
ദുബായ് : സംസ്ഥാന പുരസ്കാരം ലഭിച്ച സിനിമകള്‍ ദേശീയ പുരസ്കാര നിര്‍ണ്ണയത്തില്‍ പോലും എത്തിയില്ല എന്നത് പുരസ്കാര നിര്‍ണ്ണയത്തിലെ അപാകത വ്യക്തമാക്കുന്നു എന്ന് മികച്ച നടിക്കുള്ള ഈ വര്‍ഷത്തെ സംസ്ഥാന പുരസ്കാരം ലഭിച്ച നടി ശ്വേതാ മേനോന്‍ പറഞ്ഞു. ഫെക്ക (Federation of Kerala Colleges Alumni – FEKCA) യുടെ ഓണം പെരുന്നാള്‍ ആഘോഷങ്ങളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കാന്‍ ദുബായില്‍ വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍ വിശിഷ്ട അതിഥിയായി എത്തിയതായിരുന്നു ശ്വേത.
കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ ആരെയും സന്തോഷിപ്പിക്കുന്നില്ലെന്ന് അഭിപ്രായപ്പെട്ട ശ്വേത അത് വിഡ്ഢികളുടെ പുരസ്കാരമാണ് എന്നും കൂട്ടിച്ചേര്‍ത്തു.
മലയാള സിനിമയില്‍ നിന്നും നല്ല ചിത്രങ്ങള്‍ ഒന്നും തന്നെ മലയാള ചിത്രങ്ങള്‍ തെരഞ്ഞെടുത്ത് ദേശീയ ജൂറിയുടെ പരിഗണനയ്ക്കായി അയക്കേണ്ട സമിതി അയച്ചില്ല എന്നാണ് താന്‍ അറിഞ്ഞത്. ചിലരുടെയൊക്കെ പുറം ചൊറിയാത്തത് കൊണ്ടാവും ഇത്. സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയ ചിത്രങ്ങള്‍ ദേശീയ പുരസ്കാരങ്ങള്‍ക്ക് നേരിട്ട് പരിഗണനയ്ക്കായി അയക്കണം എന്നാണ് തന്റെ അഭിപ്രായം. ചിത്രങ്ങള്‍ മികച്ചതായത് കൊണ്ടാണല്ലോ അവ സംസ്ഥാന പുരസ്കാര നിര്‍ണ്ണയ സമിതി തെരഞ്ഞെടുത്തത്. ആ നിലയ്ക്ക് ഈ ചിത്രങ്ങള്‍ നേരിട്ട് ദേശീയ പുരസ്കാരത്തിന് പരിഗണിക്ക പ്പെടേണ്ടതാണ് എന്നും ശ്വേത പറഞ്ഞു.
മമ്മുട്ടിയായാലും അമിതാഭ് ബച്ചന്‍ ആയാലും മികച്ച നടന്മാര്‍ തന്നെ. ഇതില്‍ ഏതെങ്കിലും ഒരാളെ മികച്ച നടനായി തെരഞ്ഞെടുക്കാന്‍ ബുദ്ധിമുട്ടാണ്. അതിനാല്‍ ഏറ്റവും നല്ല നടന്‍ എന്നതിന് പകരം ഏറ്റവും നല്ല മൂന്ന് നടന്മാര്‍ എന്ന് പറഞ്ഞ് മൂന്ന് പേര്‍ക്കെങ്കിലും പുരസ്കാരം നല്‍കണം എന്നും താന്‍ കരുതുന്നു എന്നും ശ്വേതാ മേനോന്‍ വ്യക്തമാക്കി.
സംസ്ഥാന പുരസ്കാരം തനിക്ക് ലഭിച്ചതില്‍ താന്‍ ഏറെ സന്തോഷവതിയാണ് എന്നും ശ്വേത അറിയിച്ചു.



നടി ശ്വേതാ മേനോനു ഷൂട്ടിങ്ങിനിടെ പരിക്കേറ്റു. വി. എം. വിനു സംവിധാനം ചെയ്യുന്ന “പെണ്‍ പട്ടണം” എന്ന ചിത്രത്തില്‍ സംഘട്ടന രംഗം ചിത്രീകരി ക്കുന്നതിനിടയിലാണ് കൊടുവാള്‍ കൊണ്ട് വെട്ടേറ്റത്. പരിക്കേറ്റ നടിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയയ്ക്ക് വിധേയയായ നടിക്ക് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശി ച്ചിരിക്കയാണ്.
2009 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. രഞ്ജിത് സംവിധാനം ചെയ്ത പാലേരി മാണിക്യം ഒരു പാതിരാ കൊലപാത കത്തിന്റെ കഥ ആണ് മികച്ച ചിത്രം, മമ്മൂട്ടിയെ മികച്ച നടനായും, ശ്വേതാ മേനോനെ മികച്ച നടിയായും തിരഞ്ഞെടുത്തു. പാലേരി മാണിക്യത്തിലെ അഭിനയത്തിനാണ് ഇരുവര്‍ക്കും അവാര്‍ഡ് ലഭിച്ചത്.
പ്രമുഖ മോഡലും സിനിമാ താരവുമായ ശ്വേതാ മേനോന്‍ ദേശീയ പതാകയെ അപമാനിച്ചു എന്ന കേസില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി രാജസ്ഥാനിലെ ഒരു ജില്ലാ കോടതി നിരസിച്ചു. 2004 ജനുവരി ആദ്യ വാരം നടന്ന ഒരു ഫാഷന്‍ ഷോയില്‍, ത്രിവര്‍ണ്ണ പതാക ചുറ്റി റാംപില്‍ നടന്നു എന്നതാണ് കേസിന് വഴി വെച്ചത്. ഷോ സംഘടിപ്പിച്ച നാഷണല്‍ ഇന്‍സ്റ്റിറ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈന്റെ പ്രാദേശിക തലവന്‍ ആശിഷ് ഗുപ്ത യ്ക്കെതിരെയും കേസെടു ത്തിട്ടുണ്ട്.


















