനൊരുങ്ങുന്നു

February 20th, 2012
padmapriya-epathram

ഐറ്റം നമ്പറുകള്‍ ചെയ്യുവാന്‍ താന്‍ തയ്യാറാണെന്ന് നടി പത്മ പ്രിയ. ബോളിവുഡ്ഡില്‍ കത്രീന കൈഫ് ചെയ്ത ചിക്ക്നി ചമേലി, ദബാംഗിലെ  മുന്നി ബദ്നാം പോലെ ഉള്ള ഐറ്റം നമ്പറുകളാണ് താന്‍ ചെയ്യുവാന്‍ ഇഷ്ടപ്പെടുന്നതെന്ന് അവര്‍ പറഞ്ഞു. അന്യഭാഷകളില്‍ അമിതമായ ഗ്ലാമര്‍ പ്രദര്‍ശനത്തിനു തയ്യാറാകുന്ന നടിമാര്‍ പലരും മലയാളത്തില്‍ അത്തരം വേഷങ്ങള്‍ ചെയ്യാറില്ല. ഏതു പ്രായത്തിലുള്ള നടന്മാര്‍ക്കൊപ്പം അഭിനയിക്കുവാനും താന്‍ തയ്യാറാണെന്ന് പത്മപ്രിയ പറഞ്ഞു. മലയാളത്തില്‍ നിരവധി നല്ല കഥാപത്രങ്ങളെ പത്മ പ്രിയ അഭിനയിച്ച്  കഴിവു തെളിയിച്ചിട്ടുള്ള നടിയാണ് പത്മപ്രിയ. പഴശ്ശിരാജയിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ ചിത്രത്തില്‍ പത്മപ്രിയ സ്വന്തം ശബ്ദത്തില്‍ തന്നെയാണ് ഡബ്ബ് ചെയ്തത്. ഗ്ലാമര്‍ പ്രദര്‍ശനത്തിനും ഐറ്റം നമ്പറുകള്‍ക്കും തയ്യാറാണെന്ന പത്മപ്രിയയുടെ വെളിപ്പെടുത്തല്‍ കൂടുതല്‍  വേഷങ്ങള്‍ ലഭിക്കുവാന്‍ സാധ്യത ഒരുക്കും എന്നാണ് കരുതപ്പെടുന്നത്

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

പത്മപ്രിയക്ക് അവാര്‍ഡ്‌ ലഭിക്കാത്തതില്‍ രോഷം

October 26th, 2010

actress-padmapriya-epathram

കഴിഞ്ഞ വര്‍ഷത്തെ മികച്ച  നടിയ്‌ക്കുള്ള അവാര്‍ഡ്‌ തനിക്കല്ലാതെ മറ്റാര്‍ക്കു ലഭിച്ചാലും പത്മപ്രിയയ്‌ക്കു കോപം…! 2009 ലെ മികച്ച നടിക്കുള്ള സംസ്‌ഥാന അവാര്‍ഡ്‌ ‘പാലേരി മാണിക്യ’ ത്തിലെ അഭിനയത്തിന്‌ ശ്വേതാ മേനോനാണ്‌ നല്‍കിയത്‌. അവാര്‍ഡ്‌ പ്രഖ്യാപിക്കുന്നതിന്‌ മുമ്പ്‌ വരെ കൂടുതല്‍ സാധ്യത പഴശ്ശിരാജ യില്‍ നീലിയെ അവതരിപ്പിച്ച പത്മപ്രിയ യ്‌ക്കായിരുന്നു. എന്നാല്‍ അവാര്‍ഡു വന്നപ്പോള്‍ മികച്ച നടി ശ്വേത മേനോന്‍. പത്മപ്രിയ രണ്ടാമത്തെ നടിയും.
 
 
എന്നാല്‍ ദേശീയ അവാര്‍ഡ്‌ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിയാവാന്‍ അനന്യ ചാറ്റര്‍ജി ക്കൊപ്പം അവസാന ഘട്ടം വരെ പോരാടിയത്‌ പത്മപ്രിയ യുടെ നീലി യായിരുന്നു. ശ്വേത മേനോന്‍ ചിത്രത്തിലേ ഉണ്ടായിരുന്നില്ല. മികച്ച നടിക്കുള്ള അവാര്‍ഡ്‌ പത്മപ്രിയ യ്‌ക്ക് നല്‍കാത്ത തിനു കാരണമായി ജൂറി പറഞ്ഞത്‌ പത്മപ്രിയ യുടെ കഥാപാത്ര ത്തിന്‌ സ്വന്തം ശബ്‌ദമല്ല എന്നതായിരുന്നു. അതുകൊണ്ട്‌ നടിക്ക്‌ ജൂറിയുടെ പ്രത്യക അവാര്‍ഡ്‌ നല്‍കുകയും ചെയ്‌തു. സംസ്‌ഥാന അവാര്‍ഡ്‌ ലഭിച്ച ശ്വേത മേനോന്‍ സ്വന്തം ശബ്‌ദമായിരുന്നില്ല നല്‍കിയത്‌. ഇക്കാരണം കൊണ്ട്‌ തന്നെ സംസ്‌ഥാന അവാര്‍ഡിനുള്ള അര്‍ഹത തനിക്കാണെന്ന്‌ പത്മപ്രിയ പറഞ്ഞിരുന്നു.

ശ്വേത മേനോന്‌ സംസ്‌ഥാന അവാര്‍ഡ്‌ നല്‍കിയതില്‍ അവാര്‍ഡു ജൂറിയോടുള്ള വിയോജിപ്പ്‌ പത്മപ്രിയ അന്നേ തുറന്നടിച്ചിരുന്നു. ശ്വേതാ മേനോന്‌  അവാര്‍ഡ്‌  ലഭിച്ചതിന്‍റെ  കലി അടങ്ങും മുന്‍പ്‌ മറ്റൊരു അവാര്‍ഡ്‌ നിര്‍ണ്ണയമാണ്‌  പത്മപ്രിയയെ വീണ്ടും ചൊടിപ്പിച്ചിരിക്കുന്നത്‌.
 
മികച്ച നടിക്കുള്ള ഏഷ്യാ വിഷന്‍ അവാര്‍ഡ്‌ ‘പാട്ടിന്‍റെ  പാലാഴി’ യിലെ അഭിനയത്തിന്‌ നടി മീരാ ജാസ്‌മിന്‌ നല്‍കിയതാണ്‌ പത്മപ്രിയയെ കോപിഷ്ടയാക്കിയത്‌. ‘പഴശ്ശിരാജ’ യിലെയും ‘കുട്ടിസ്രാങ്കി’ ലെയും തന്‍റെ  അഭിനയത്തിന്‍റെ ഏഴയലത്ത്‌ പോലും ‘പാട്ടിന്‍റെ  പാലാഴി’ യിലെ മീരയുടെ  പ്രകടനം വരില്ലെന്നാണ്‌ പത്മപ്രിയ യുടെ വിലയിരുത്തല്‍. തനിക്കു അര്‍ഹിച്ച അംഗീകാരം ലഭിക്കാത്തതില്‍ ഈ മറുനാടന്‍ നായിക ദു:ഖിതയുമാണ്‌. എന്നാല്‍ അവാര്‍ഡുകള്‍ക്ക്‌ വേണ്ടിയല്ല താന്‍ അഭിനയിക്കുന്നതെന്നും വിവിധ ഭാഷകളില്‍ ധാരാളം നല്ല വേഷങ്ങള്‍ ചെയ്‌തിട്ടുണ്ടെന്നും  പറഞ്ഞാണ്‌ പത്മപ്രിയ ഇപ്പോള്‍ സ്വയം  സമാധാനിക്കുന്നത്‌

- pma

വായിക്കുക: ,

1 അഭിപ്രായം »

ബേബി നിവേദിത : പ്രവാസ ലോകത്തെ പുരസ്കാര ജേതാവ്‌

April 8th, 2010

nivedithaഅബുദാബി: ഭ്രമരം എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച ബാല താരത്തിനുള്ള സംസ്ഥാന അവാര്‍ഡ്‌ ലഭിച്ചതിലൂടെ നിവേദിത വീണ്ടും സഹൃദയ ലോകത്തിന്റെ ശ്രദ്ധ നേടുന്നു. മമ്മുട്ടി നായകനായി അഭിനയിച്ച പളുങ്ക് ആയിരുന്നു നിവേദിത യുടെ ആദ്യ സിനിമ. അതിനു മുന്‍പേ നിവേദിതയുടെ ചേച്ചിയായ നിരഞ്ജന, സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളില്‍ അഭിനയിച്ചു കൈയ്യടി വാങ്ങി ക്കഴിഞ്ഞിരുന്നു (അവന്‍ ചാണ്ടിയുടെ മകന്‍, തന്‍മാത്ര, കാക്കി, ഭരത് ചന്ദ്രന്‍ ഐ. പി. എസ്, പ്രജാപതി, രാജമാണിക്യം തുടങ്ങിയവ)

ഇവിടുത്തെ കലാ സാംസ്കാരിക വേദികളില്‍ കുഞ്ഞു പ്രായത്തില്‍ തന്നെ സജീവമായി, എല്ലാവരുടെയും സ്നേഹാദരങ്ങള്‍ ഏറ്റു വാങ്ങിയ രണ്ടു മിടുക്കി ക്കുട്ടിളാണ് നിരഞ്ജന യും നിവേദിത യും.

niranjana-niveditha

നിരഞ്ജനയും നിവേദിതയും
അബുദാബി സെന്‍റ് ജോസഫ്‌സ് സ്കൂളിലെ വിദ്യാര്‍ഥിനി യായ നിവേദിത രണ്ടാം ക്ലാസ്സില്‍ പഠിക്കു മ്പോഴായിരുന്നു പളുങ്കില്‍ അഭിനയിച്ചത്. പിന്നീട് തമിഴില്‍ വിജയ്‌ നായകനായി അഭിനയിച്ച ‘അഴകിയ തമിഴ്‌ മകന്‍’ എന്ന ചിത്രത്തില്‍ അഭിനയിച്ചു.

niveditha-padmapriya-jayaram

കാണാകണ്മണിയില്‍ നിവേദിത

പ്രിഥ്വിരാജ് നായകനായ കാക്കി, മോഹന്‍ ലാലിന്‍റെ കൂടെ ‘ഇന്നത്തെ ചിന്താ വിഷയം’, ജയറാമിന്‍റെ കൂടെ ‘കാണാ കണ്മണി’ തുടങ്ങിയവയും ഈ കുഞ്ഞു താരത്തിന്‍റെ അഭിനയ മികവ് കാണിച്ചു തരുന്നു.

പ്രശസ്തമായ വ്യാപാര സ്ഥാപനങ്ങളുടെ പരസ്യ ചിത്രങ്ങളിലും, നിവേദിത യുടെ സാന്നിദ്ധ്യം കാണാം.

കണ്ണൂര്‍ തളിപ്പറമ്പ്‌ സ്വദേശി വിജയന്‍ – പ്രസീത ദമ്പതികളുടെ മക്കളാണ് നിരഞ്ജന യും നിവേദിത യും. വിജയന്‍ അബുദാബി ഇലക്ട്രിസിറ്റി വകുപ്പില്‍ ജോലി ചെയ്യുന്നു.

അഭിനയത്തിലെ ഈ മികവ് പാരമ്പര്യമായി കിട്ടിയതാണെന്ന് പറയാം. നിവേദിത യുടെ അമ്മ പ്രസീത ഒരു കലാകാരിയാണ്. വീട്ടമ്മയുടെ റോളിലെ ത്തിയതോടെ കലാ തിലക മായിരുന്ന അവര്‍ രംഗം വിടുകയായിരുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പഴശ്ശി രാജ എന്തിന് നിര്‍മ്മിച്ചു?

November 7th, 2009

gokulam-gopalanബ്രിട്ടീഷുകാര്‍ക്ക് എതിരെ കേരളത്തില്‍ ആദ്യമായി പട പുറപ്പാട് നടത്തിയ പഴശ്ശി രാജക്ക് പലപ്പോഴും ചരിത്രത്തില്‍ വേണ്ടത്ര പ്രാധാന്യം ലഭിച്ചിട്ടില്ല എന്നും, ഇപ്പോഴത്തെ തലമുറക്ക് ഈ ധീര സമര നായകനെ പരിചയ പ്പെടുത്തുവാനും ആണ് താന്‍ “പഴശ്ശി രാജ” നിര്‍മ്മിച്ചത് എന്ന് പഴശ്ശി രാജയുടെ നിര്‍മ്മാതാവായ ഗോകുലം ഗോപാലന്‍ പറഞ്ഞു. അമ്മ ( AMMA – Annual Malayalam Movie Awards ) പുരസ്ക്കാരം വാങ്ങുവാനായി ഷാര്‍ജയില്‍ എത്തിയ വേളയില്‍ e പത്രത്തിനു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരി ക്കുകയായിരുന്നു അദ്ദേഹം. മികച്ച സിനിമയ്ക്കുള്ള പുരസ്ക്കാരം ഉള്‍പ്പെടെ 9 പുരസ്ക്കാരങ്ങളാണ് പഴശ്ശി രാജയ്ക്ക് 2009ലെ അമ്മ പുരസ്ക്കാരങ്ങളില്‍ ലഭിച്ചത്. മികച്ച സിനിമ, സംവിധായകന്‍ (ഹരിഹരന്‍), തിരക്കഥ (എം.ടി. വാസുദേവന്‍ നായര്‍), സംഗീതം (ഇളയ രാജ), ഗായിക (കെ. എസ്. ചിത്ര), ശബ്ദ മിശ്രണം (റെസൂല്‍ പൂക്കുട്ടി), മികച്ച നടി (കനിഹ), മികച്ച സഹ നടന്‍ (മനോജ് കെ. ജയന്‍), മികച്ച സഹ നടി (പദ്മ പ്രിയ) എന്നീ പുരസ്ക്കാരങ്ങളാണ് ഇത്തവണ പഴശ്ശി രാജയ്ക്ക് ലഭിച്ചത്.
 

pazhassi-raja

 
സാമൂഹിക പ്രതിബദ്ധതയുള്ള സിനിമയാണ് പഴശ്ശി രാജ. താന്‍ സിനിമ നിര്‍മ്മിക്കുന്നത് സാമൂഹിക പ്രതിബദ്ധതയ്ക്ക് വേണ്ടിയാണ്. പഴശ്ശി രാജ ഒരു പാട് ഘടകങ്ങള്‍ ഒത്തു ചേര്‍ന്നപ്പോള്‍ സംഭവിച്ച ഒരു കലാ സൃഷ്ടിയാണ്. ഇന്ത്യന്‍ സിനിമയിലെ ഒട്ടേറെ മഹാ പ്രതിഭകള്‍ ഒത്തു ചേര്‍ന്നപ്പോള്‍ മലയാള സിനിമയ്ക്ക് ലഭിച്ച ഒരു അസുലഭ ചരിത്ര മുഹൂര്‍ത്തമാണ് പഴശ്ശി രാജ. സംവിധായകന്‍ ഹരിഹരന്‍, കഥ എഴുതിയ എം. ടി. വാസുദേവന്‍ നായര്‍, നായകന്‍ മമ്മുട്ടി, മറ്റു പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്ത ശരത് കുമാര്‍, തിലകന്‍, കനിഹ, പദ്മ പ്രിയ, മനോജ് കെ ജയന്‍, സുമന്‍, ശബ്ദ മിശ്രണം ചെയ്ത റസൂല്‍ പൂക്കുട്ടി, സംഗീതം നല്‍കിയ ഇളയ രാജ, ഗാനങ്ങള്‍ രചിച്ച ഒ. എന്‍. വി. കുറുപ്പ്, ഗിരീഷ് പുത്തഞ്ചേരി, കനേഷ് പൂനൂര്‍, ഗാനങ്ങള്‍ ആലപിച്ച കെ. എസ്. ചിത്ര എന്നിങ്ങനെ ഇത്രയും അധികം പ്രതിഭാ ധനരായ കലാകാര ന്മാരുടെയും സാങ്കേതിക വിദഗ്ദ്ധരുടെയും വൈഭവം ഒരുമിച്ചു ചേര്‍ന്നതു കൊണ്ടാണ് ഇങ്ങനെ ഒരു സിനിമ ജന്മം കൊണ്ടത്. ഇത്തരം ഒരു ചരിത്ര സംരംഭത്തിന് ചുക്കാന്‍ പിടിക്കാന്‍ കഴിഞ്ഞതില്‍ തനിക്ക് ചാരിതാര്‍ത്ഥ്യമുണ്ട് എന്ന് പ്രമുഖ വ്യവസായി കൂടിയായ നിര്‍മ്മാതാവ് ഗോകുലം ഗോപാലന്‍ പറഞ്ഞു.
 

pazhassi-raja-team

 
പഴശ്ശി രാജയുടെ സാമ്പത്തിക വിജയം തന്റെ ലക്ഷ്യമായിരുന്നില്ല. സാമ്പത്തിക വിജയത്തിനായി സിനിമ എടുക്കുന്നതിനോട് തനിക്ക് യോജിപ്പില്ല. പണം ഉണ്ടാക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. താന്‍ ഒരു വ്യവസായിയാണ്. തനിക്ക് അനേകം വ്യവസായ സംരംഭങ്ങളും ഉണ്ട്. എന്നാല്‍ സിനിമ ധന സമ്പാദന ത്തിനുള്ള ഒരു വ്യവസായം ആയിട്ടല്ല താന്‍ കാണുന്നത്. ജനങ്ങളോട് ഇത്രയധികം സംവദിക്കുവാന്‍ കഴിവുള്ള മാധ്യമമായ സിനിമ, സമൂഹ നന്മയ്ക്കായ് ഉപയോഗിക്കാവുന്ന ഏറ്റവും ശക്തമായ ഉപാധിയാണ്. പണമുണ്ടാക്കാന്‍ വേണ്ടി സിനിമ എടുക്കണമെങ്കില്‍ അത് തനിക്ക് നേരത്തേ ആകാമായിരുന്നു. അതു ചെയ്യാതെ, പഴശ്ശി രാജ പോലുള്ള ഒരു സൃഷ്ടിയുടെ പിറവിക്കായി താന്‍ ഇത്രയും കാലം കാത്തിരുന്നത് അതു കൊണ്ടാണ്. അടുത്ത സിനിമയെ കുറിച്ച് താന്‍ പദ്ധതിയൊന്നും ഇട്ടിട്ടില്ല. എന്നാല്‍ ഇനിയൊരു സിനിമ എടുത്താല്‍ അത് ചരിത്ര സിനിമ തന്നെ ആയിരിക്കണം എന്നില്ല. എന്നാല്‍ അതും സാമൂഹിക പ്രതിബദ്ധത യുള്ള വിഷയം കൈകാര്യം ചെയ്യുന്നതു തന്നെ ആയിരിക്കും എന്ന്‍ അദ്ദേഹം അറിയിച്ചു.
 


Gokulam Gopalan speaks about the making of Pazhassi Raja


 
 

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »

“അമ്മ” പുരസ്ക്കാരങ്ങള്‍ നല്‍കി

November 7th, 2009

avanavan-katampaഷാര്‍ജ : 2009 ലെ അമ്മ ( AMMA – Annual Malayalam Movie Awards – 2009 ) ആനുവല്‍ മലയാളം മൂവി അവാര്‍ഡ്സ് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന വമ്പിച്ച ചടങ്ങില്‍ വെച്ച് വിതരണം ചെയ്തു. ആജീവനാന്ത നേട്ടത്തിനുള്ള പുരസ്ക്കാരം – അടൂര്‍ ഗോപാല കൃഷ്ണന്‍, മികച്ച നടന്‍ – മോഹന്‍ ലാല്‍ (ഭ്രമരം), നടി – കനിഹ (പഴശ്ശി രാജ, ഭാഗ്യ ദേവത), സംവിധായകന്‍ – ഹരിഹരന്‍ (പഴശ്ശി രാജ), തിരക്കഥ – എം. ടി. വാസുദേവന്‍ നായര്‍ (പഴശ്ശി രാജ), ഗായകന്‍ – ശങ്കര്‍ മഹാദേവന്‍ (പിച്ച വെച്ച നാള്‍ മുതല്‍ – പുതിയ മുഖം), ഗായിക – കെ. എസ്. ചിത്ര (കൊന്നത്തെ കൊന്നയ്ക്ക് – പഴശ്ശി രാജ, സ്വപ്നങ്ങള്‍ കണ്ണെഴുതി – ഭാഗ്യ ദേവത), സംഗീതം – ഇളയ രാജ (പഴശ്ശി രാജ), പശ്ചാത്തല സംഗീതം – മോഹന്‍ സിത്താര (ഭ്രമരം), ഗാന രചന – വയലാര്‍ ശരത് ചന്ദ്ര വര്‍മ്മ (ഭാഗ്യ ദേവത, കാണാ കണ്മണി), ഡബ്ബിംഗ് – വിമ്മി മറിയം, ഛായാഗ്രഹണം – അജയന്‍ വിന്‍സന്റ് (ഭ്രമരം), ശബ്ദ മിശ്രണം – റെസൂല്‍ പൂക്കുട്ടി, അമൃത് പ്രീതം ദത്ത (പഴശ്ശി രാജ), കുടുംബ സിനിമ – ഭാഗ്യ ദേവത (സത്യന്‍ അന്തിക്കാട്), കലാമൂല്യമുള്ള സിനിമ – ഭ്രമരം (ബ്ലെസ്സി), ജനപ്രിയ സിനിമ – 2 ഹരിഹര്‍ നഗര്‍ (ലാല്‍), സാമൂഹിക പ്രതിബദ്ധത – പാസഞ്ചര്‍ (രെഞ്ചിത്ത് ശങ്കര്‍), കഥ – രാജേഷ് ജയരാമന്‍ (ഭാഗ്യ ദേവത), ബാല താരം – നിവേദിത (ഭ്രമരം, കാണാ കണ്മണി), പുതുമുഖം – റീമാ കല്ലിങ്ങല്‍ (ഋതു), സ്വഭാവ നടന്‍ (ശശി കുമാര്‍ – ലൌഡ് സ്പീക്കര്‍), മികച്ച പ്രകടനം – കെ. പി. എ. സി. ലളിത, സഹ നടന്‍ – മനോജ് കെ. ജയന്‍ (പഴശ്ശി രാജ, ഒരു പെണ്ണും രണ്ടാണും, സാഗര്‍ ഏലിയാസ് ജാക്കി), സഹ നടി – മീരാ നന്ദന്‍ (പുതിയ മുഖം), വില്ലന്‍ – ജഗതി ശ്രീകുമാര്‍ (പാസഞ്ചര്‍, പുതിയ മുഖം), ഹാസ്യ നടന്‍ – ജഗദീഷ് (2 ഹരിഹര്‍ നഗര്‍), ഈ വര്‍ഷത്തെ വാഗ്ദാനം – ജയ സൂര്യ, അഭിനയ മികവിനുള്ള പ്രത്യേക പുരസ്ക്കാരം – പദ്മ പ്രിയ (പഴശ്ശി രാജ) എന്നീ പുരസ്ക്കാരങ്ങളാണ് സമ്മാനിച്ചത്.

 

മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം

 

രഞ്ജിനി ഹരിദാസ്, കിഷോര്‍ സത്യ എന്നിവരാണ് പരിപാടികള്‍ നിയന്ത്രിച്ചത്.
 

ranjini-haridas-kishore-sathya

 
ഷാര്‍ജാ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ചടങ്ങിനു സാക്‍ഷ്യം വഹിക്കാന്‍ എത്തിയ വമ്പിച്ച ജനാവലി പുരസ്ക്കാരം ലഭിച്ചവര്‍ക്കുള്ള മറ്റൊരു ബഹുമതി കൂടിയായി.
 

audience-amma-2009

 
പുരസ്ക്കാര ദാന ചടങ്ങിനോടനുബന്ധിച്ച് ബെന്നി ദയാല്‍, സയനോറ, റിമി ടോമി, സ്റ്റീഫന്‍ ദേവസ്സി, ദേവാനന്ദ്, ആന്‍ ആമി, യാസിര്‍ സാലി, നിസ്സാര്‍ വയനാട്, ഇഷാന്‍ ഷൌക്കത്ത്, കണ്ണൂര്‍ ഷെറീഫ് എന്നിവരടങ്ങുന്ന ഒട്ടേറെ കലാകാരന്മാര്‍ അണി നിരക്കുന്ന കലാ സംഗീത നൃത്ത പ്രകടനങ്ങളും, കലാഭവന്‍ ട്രൂപ്പിന്റെ നൃത്ത സംഘവും, ഹാസ്യ പ്രകടനവും അരങ്ങേറി.
 

audience-amma-2009

 
 

mohanlal-crowd

മോഹന്‍ലാലിനെ ആവേശ പൂര്‍വ്വം എതിരേറ്റ ജനാവലി

 
പ്രവാസി മലയാളികള്‍ എസ്. എം. എസ്. ഇലൂടെയും, ഇന്റര്‍നെറ്റ് വഴിയും, ബാലറ്റ് പേപ്പര്‍ മുഖേനയും, ഫാക്സ് ആയും തങ്ങളുടെ വോട്ട് രേഖപ്പെടുത്തി തെരഞ്ഞെടുക്കുന്ന AMMA പുരസ്ക്കാരങ്ങള്‍ ഗള്‍ഫ് മേഖലയിലെ ഏറ്റവും ജനപ്രിയമായ സിനിമാ പുരസ്ക്കാരമാണ്. 2006ല്‍ ആരംഭിച്ച ഈ പുരസ്ക്കാരം പേര് സൂചിപ്പിക്കുന്നത്പോലെ തന്നെ പുരസ്ക്കാരങ്ങളുടെ അമ്മ എന്നാണ് അറിയപ്പെടുന്നത്. ഗള്‍ഫിലെയും ഇന്ത്യയിലെയും പ്രമുഖ മാധ്യമങ്ങളുടെ പിന്തുണയോടെ നടത്തുന്ന ഈ പുരസ്ക്കാര ദാനം സര്‍ക്കാര്‍ വകുപ്പുകളുടെയും പ്രമുഖ സ്പോണ്‍സര്‍മാരുടെയും സഹകരണത്തോടെ എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്നത് ഏഷ്യാ വിഷന്‍ അഡ്വര്‍ടൈസിംഗ് ആണ്. മലയാള സിനിമയുടെ ഗുണ നിലവാരം മെച്ചപ്പെടുത്താനുള്ള ഉദ്ദേശവുമായി നടത്തപ്പെടുന്ന ഈ പുരസ്ക്കാരം പൊതു ജന പങ്കാളിത്തത്തിലൂടെയുള്ള മലയാളത്തിലെ ഓസ്ക്കര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നു.
 


Annual Malayalam Movie Awards AMMA 2009


 
 

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

2 of 3123

« Previous Page« Previous « കാണി ചിത്ര പ്രദര്‍ശനം
Next »Next Page » പഴശ്ശി രാജ എന്തിന് നിര്‍മ്മിച്ചു? »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine